മുള്ളിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ്‌ മുള്ളിക്കാട്.

പേരിനു പിന്നിൽ[തിരുത്തുക]

മുള്ളിമരം കൂടുതൽ ഉള്ളതുകൊണ്ടാണ് മുള്ളിക്കാട് എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം.


ഭൂമിശാസ്ത്രം[തിരുത്തുക]

ചിതറ,മടത്തറ എന്ന രണ്ട് ഗ്രാമങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്നു.സ്റ്റേറ്റ് ഹൈവേ - 64 മുള്ളിക്കാട് കൂടി കടന്നു പോകുന്നു. കൊല്ലായിൽ ലേക്ക് പോകുന്ന പാതയും കൂടിച്ചേരുന്ന ഒരു ചെറു ജുഗ്ഷൻ കൂടിയാണ് മുള്ളിക്കാട്. അന്തസ്സംസ്ഥാന റോഡായ തിരുവനന്തപുരം-ചെങ്കോട്ട റോഡിനെയും നിലമേൽ- മടത്തറ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഉപറോഡ്‌ ആണ് കൊല്ലായിൽ- മുള്ളിക്കാട് റോഡ്‌ .ചിതറ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന വാർഡു കൂടിയാണ് മുള്ളിക്കാട്‌.. വാർഡ്‌..

മറ്റു മുള്ളിക്കാടുകൾ[തിരുത്തുക]

മുള്ളിക്കാട്‌ കഴിഞ്ഞുള്ള ഉണ്ണി മുക്ക് എന്ന ജഗ്ഷനെയും മുള്ളിക്കാട്‌ എന്ന് അറിയപ്പെടുന്നു. മുള്ളിക്കാട്‌ കൊല്ലായിൽ റോഡിൽ ഒന്നര കിലോമീറ്റർ കഴിയുമ്പോൾ കൊച്ചു മുള്ളിക്കാട്‌. എന്ന ഒരു ചെറു ജഗ്ഷനും ഉണ്ട്.

സമ്പദ് വ്യവസ്ഥ[തിരുത്തുക]

ഭൂരിഭാഗ ജനങ്ങളും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്. റബ്ബർ, കുരുമുളക്, വാഴ, മരച്ചീനി, ഇഞ്ചി, കമുക് എന്നിവയാണ് പ്രധാന കൃഷി. കാലി വളർത്തൽ , മറ്റു ചെറു കച്ചവടസ്ഥാപനങ്ങൾ എന്നിവയും ഉണ്ട്.

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

മലയോരപ്രദേശമായതിനാൽ റോഡ്‌ ഗതാഗതം മാത്രമാണുപയോഗിക്കുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും നിരന്തരമായി സർവീസ് നടത്തുന്നു. നിരവധി ഓട്ടോറിക്ഷകളും ടാക്സികളും ഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

പുതിയതലമുറ പൂർണമായും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. പഴയതലമുറയിൽ കുറച്ചുപേരെങ്കിലും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നുണ്ട്.

മതം[തിരുത്തുക]

പൊതുവെ മത സൗഹാർദം നിലനിൽക്കുന്ന ഇവിടെ മുസ്ലിം, ഹിന്ദു,ക്രിസ്ത്യൻ മതവിശാസികൾ ആണ് ഉള്ളത്. മസ്ജിദുൽ ഫലാഹ് മുള്ളിക്കാട് ജുഗ്ഷനിൽ, മുള്ളിക്കാട്‌[] കൊല്ലായിൽ റോഡിൽ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=മുള്ളിക്കാട്&oldid=3248380" എന്ന താളിൽനിന്ന് ശേഖരിച്ചത്