Jump to content

മുഹമ്മദ് യാക്കൂബ് നാനൗതവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muhammad Yaqub Nanautawi
1st Principal of Darul Uloom Deoband
ഓഫീസിൽ
1866–1883
മുൻഗാമി"office established"
പിൻഗാമിSyed Ahmad Dehlavi
വ്യക്തിഗത വിവരങ്ങൾ
ജനനം1833
Nanauta, British India
മരണം1884 (വയസ്സ് 50–51)
Nanauta, British India
മാതാപിതാക്കൾ
ബന്ധുക്കൾKhalil Ahmad Saharanpuri (nephew)
ജോലിIslamic scholar
Military service
Years of service1857
Battles/warsIndian War of Independence
മുഹമ്മദ് യാക്കൂബ് നാനൗതവി
മതംIslam

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇസ്‌ലാമികപണ്ഡിതനും അധ്യാപകനുമായിരുന്നു മുഹമ്മദ് യാക്കൂബ് നാനൗതവി (1833–1884) . ദാറുൽ ഉലൂം ദയൂബന്ദിന്റെ ആദ്യത്തെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വംശാവലി പ്രവാചകാനുചരനായ അബൂബക്റിലേക്ക് എത്തിച്ചേരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

1833 (13 സഫർ 1249) ൽ ഇന്നത്തെ ഉത്തർപ്രദേശിലെ നാനൗത എന്ന പട്ടണത്തിലാണ് മുഹമ്മദ് യാക്കൂബ് ജനിക്കുന്നത്.[2]

അക്കാലത്തെ മുതിർന്ന ഇസ്‌ലാമികപണ്ഡിതനും മദ്രസ ഗാസിയുദ്ദീൻ ഖാനിലെ ഓറിയന്റൽ സ്റ്റഡീസ് തലവനുമായിരുന്ന മംലൂക്ക് അലിയായിരുന്നു പിതാവ്.

പിതാവിൽ നിന്നും ഷാ അബ്ദുൽ ഗനി മുജദ്ദിദിയിൽ നിന്നുമായി മുഹമ്മദ് യാക്കൂബ് മതവിദ്യാഭ്യാസം നേടി.[2]

1852-ൽ അജ്മീറിലെ ഗവണ്മെന്റ് കോളേജിൽ അധ്യാപകനായി ജോലിയാരംഭിച്ച മുഹമ്മദ് യാക്കൂബിനെ ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിച്ചെങ്കിലും അതദ്ദേഹം നിരസിക്കുകയായിരുന്നു. പിന്നീട് ബനാറസിലേക്ക് സ്ഥലം മാറ്റപ്പെട്ട യാക്കൂബിന്, ഡെപ്യൂട്ടി ഇൻസ്പെക്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചു.[2]

1866-ൽ ദാറുൽ ഉലൂം ദയൂബന്ദിന്റെ പ്രിൻസിപ്പലായി മുഹമ്മദ് യാക്കൂബ് നിയമിക്കപ്പെട്ടു.[2][3]

മഹമൂദ് അൽ ഹസൻ, അശ്റഫ് അലി താനവി തുടങ്ങി നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.[4][5][2]

അവലംബം

[തിരുത്തുക]
  1. Professor Nur al-Hasan Sherkoti. "Hadhrat Mawlana Muhammad Yaqub Nanautawi". In Deobandi, Nawaz (ed.). Sawaneh Ulama-e-Deoband (in ഉറുദു) (January 2000 ed.). Deoband: Nawaz Publications. pp. 90–214.
  2. 2.0 2.1 2.2 2.3 2.4 Rizwi, Syed Mehboob. Tarikh Darul Uloom Deoband [History of the Dar al-Ulum Deoband]. Vol. 2. Translated by Murtaz Husain F Quraishi (1981 ed.). Deoband: Darul Uloom Deoband. pp. 126–131. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mahbub" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Syed Muhammad Miyan Deobandi. Ulama-e-Haq Ke Mujahidana Karname. Vol. 1. Deoband: Faisal Publications. p. 51.
  4. Asir Adrawi. Tazkirah Mashāhīr-e-Hind: Karwān-e-Rafta (in ഉറുദു) (2 April 2016 ed.). Deoband: Darul Muallifeen. p. 269.
  5. Sarkar, Sumit; Sarkar, Tanika (2008). Women and Social Reform in Modern India: A Reader. ISBN 9780253352699. Retrieved 29 August 2020.