മുളയീറൽനെയ്ത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവും ലളിതമായ ഒരു കേരളീയ കരകൗശലമാണ് മുളയീറൽ നെയ്ത്ത്. കൃഷിപ്പണിക്ക് പല പ്രകാരത്തിൽ പ്രയോജനപ്പെടുന്ന കുട്ട, മുറം, പനമ്പ് മുതലായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനാണ് മുളയീറൽ പ്രധാനമായി ഉപയോഗിച്ചു വരുന്നത്.

കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പണി നടന്നു വരുന്നു. പാരമ്പര്യം നോക്കിയാൽ ഹരിജനങ്ങളുടെ കുലത്തൊഴിലുകളിൽ[അവലംബം ആവശ്യമാണ്] ഉൾപ്പെട്ടതാണ് ഇതെങ്കിലും തൃശ്ശൂർ -എറണാകുളം ജില്ലകളിൽ ക്രിസ്ത്യാനികളും മലമ്പ്രദേശങ്ങ ളിൽ ഗിരിവർഗ്ഗക്കാരും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം. പല ഗിരിവർഗ്ഗക്കാരുടെയും പ്രധാനപ്പെട്ട ഉപജീവന മാർഗ്ഗവും ഇതാണ്.

പലതരത്തിലുള്ള നിറം കലർത്തിയ ഇഴകൾ ഇടയ്ക്കിടയ്ക്കു നെയ്തു ചേർത്തുകൊണ്ട് അവരുണ്ടാക്കാറുള്ള ചവറ്റുക്കുട്ടകളും കൂടകളും വിളക്കിന്റെ മറകളും നിർമ്മിച്ചുവരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളയീറൽനെയ്ത്ത്&oldid=2921350" എന്ന താളിൽനിന്ന് ശേഖരിച്ചത്