മുത്തന്റെ നട ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Muthante nada.jpg

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലുള്ള ഒരു ചെറിയ ക്ഷേത്രമാണ് മുത്തന്റെ നട ക്ഷേത്രം. കുമരകം കരയുടെ കന്നിക്കോണിൽ കായൽ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു ചെറിയ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ഒരു ബുദ്ധ പ്രതിമ ആയിരുന്നു എന്ന് വിശ്വസിക്കുന്നു.ബുദ്ധന്റെ നട ലോപിച്ചാണ് മുത്തന്റെ നട എന്ന പേര് ഉണ്ടായത്. ഇപ്പോൾ ഇത് ഒരു ശിവക്ഷേത്രമാണ്. കള്ളാണ് പ്രധാന നിവേദ്യം. വല്യച്ചൻ, തമ്പുരാട്ടി തമ്പുരാൻ എന്നിവർ പ്രധാന ഉപദേവതകളാണ്.

മുത്തന്റെ നട വല്യച്ചൻ
"https://ml.wikipedia.org/w/index.php?title=മുത്തന്റെ_നട_ക്ഷേത്രം&oldid=2456869" എന്ന താളിൽനിന്ന് ശേഖരിച്ചത്