മുള്ളെലി
| Malabar spiny dormouse Temporal range: Late Miocene to Recent | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Blyth, 1859 |
| Species: | P. lasiurus |
| Binomial name | |
| Platacanthomys lasiurus Blyth, 1859 | |
പശ്ചിമഘട്ടത്തിലെ തദ്ദേശീയഇനമായ സസ്തനിയാണു് മുള്ളെലി[2] (ശാസ്ത്രീയനാമം: Platacanthomys lasiurus). മലബാർ സ്പൈനി ഡോർമൗസ് എന്നും അറിയപ്പെടുന്നു.
വിവരണം
[തിരുത്തുക]മറ്റെലികൾക്കില്ലാത്ത വളരെയധികം സവിശേഷതകളുള്ള ഒരിനം ചുണ്ടെലിയാണിത്. തവിട്ടുനിറമുള്ളതും രോമങ്ങളോടുകൂടിയ നീളമുള്ള വാലുള്ളതുമായ ഇനമാണിത്. അതിന്റെ രോമങ്ങൾ കട്ടിയുള്ളതും ഇളം തവിട്ടുനിറമുള്ളതും അടിവശം ഇളം മഞ്ഞ നിറമുള്ളതുമാണ്. കണ്ണുകൾ ശ്രദ്ധേയമായതും വലുതുമാണ്. പിൻകാലുകളും വലുതാണ്.[3] മരത്തിലെ പൊത്തുകളിലാണ് ഇവ താമസിക്കുന്നത്. നിത്യഹരിതവനങ്ങളിലാണ് ഇവയെ ഇന്ന് കാണാവുന്നത്.
വലിപ്പം
[തിരുത്തുക]ശരീരത്തിന്റെ മൊത്തം നീളം: 13-14 സെ.മീ.
വാൽ: 8-10.4 സെ.മീ.[4]
ആവാസം
[തിരുത്തുക]ഇവ വരണ്ട പ്രദേശത്തെ കുന്നുകളിലും വനങ്ങൾ കുറവുള്ള പ്രദേശത്തുമാണ് വസിക്കുന്നത്.
കാണപ്പെടുന്നത്
[തിരുത്തുക]കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെയും കർണാടകത്തിനുവടക്കുള്ള ഷിമോഗവരെയുള്ള പശ്ചിമഘട്ടത്തിലും താഴെയുള്ള നിത്യഹരിതവണങ്ങളിലും കാണപ്പെടുന്നു.
ഈ ജീവി വംശനാശത്തിന്റെ വക്കിലാണ്.
ഏറ്റവും നന്നായി കാണാവുന്നത്
[തിരുത്തുക]കലക്കാട്- മുണ്ടൻതുറൈ നാഷണൽ പാർക്ക്, തമിഴ്നാട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Platacanthomys lasiurus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 17 March 2009.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ "അപൂർവ്വമായ മുള്ളെലിയെ കണ്ടെത്തി". Archived from the original on 2021-08-05. Retrieved 5 ഓഗസ്റ്റ് 2021.
{{cite news}}: CS1 maint: bot: original URL status unknown (link) - ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 227.
- Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 1390. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}: Invalid|ref=harv(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Platacanthomys lasiurus at Wikimedia Commons
Platacanthomys lasiurus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.