മുള്ളൻ പാവൽ
മുള്ളൻ പാവൽ | |
---|---|
![]() | |
Exterior and cross-sectional interior of gac | |
സ്ക്രിപ്റ്റ് പിഴവ്: "Conservation status" എന്നൊരു ഘടകം ഇല്ല.
| |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. cochinchinensis
|
Binomial name | |
Momordica cochinchinensis | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
കേരളത്തിൽ കണ്ടുവരുന്ന ഒരുതരം പാവലാണ് മുള്ളൻ പാവൽ.(ശാസ്ത്രീയനാമം: Momordica cochinchinensis). സ്വീറ്റ് ഗോർഡ്, മധുരപ്പാവൽ, മധുരക്കയ്പ, വെൺപാവൽ എന്നെല്ലാം ഇതിനെ വിളിച്ച് വരുന്നു.
ഘടന
[തിരുത്തുക]മുള്ളൻ പാവലിന്റെ കായയുടെ പുറം മുഴുവനും മിനുസമുള്ള മുള്ളുകളാണ്. ഇതിൽ ആൺചെടിയും പെൺചെടിയും വ്യത്യാസമായുണ്ട്. . ഇളം കായക്ക് നല്ല പച്ച നിറമാണ്. കായ മൂക്കുമ്പോൾ നിറഭേദമുണ്ടായി ചുവക്കുന്നു. ഉള്ളിൽ ബ്രൗൺ അല്ലെങ്കിൽ ചുവപ്പുനിറമുള്ള വിത്തുകൾ. [1]
കൃഷിരീതി
[തിരുത്തുക]സാധാരണ പാവൽ നടുന്ന പോലെ തന്നെയാണ് ഇതിന്റെ കൃഷിരീതിയും. വിത്ത് മുളപ്പിച്ചും തണ്ട് വേരുപിടിപ്പിച്ചും വളർത്താം. വിത്തുകൾ തണലിലുണക്കി പാകി മുളപ്പിക്കാം. നാലോ അഞ്ചോ മുട്ടുകളുള്ള തണ്ട് മുറിച്ച് നടകയും ചെയ്യാം. രണ്ടടി സമചതുരത്തിലെടുത്ത കുഴിയിൽ കാലിവളവും എല്ലുപൊടിയും മേൽ മണ്ണും ചേർത്ത് മൂടി തൈ നടാം. ചെടിച്ചട്ടിയിലും ചാക്കിലും വളർത്താം. പടരുന്നതിന് പന്തൽ നിർമ്മിക്കണം. തൈ നട്ട് 2 മാസമാവുമ്പോൾ പുഷ്പിക്കും.
ഉപയോഗങ്ങൾ
[തിരുത്തുക]മികച്ച പച്ചക്കറിയാണ് മുള്ളൻ പാവൽ. ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കായയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ ഇതിനെ ഔഷധമൂല്യമുള്ളതാക്കുന്നു.
ഗാക് റൈസ്
[തിരുത്തുക]
മുള്ളൻ പാവക്കയുടെ വിത്തും അല്ലികളും ചേർത്ത് അരികൊണ്ട് തയ്യാറാക്കുന്ന ഒരു വിഭവമാണ് ഗാക് റൈസ്. വിയറ്റ്നാമിലെ ഒരു വിശേഷപ്പെട്ട ഭക്ഷണ പദാർത്ഥമാണ് ഇത്.
ഗാക് റൈസ് കഴിക്കുന്നവരിൽ രക്തത്തിലെ ബീറ്റാകരോട്ടിന്റെ അളവ് താരതമ്യേന കൂടുതലാണെന്നാണ് കണ്ടെത്തൽ[2]
ചിത്രശാല
[തിരുത്തുക]-
മുള്ളൻ പാവൽ വിത്തുക
-
മുള്ളൻ പാവൽ കായ്കൾ
-
മുള്ളൻ പാവൽ - ചെടിച്ചട്ടിയിൽ വളർത്തിയ നിലയിൽ
-
മുള്ളൻ പാവൽ - പൂവ്(ചിത്രീകരണം)
-
മുള്ളൻ പാവൽ - പഴുത്ത കായ്കൾ
-
മുള്ളൻ പാവൽ പഴുത്ത കായ(ഛേദം)
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Momordica cochinchinensis". Flora Malesiana. Retrieved 8 April 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Vuong LT, Dueker SR, Murphy SP (2002). "Plasma β-Carotene and Retinol Concentrations of Children Increase After a 30-d Supplementation with the Fruit Momordica cochinchinensis (Gac)". Am. J. Clin. Nutr. 75 (5): 872–9. PMID 11976161. Retrieved 5 January 2013.