മുറാൻസ്ക പ്ലാനിന ദേശീയോദ്യാനം

Coordinates: 48°47′11″N 20°01′47″E / 48.78639°N 20.02972°E / 48.78639; 20.02972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muránska planina National Park
Národný park Muránska planina
Cigánka Mountain (935 m AMSL), north of the village of Muráň
LocationCentral Slovakia
Coordinates48°47′11″N 20°01′47″E / 48.78639°N 20.02972°E / 48.78639; 20.02972
Area213.18 km²
EstablishedDeclared in October 1997 and opened on 27 May 1998
Governing bodySpráva Národného parku Muránska planina (Muránska Planina National Park Administration) in Revúca

മുറാൻസ്ക പ്ലാനിന ദേശീയോദ്യാനം (സ്ലോവാക്: Národný park Muránska planina) സ്ലോവാക്യയിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്.

ഈ ദേശീയോദ്യാനത്തിൻറെ കാതൽ മേഖലയുടെ വിസ്തീർണ്ണം 21,318 ഹെക്ടറും, സംരക്ഷിത ബെൽറ്റ് 21,698 ഹെക്ടറും ആണ്. ഇതിൽ മറ്റു 14 ചെറിയ സംരക്ഷിത പ്രദേശങ്ങൾകൂടി ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത് റെവുക്കയിലാണ്.[1]

ഇപ്പോഴത്തെ നിലയിലുള്ള മുറാൻസ്ക പ്ലാനിന ദേശീയോദ്യാനം 1976 ൽ പ്രകൃതി ദൃശ്യങ്ങളുൾക്കൊള്ളുന്ന സംരക്ഷിത പ്രദേശമായിരുന്നു. 1997 ഒക്റ്റോബർ മാസത്തിൽ ഈ പദവി മാറി ദേശീയോദ്യാനമെന്ന പദവിയിലെത്തി. ദേശീയോദ്യാനം ഔദ്യോഗികമായി തുറന്നത് 1998 മെയ് 27 നായിരുന്നു. രാജ്യത്തിന്റെ അതിർത്തികളിൽ നിന്ന് വളരെ ദൂരെ മാറി, വടക്കേ അതിരായ ഹോറെഹ്രോനീ മേഖലയ്ക്കും  തെക്കേ അതിരായ ജെമെർ മേഖലയ്ക്കുമിടയിൽ, മധ്യ-കിഴക്കൻ സ്ലോവാക്യയുടെ അതിരുകൾക്കിടയിലാണ് മുറാൻസ്ക ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്

ദേശീയോദ്യാന മേഖല പടിഞ്ഞാറ് ക്ലെനോവ്സ്ക റിമാവ താഴ്വരയിൽ നിന്നു തുടങ്ങി, കിഴക്ക് ജവോറിൻസ്ക സാഡിൽ, സെർവാന സ്കാല ഗ്രാമം വരെ നീണ്ടുകിടക്കുന്നു. ഈ ദേശീയ ഉദ്യാനം ബാൻസ്ക ബിസ്ട്രിക മേഖലയിലെ 3 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. വടക്ക് ബ്രസ്നോ ജില്ല, തെക്ക് റീമാവ്സ്ക സൊബോട്ട, തെക്കുകിഴക്ക് റെവുക്കാ എന്നിവയാണ് ഈ ജില്ലകൾ

അവലംബം[തിരുത്തുക]

  1. Lacika, Ján; Ondrejka, Kliment (2009). Kollár, Daniel (ed.). National Parks. Bratislava: DAJAMA. pp. 76–85. ISBN 978-80-89226-28-3.