Jump to content

മുബാറക് ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുബാറക് ബീഗം
مبارک بیگم
മുബാറക് ബീഗം
മുബാറക് ബീഗം
പശ്ചാത്തല വിവരങ്ങൾ
ജനനം1935/1936
രാജസ്ഥാൻ
മരണം2016 ജൂലൈ 18 (age 80)
ജോഗേശ്വരി, മഹാരാഷ്ട്ര
വിഭാഗങ്ങൾplayback singing
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)ഗായിക
വർഷങ്ങളായി സജീവം1949-1972

പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയായിരുന്നു മുബാറക് ബീഗം. ഹിന്ദിയിലും ഉറുദുവിലും പാടിയിരുന്ന അവർ 1950 കളിലും 60 കളിലും തിരക്കുള്ള ഗായികയായിരുന്നു. നിരവധി യുഗ്മ ഗാനങ്ങളും ഗസലുകളും മുബാറക് ബീഗം പാടി. കഭീ തൻാഹിയിയോൻ മേം ഹമാരി യാദ് ആയേഗി എന്ന മുബാറക്കിന്റെ ഗാനം ഇപ്പോഴും പ്രശസ്തമാണ്.

പിന്നണി ഗായിക

[തിരുത്തുക]

രാജസ്ഥാനിൽ ജനിച്ച ബീഗം പത്തു വയസുള്ളപ്പോഴാണ് മുംബയിലേക്ക് വന്നു. ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാന ആലാപനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.  1949ൽ ആയിയേ എന്ന ചലച്ചിത്രത്തിലൂടെ സംഗീത സംവിധായകൻ നഷാദാണ് മുബാറകിനെ ചലച്ചിത്ര ലോകത്തേക്ക് എത്തിക്കുന്നത്. ലത മങ്കേഷ്കറുമൊത്ത് പാടിയ  കഭീ തൻാഹിയിയോൻ മേം ഹമാരി യാദ് ആയേഗി  അവരെ പ്രശസ്തയാക്കി. 

ചലച്ചിത്ര ഗാനങ്ങൾ

[തിരുത്തുക]

115 ഓളം സിനിമകൾക്കായി 178 ഓളം ഗാനങ്ങൾ  ആലപിച്ചു. എസ്‌.ഡി. ബർമൻ, ശങ്കർ ജയ്‌കിഷൻ, ഖയാം തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രതിഭകളായ സംഗീതസംവിധായകർക്കുവേണ്ടി ബീഗം പാടി. ബിമൽ റോയിയുടെ ദേവ്‌ദാസിലെ വോ നാ ആയേങ്കേ പലട്‌ കർ എന്ന പാട്ട്‌ എസ്‌.ഡി. ബർമനുവേണ്ടിയും ബീഗം പാടി. 1980ൽ ഇറങ്ങിയ രാമു തോ ദിവാനാ ഹേയിലെ സാവരിയാ തേരേ യാദ്‌ മേം ആണ്‌ അവസാനം പാടിയ ചലച്ചിത്രഗാനം.

അവർ പാടിയ പ്രശസ്ത ഗാനങ്ങളിൽ ചിലവ:

  • "മുത്സ് കോ അപ്നേ ഗലേ ലഗാലോ, ആയേ മേരേ ഹംരാഹി" (ഹംരാഹി, 1963)
  • "കഭീ തൻാഹിയിയോൻ മേം ഹമാരി യാദ് ആയേഗി " (ഹമാരി യാദ് ആയേഗി, 1961)
  • "വോ നാ ആയേങ്കേ പലട്‌ കർ" (ദേവ്‌ദാസി, 1955)
  • "ഹം ഹാൽ ഇ ദിൽ സുനേംഗോ"(മധുമതി,1958)

ജീവിതരേഖ

[തിരുത്തുക]

രാജസ്ഥാനിലെ ചുരു ജില്ലയിലെ മുസ്ലീം കുടുംബത്തിൽ ജനിച്ചു. മുബാറക് ബീഗത്തിന്റെ അച്ഛനും സംഗീതജ്ഞനായിരുന്നു. മകളം ഉസ്താദ് റിയാസുദ്ദീൻ ഖീനും ഉസ്താദ് സമദ് ഖാൻ സഹാബിനും കീഴിൽ സംഗീതം പഠിപ്പിക്കുകയും ചെയ്തു.

സംഗീതത്തിൽ മാത്രം ത്ത്പര്യമുണ്ടായിരുന്ന മുബാറക്കിന് ചലച്ചിത്ര ജീവിതം സാമ്പത്തികമായി എന്തെങ്കിലും മെച്ചം നൽകിയില്ല. അവസാനകാലത്ത് സൽമാൻ ഖാൻ, ലതാ മങ്കേഷ്കർ എന്നിവരിൽ നിന്നൊക്കെ സഹായം ലഭിച്ചെങ്കിലും വളരെ ദയനീയ സാഹചര്യത്തിൽ 2016 ജൂലൈ 18 ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=മുബാറക്_ബീഗം&oldid=2402243" എന്ന താളിൽനിന്ന് ശേഖരിച്ചത്