മുള്ളരിങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമം ആണ് മുള്ളരിങ്ങാട്. ഇടുക്കി, എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശം ആണ് ഈ സ്ഥലം. കോതമംഗലത്തു നിന്നും ഇടുക്കി, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള ഒരു എളുപ്പവഴി ആണ് ഈ സ്ഥലം . പക്ഷെ യാത്ര സൗകര്യം വളരെ കുറവാണ്. ജനങ്ങളിൽ ഭൂരിഭാഗവും സിറിയൻ കത്തോലിക്കരും, മുസ്ലിം മതവിഭാഗവും ഹിന്ദുക്കളും ആണ്. ക്രിസ്ത്യൻ സഭകളിൽ കത്തോലിക്കാ ദോവലയവും, യാക്കോബായ ദേവാലയവും , ബ്രദറൺ ആരാധനാലയവും സി.എസ്.ഐ ദേവാലയവും, പെന്തികോ സത് ദേവാലയവും ഉണ്ട്.

ബ്രദറൺ ആരാധനാലയം.[തിരുത്തുക]

മുള്ളരിങ്ങാട് ജംഗ്ഷനിൽ ഉള്ള ക്രൈതവ ദേവാലയമാണ് ബ്രദറൺ ആരാധനാലയം. വാളകം സ്വദേശിയായ എ.എം പ്രസാദ് & ഡോ.ലിസ്സി പ്രസാദ് കുടുംബമായി മിഷ്നറിമാരായി ഈ പ്രദേശത്ത് കടന്നു വരികയും ആതുര സേവനത്തോടൊപ്പം ജനങ്ങൾക്ക് ആത്മീയ അവബോധം നൽകുകയും ചെയ്തു. അങ്ങനെ 1991 ൽ സ്ഥാപിതമായതാണ് ഈ ദേവാലയം.

വിദ്യാഭ്യാസം[തിരുത്തുക]

മുള്ളരിങ്ങാട് ലോവർ പ്രൈമറി സ്ക്കൂളും, മുള്ളരിങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളും ആണ് ഇവിടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇടുക്കി ജില്ലയിൽ തന്നെ വിജയ ശതമാനം വളരെ കുറവുള്ള ഒരു സ്ക്കൂൾ ആയിരുന്നു മുള്ളരിങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. പക്ഷെ ഇപ്പോൾ ഇതിൽ ഒരു മാറ്റം വന്നിട്ടുണ്ട്. ഉപരി പഠനത്തിനായി ഇവിടെ ഉള്ള കുട്ടികൾ പ്രധാനമായും ആശ്രയിക്കുന്നത് കോതമംഗലം, തൊടുപുഴ തുടങ്ങിയ പട്ടണങ്ങളെ ആണ്. മുള്ളരിങ്ങാട് നിന്നും ഏകദേശം പത്തു കിലോ മീറ്റർ അകലെ ഉള്ള ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ് മീനുളിയാൻ പാറ. പക്ഷെ യാത്ര സൗകര്യം കുറവായത് കൊണ്ട് ഇവിടെ സഞ്ചാരികളുടെ തിരക്ക് വളരെ കുറവാണ്.

ഗതാഗതം[തിരുത്തുക]

മുള്ളരിങ്ങാട് - തലക്കോട് പാത, മുള്ളരിങ്ങാട് - പൈങ്ങോട്ടുർ പാത, എന്നിവയാണ് ഇവിടുത്തെ പ്രധാന പാതകൾ. ഇതിൽ മുള്ളരിങ്ങാട് - തലക്കോട് റോഡ്‌ ദേശീയപാത നാൽപ്പത്തൊമ്പതുമായി (കൊച്ചി - രാമേശ്വരം ഹൈവേ ) തലക്കോട് (നേര്യമംഗലത്തിനു 3 കിലോമീറ്റർ പടിഞ്ഞാറ്) വെച്ച് കൂട്ടിമുട്ടുന്നു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുള്ളരിങ്ങാട്&oldid=3330711" എന്ന താളിൽനിന്ന് ശേഖരിച്ചത്