മുരീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുരീദ് (Arabic: مُرِيد‎) എന്നാൽ മുർഷിദ് എന്ന വഴികാട്ടിയായ ഗുരുവിനു കീഴിൽ ത്വരീഖത്ത് സ്വീകരിച്ചു ഉപദേശനിർദ്ദേശങ്ങൾ അനുസരിക്കുന്ന ആത്മീയ ശിഷ്യനാണ്. സൂഫിസവുമായി ബന്ധപ്പെട്ടാണ് ഈ വിശേഷണം നൽകപ്പെടാറുള്ളത്. അന്വേഷി എന്നാണ് ഇതിൻറെ വാക്കർത്ഥം, ദൈവ മാർഗ്ഗത്തിൽ ചരിക്കുന്നവൻ എന്നാണ് ആന്തരിക അർഥം

വിവക്ഷകൾ[തിരുത്തുക]

  • അബ്ദുൽ ഖാദിർ അൽ ജീലാനി

ദൈവത്തിനുള്ള ആത്മസമർപ്പണത്തിൽ ആഗമിക്കുന്നവനാണു മുരീദ്. ഖുർആനിലും സുന്നത്തിലും വന്നതിനനുസൃതമാകും അവന്റെ ജീവിതം. മറ്റുള്ളവയെല്ലാം പൂർണ്ണാർത്ഥത്തിൽ അവന് ഉപേക്ഷി ക്കുന്നതാണ്. ദൈവത്തിൽ നിന്നുള്ള ആത്മപ്രകാശത്തിൽ മാത്രമാകും അവന്റെ ചിന്ത. ദൈവേച്ഛകൾ മാത്രമാണ് നടക്കുന്നത് എന്ന വിചാരത്തിൽ ബന്ധിതനാവുകയും, ദൈവിക വിധിയിൽ സംതൃപ്തികൊള്ളുകയും, തിന്മ പ്രവർത്തിക്കുന്നതിൽ നിന്നു പാടെ അകന്നു നിൽക്കുകയും ചെയ്യുന്ന ചര്യയാകും മുരീദിന് [1]

  • ശൈഖ് ഇബ്നു അജീബ

ഗുരുവിലേക്ക് എത്തിച്ചേരുകയും ദൈവിക പാതയിൽ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തവരാണ് മുരീദുകൾ [2]

  • അല്ലാമ: മുസ്തഫൽ അറൂസി

“സൽസ്വഭാവങ്ങൾ കൊണ്ട് ദു:സ്വഭാവങ്ങളെ മാറ്റിയെടുക്കാൻ തുടങ്ങുകയും തന്റെ വിലപ്പെട്ട സമയങ്ങളിലെല്ലാം ഏറ്റവും പരിപൂർണ്ണമായതിനെ തേടുന്നവനുമാണ് മുരീദ്".[3]

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. അബ്ദുൽ ഖാദിർ അൽ ജീലാനി: അൽ ഗുനിയത്ത് : 2/158
  2. അൽ ഫുതൂഹാത്തുല് ഇലാഹിയ്യ:194
  3. നതാഇജുൽ അഫ്കാരിൽ ഖുദ്സിയ്യ
"https://ml.wikipedia.org/w/index.php?title=മുരീദ്&oldid=3086794" എന്ന താളിൽനിന്ന് ശേഖരിച്ചത്