മുളകുവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുളകുവട

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് മുളകുവട. ഉഴുന്നുവടയുടെ ഒരു വകഭേദമാണിത്. ഉഴുന്നിനുപകരം മൈദ മാവ് ഉപയോഗിച്ചാണിത് ഉണ്ടാക്കുന്നത്. കാഴ്ചയിൽ ഏതാണ്ട് ഉഴുന്നുവടപോലെ ഇരിക്കും. മൈദയും ഉള്ളിയും മുളകുമാണ് പ്രധാന ചേരുവകൾ. ചായക്കടകളിലാണ് ഈ വിഭവം കണ്ടുവരുന്നത്.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ചെറിയ ഉള്ളി അരിഞ്ഞതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് മൈദ വെള്ളത്തിൽ കുഴച്ചെടുക്കുക.ഉപ്പ് ചേർക്കണം. കുഴച്ചെടുത്ത് മൈദമാവ് ചെറിയ ഉരുളകളാക്കി കൈയ്യിൽ വച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളകുവട&oldid=1573328" എന്ന താളിൽനിന്ന് ശേഖരിച്ചത്