മുളക് ബജ്ജി
ദൃശ്യരൂപം
(മുളക് ബാജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഉത്തരേന്ത്യൻ വിഭവമാണ് മുളക് ബാജി. എരിവ് കുറഞ്ഞ ബാജി മുളകാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഈ മുളകിന് സാധാരണ മുളകിനേക്കാൾ വലിപ്പം കൂടുതലായിരിക്കും. തട്ടുകടകളിലാണ് ഈ വിഭവം കൂടുതലായി കണ്ടുവരുന്നത്.
ഉണ്ടാക്കുന്ന വിധം
[തിരുത്തുക]ബാജി മുളക് അറ്റം വിടാതെ നെടുകെ കീറുക. പൊടിയുപ്പ് പുരട്ടുകയോ ഉപ്പിട്ട വെള്ളത്തിൽ അല്പനേരം മുക്കി വയ്ക്കുകയോ ചെയ്യുക. കടലമാവും മുളക്പൊടിയും സോഡാപൊടിയും ഉപ്പും ചേർത്ത് കലക്കിയ മിശ്രിതത്തിൽ ഈ മുളകുകൾ മുക്കുക. തിളച്ച് പാകമായ എണ്ണയിൽ വറുത്ത് കോരുക. സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക.
ചിത്രശാല
[തിരുത്തുക]-
മുളക് ബജി ഉണ്ടാക്കാനുപയോഗിക്കുന്ന മുളക് കടയിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.
-
ഒരു മുളക് ബജി കട.
-
ബജി മുളക് ചെടി