മുള്ളിക്കുളങ്ങര ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കരയിലെ മുള്ളിക്കുളങ്ങരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് മുള്ളിക്കുളങ്ങര ദേവി ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്. മുള്ളികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. മാവേലിക്കരയ്ക്കു പടിഞ്ഞാറായി 3 കി.മീ. മാറിയും കായംകുളത്ത് നിന്ന് 9 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വിവിധ കരകൾ ഉൾപ്പെട്ടതാണ്ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മൂലസ്ഥാനമായ ആൽത്തറമൂട് ഉൾപ്പെടുന്ന പോനകമാണ് ഒന്നാം കര, കാര്യക്കാരുടെ കളത്തട്ട്, പല്ലാരിമംഗലം(തെക്ക്, വടക്ക്, ഇടഭാഗം), ഉമ്പർനാട്, കൈലാസനാഥ, തുടങ്ങിയ വിവിധ പ്രധാന കരകളാണ് ക്ഷേത്രത്തിലുള്ളത്.

ഐതിഹ്യം[തിരുത്തുക]

ചെട്ടികുളങ്ങര ദേവിയുടെ ജ്യേഷ്ഠത്തിയാണ് മുള്ളിക്കുളങ്ങര 'അമ്മ എന്നാണ് വിശ്വാസം. പുരാതനകാലത്ത് ചെട്ടികുളങ്ങരയിൽ നിന്ന് മുള്ളിക്കുലങ്ങരയിലെത്തിയ ഒരു കൂട്ടർ അവിടെ കെട്ടുകാഴ്ച ഒരുക്കി. അന്ന് മുതല് മുള്ളിക്കുലങ്ങരയിൽ കെട്ടുകാഴ്ച ഒരു പതിവായി.എന്നാൽ എന്തോ കാരണത്താൽ ഒരിക്കൽ അത് മുടങ്ങി.അതിന് കാരണം ചെട്ടികുളങ്ങര ദേവിയാണെന്ന് മുള്ളിക്കുകങ്ങരയമ്മ വിശ്വസിക്കുകയും ദേവിയോട് പിണങ്ങുകയും ചെയ്തു.പറയെടുപ്പ്‌ വേളയിൽ ഒരുദിനം സഹോദരിയായ മുള്ളിക്കുലങ്ങര അമ്മയെ കാണാൻ പോകുന്ന പതിവ് ചെട്ടികുളങ്ങര അമ്മയ്ക് ഉണ്ടായിരുന്നു.എന്നാൽ അത്തവണ ചെന്നപ്പോൾ സഹോദരി സ്വീകരിച്ചില്ല.അതിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങര അമ്മ പിന്നീട് അങ്ങോട്ട് എഴുന്നല്ലിയില്ല.ഇതിന് ശേഷം ആ നാട്ടിൽ വസൂരി പടർന്നു പിടിച്ചു.ഇതിന് കാർണം ചെട്ടികുളങ്ങര അമ്മയുടെ കോപമാണെന്ന് മനസ്സിലാക്കിയ മുള്ളിക്കുളങ്ങര വാസികൾ അമ്മയോട് പിണക്കം മാറ്റാൻ അപേക്ഷിച്ചു. ഇതേ തുടർന്ന് .അടുത്ത വർഷം മുതൽ ളാഹ മുക്കിൽ അമ്മയ്ക്ക് അമ്പിളി നൽകി തുടങ്ങി.പിണക്കം മാറ്റിയ സഹോദരിമാർ സന്തോഷത്തോടെ ആലിംഗനം ചെയ്തു.അങ്ങനെയാണ് ളാഹ മുക്കിലെ അൻപൊലി തുടങ്ങിയതെന്ന് പറയപ്പെടുന്നു.

ഉത്സവം[തിരുത്തുക]

മുമീനഭരണി മഹോത്സവമാണ് പ്രധാന ഉത്സവം.

ആരാചരങ്ങളും ചടങ്ങുകളും[തിരുത്തുക]

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ മീനമാസത്തിലെ അശ്വതി. മേട ഭരണിയോടനുബന്ധിച്ചുള്ള കുരുതിയും വൃശ്ചിക ചിറപ്പും ഇവിടെ ആഘോഷിക്കുന്നു.രക്ത പുഷ്പാഞ്ജലി,പന്തീരാഴി,കുരുതി,കളമെഴുത്തും പാട്ടും എന്നിവ ദേവിയുടെ ഇഷ്ട വഴിപാടുകളാണ്.

കെട്ടുകാഴ്ച[തിരുത്തുക]

മീനഭരണി ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി അണിനിരക്കും. രാത്രി സമയത്ത് ദേവിയുടെ രൂപം ജീവതയിൽ ഓരോ കെട്ടുകാഴ്ചയും സന്ദർശിച്ച് ദേവി എല്ലാ കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അൻപൊലി പ്രസിദ്ധമാണ്.

റഫറൻസുകൾ[തിരുത്തുക]