മുശാവറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആധുനിക ലോകത്തെ ഇസ്ലാമിക നിയമവശങ്ങൾ ചർച്ച ചെയ്യുന്നതിനും പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനുമുള്ള പണ്ഡിതൻമാരുടെ സംഘത്തെയാണ് മുശാവറ എന്നുപറയുന്നത്. മുശാവറ എന്നത് യഥാർത്ഥത്തിൽ ഒരു അറബി പദമാണ്. "കൂടിയാലോചിക്കുക" എന്നതാണ് ഈ പദംകൊണ്ട് അർഥമാക്കുന്നത്. ഒരു നാട്ടിലെ പ്രശസ്തരായ 40 പണ്ഡിതന്മാരാണ് മുശാവറയിൽ ഉണ്ടാവുക. ആധുനിക ലോകത്തിലെ കാര്യങ്ങളുടെ നിയമവശങ്ങൾ ഇവർ ചർച്ച ചെയ്യുന്നു. ഉദാഹരണത്തിന്, പണ്ടുകാലത്ത് ഇല്ലാതിരുന്നതും ആധുനികകാലത്ത് രുപപ്പെട്ടതുമായ സിനിമ എന്ന വിഷയത്തെപ്പറ്റി ഈ പണ്ഡിതൻമാർ ചർച്ച ചെയ്യുന്നുവെന്നിരിക്കട്ടെ. അവർ അതിന്റെ ഇസ്ലാമിക വശങ്ങൾ പരിശോധിക്കുകയും ആ വിഷയവുമായി സാമ്യമുള്ള കാര്യങ്ങളിലെ ഇസ്ലാമിന്റെ നയം പരിശോധിക്കുകയും ചെയ്യുന്നു. തുടർന്ന് അവർ എടുക്കുന്ന തീരുമാനങ്ങളാണ് പിന്നീട് ഇസ്ലാമിക നിയമങ്ങളായി മാറുന്നത്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുശാവറ&oldid=2719023" എന്ന താളിൽനിന്ന് ശേഖരിച്ചത്