മുനമ്പം
കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റമാണ് മുനമ്പം. വൈപ്പിനിൽ നിന്ന് നോക്കിയാൽ കൊച്ചി തുറമുഖത്തിന്റെ മറുവശത്ത് ഫോർട്ട് കൊച്ചി കാണുന്നതുപോലെ, മുനമ്പത്ത് നിന്ന് നോക്കിയാൽ മുനമ്പം തുറമുഖത്തിന്റെ മറുവശത്ത് കാണുന്നത് തൃശൂർ ജില്ലയിലുള്ള അഴീക്കോട് എന്ന സ്ഥലമാണ്.




മറ്റു വിവരങ്ങൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]പ്രളയത്തിൽ നിന്നുമാണ് മുനമ്പം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു. 1341 പെരിയാറിൽ ഉണ്ടായ ഒരു പ്രളയത്തിൻറെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകരയുടെ ഉത്ഭവം എന്ന് കരുതുന്നു. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂര്ത്ത അറ്റത്തതിനെ മുനമ്പ് എന്ന് പറയുന്നു. ഇതിൽ നിന്നാണ് മുനമ്പം എന്ന പേര് സിദ്ധിച്ചതെന്നു പറയപ്പെടുന്നു.
മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ മുനമ്പം തുറമുഖത്തിന്റെ പഴയ പേരാണ് മുസരീസ്. [അവലംബം ആവശ്യമാണ്] കൊടുങ്ങല്ലൂർ തുറമുഖം എന്ന പേരിലും ഈ തുറമുഖം അറിയപ്പെടുന്നുണ്ട്.
തൊഴിൽ
[തിരുത്തുക]മത്സ്യബന്ധനമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം. മുനമ്പം മത്സ്യബന്ധന ഹാർബർ ഇവിടെയാണ് നിലകൊള്ളുന്നത്.
പ്രധാന ആകർഷണകേന്ദ്രങ്ങൾ
[തിരുത്തുക]- പള്ളിപ്പുറം കോട്ട എന്ന ആയക്കോട്ട
- മുനമ്പം കടപ്പുറം
- പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി