മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാ ശിവക്ഷേത്രം
നാലമ്പലവും ബലിക്കല്ല്പുരയും
നാലമ്പലവും ബലിക്കല്ല്പുരയും
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം:കേരള
ജില്ല:തൃശ്ശൂൂർ
സ്ഥാനം:അന്തിക്കാട്
നിർദേശാങ്കം:10°26′56″N 76°06′59″E / 10.4487891°N 76.1164709°E / 10.4487891; 76.1164709Coordinates: 10°26′56″N 76°06′59″E / 10.4487891°N 76.1164709°E / 10.4487891; 76.1164709
വാസ്തുശൈലി,സംസ്കാരം
വാസ്തുശൈലി:ദ്രാവിഡ വാസ്തുവിദ്യ

കേരളത്തിലെ തൃശൂർ ജില്ലയിൽ മുറ്റിച്ചൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രമാണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. ധ്യാനരൂപത്തിലാണ് കല്ലാറ്റുപുഴയിലെ ശിവപ്രതിഷ്ഠാ സൽങ്കലം.

കല്ലാറ്റുപുഴ ശിവക്ഷേത്രം

ക്ഷേത്ര ചരിത്രം[തിരുത്തുക]

മൂന്ന് ചുറ്റിലും മറ്റ് ഊരുകൾ (സ്ഥലങ്ങൾ) ഒരു ഭാഗത്ത് പുഴ എന്ന അർത്ഥത്തിലായിരിക്കണം മുറ്റിച്ചൂർ എന്ന് വന്നത്. അറന്നൂറു വർഷങ്ങൾക്കുമുൻപ് രചിയ്ക്കപ്പെട്ടതെന്ന് കരുതുന്ന കോക സന്ദേശത്തിൽ മുറ്റിച്ചൂരിനെ പരാമർശിക്കുന്നുണ്ട്. കോക സന്ദേശത്തിൽ കല്ലാറ്റുപുഴ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

ശ്ലോകം ഇങ്ങനെയാണ്....

പച്ചത്തെങ്ങിൻ തഴവഴി തഴെയ്‌ക്കും വഴിക്കാരി മുക്കെ-
പ്പശ്ചാൽ കൃത്വാ പരിമളമെഴും കാറ്റുമേറ്റാത്ത ലീലം,
മുച്ചുറ്റൂർപ്പുക്കഥ തെരുതെരെപ്പോയി നാലഗ്രസ്‌തേ
ദൃശ്യാ ചെന്താമര മലർ ചുവ‌ന്നന്തിയാം നന്തിയാറ്.

ഉപദേവന്മാർ[തിരുത്തുക]

  • ഗണപതി
  • ദക്ഷിണാമൂർത്തി

വിശേഷങ്ങൾ[തിരുത്തുക]

  • പ്രതിഷ്ഠാദിനം
  • ശിവരാത്രി

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂരിൽ നിന്നും ഏകദേശം 20കിലോമീറ്റർ പടിഞ്ഞാറായി മുറ്റിച്ചൂർ ദേശത്താണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“