മുരിക്കഞ്ചേരി കേളു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോലത്തിരി രാജാവിന്റെ പ്രമുഖ പടനായകനായിരുന്ന വ്യക്തിയാണ് മുരിക്കഞ്ചേരി കേളു നായനാർ. കണ്ണൂർ ജില്ലയിലെ മാടായി ആയിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം. മാടായിപ്പാറയിലെ കോട്ടകൾ ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. ഇവിടെ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനവും. ചിറക്കൽ സ്വരൂപവുമായുള്ള വാസ്ക്കോ ഡ ഗാമയുടെ ബന്ധത്തിന് ഏറ്റവും എതിര് നിന്നത് ഇദ്ദേഹമായിരുന്നു. പോർച്ചുഗീസുകാരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു മുരിക്കഞ്ചേരി കേളുവിൻറെ അന്ത്യം. കണ്ണൂരിലെ പയ്യാമ്പലത്ത് ഏഴടി നീളമുള്ള ഒരു കല്ലറയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ആറടി നീളമുണ്ടായിരുന്ന കേളു , ഒരടി നീളമുള്ള വാൾ പിടിച്ചു കൈ മുന്നോട്ടു നീട്ടി കിടന്ന അതേ അവസ്ഥയിലാണ് അടക്കം ചെയ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു. ഈ പുരാതന കല്ലറ ഇപ്പോൾ അറിയപ്പെടാതെ കാടുമൂടി മറഞ്ഞു കിടക്കുകയാണ്

അഭ്രപാളികളിൽ[തിരുത്തുക]

2011ൽ പുറത്തിറങ്ങിയ ഉറുമി എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം ഇദ്ദേഹത്തെ ആധാരമാക്കിയാണ്.

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുരിക്കഞ്ചേരി_കേളു&oldid=2197554" എന്ന താളിൽനിന്ന് ശേഖരിച്ചത്