മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 

മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി
2022 ജൂണിൽ പകർത്തിയ ദുബൈ മുഹമ്മദ് റാഷിദ് ലൈബ്രറിയുടെ ചിത്രം
Established2022 ജൂൺ
Locationജദാഫ്, ദുബൈ, ഐക്യ അറബ് എമിറേറ്റ്സ്
Collection
Size1.5 മില്ല്യൻ അച്ചടിച്ച പുസ്തകങ്ങളും, രണ്ട് മില്യൻ ഡിജിറ്റൽ പുസ്തകങ്ങളും ഒരു മില്യൻ ഓഡിയോ പുസ്തകങ്ങളും.
Websitewww.dm.gov.ae

ദുബായിലെ അൽ ജദ്ദാഫ് പ്രദേശത്ത് നിലകൊള്ളുന്ന വായനശാലയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ( MBR ) . ദുബായ് ക്രീക്കിലുള്ള ഒരു വലിയ ലൈബ്രറിയാണ് ഇത്. [1]

ഒറ്റനോട്ടത്തിൽ[തിരുത്തുക]

ഒരു ടർക്കിഷ് പ്രസംഗ പീഠത്തിൻറെ ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈബ്രറിയുടെ രൂപകൽപ്പന. കോൺഫറൻസ് സെന്റർ, പ്രദർശന സ്ഥലങ്ങൾ, കുട്ടികളുടെ ലൈബ്രറി, താഴത്തെ നിലയിൽ ഒരു പുസ്തകശാല, വായനശാലകൾ, സേവന മേഖലകൾ, ബിസിനസ് ലൈബ്രറികൾ, പരിശീലന ഹാളുകൾ എന്നിവയാണ് ഈ ലൈബ്രറിയുടെ പ്രധാന സവിശേഷതകൾ. ലൈബ്രറിയുടെ ബേസ്‌മെന്റിൽ ആയിരത്തോളം കാറുകൾ ഉൾക്കൊള്ളാൻ കഴിയും.

ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ ഉൾവശം

1 ബില്യൺ ദിർഹം ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കിയത്. [2] 300,000 മുതൽ 400,000 വരെ വാല്യങ്ങൾ ഓപ്പൺ ആക്സസ് വിഭാഗത്തിൽ ലൈബ്രറിയിൽ ലഭ്യമാകും. ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ കൈകാര്യം ചെയ്യാനും വിവരശേഖരണ സംവിധാനങ്ങളുമുണ്ടാകും.


ഇതും കാണുക[തിരുത്തുക]

  • അൽ റാസ് പബ്ലിക് ലൈബ്രറി, ദുബായിലെ ഏറ്റവും പഴയ പബ്ലിക് ലൈബ്രറി
  • ദുബായ് പബ്ലിക് ലൈബ്രറി, ദുബായ്ക്ക് ചുറ്റും നിരവധി ശാഖകൾ

റഫറൻസുകൾ[തിരുത്തുക]

  1. "Mohammed Bin Rashid Library". www.dm.gov.ae. UAE: Government of Dubai. Retrieved 27 October 2019.
  2. "Dubai Central Library". Archived from the original on 2014-05-31. Retrieved 2013-08-10.

ചിത്രശാല[തിരുത്തുക]