മുതുകുളം പാർവ്വതി അമ്മ
മഹാകവിത്രയത്തിന്റെ കാലഘട്ടത്തെ തുടർന്നു വന്ന കവികളിൽ പ്രമുഖയാണ് മുതുകുളം പാർവ്വതി അമ്മ. കവിതാ രചനയിലും പ്രസംഗത്തിലും അദ്ധ്യാപനത്തിലും ഒരുപോലെ വൈദഗ്ദ്ധ്യം ഇവർക്കുണ്ടായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ മുതുകുളം തട്ടയ്ക്കാട്ടുശ്ശേരിയിൽ രാമപ്പണിയ്ക്കരുടേയും വെളുമ്പിയമ്മയുടേയും മകളായി1904 ജനുവരി 28നു ജനിച്ചു.
വിദ്യാഭ്യാസം
[തിരുത്തുക]മുതുകുളത്തെ കൃഷ്ണൻ നായർ എന്ന ആശാന്റെ കീഴിൽ ബാലപാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് കീരിക്കാട്ട് വി.എം.ജി സ്ക്കൂളിലും കൊല്ലത്തെ വി.എച്ച് സ്ക്കൂളിലുമായിരുന്നു വിദ്യാഭ്യാസം. മദ്രാസ് സർവ്വകലാശാലയിൽ നിന്നു വിദ്വാൻ പരീക്ഷയും വിശാരദും വിജയിച്ച ശേഷം അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.[1]
സാഹിത്യരംഗത്ത്
[തിരുത്തുക]വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യപ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്ന പാർവ്വതിയമ്മയുടെ ആദ്യകൃതി യഥാർത്ഥ ജീവിതം ടി.സി.കല്യാണിയമ്മയുടെ ശാരദ എന്ന വനിതാമാസികയിലാണ് പ്രസിദ്ധികരിയ്ക്കപ്പെട്ടത്. ഉദയപ്രഭ എന്ന പേരിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ആദ്യകവിതാസമാഹാരത്തിനു ഉള്ളൂരാണ് അവതാരിക എഴുതിയത്.കുമാരനാശാന്റെ അപൂർണ്ണകൃതിയായ ബുദ്ധചരിതം എഴുതിപ്പൂർത്തിയാക്കിയത് പാർവ്വതിയമ്മയാണ്. [2]
പന്ത്രണ്ടാം വയസ്സു മുതൽ കവിത എഴുതി തുടങ്ങി. ഖണ്ഡകാവ്യം, ലഘു കവനങ്ങൾ, നാടകം, കഥ, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 19 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ
[തിരുത്തുക]- ഒരു വിലാപം,
- ശ്രീചിത്തിര മഹാരാജ വിജയം,
- മാതൃ വിലാപം,
- അശ്രു കുടീരം (ഖണ്ഡകാവ്യങ്ങൾ).
- ഉദയപ്രഭ,
- ഗാനാഞ്ജലി,
- ഗാനദേവത,
- പൂക്കാരി (കവിതാ സമാഹാരങ്ങൾ).
- ഭുവനദീപിക,
- അഹല്യ,
- സേവ് ഇന്ത്യ,
- ധർമ്മ ബലി (നാടകങ്ങൾ).
- കർമ്മഫലം,
- കഥാമഞ്ജരി (കഥകൾ).
- ശ്രീനാരായണ മാർഗ്ഗം,
- രണ്ടു ദേവതകൾ (ജീവചരിത്രം).
- ശ്രീബുദ്ധചരിതം-ഉത്തരാർദ്ധം,
- ശ്രീമദ് ഭഗവദ് ഗീത,
- ഭാരതീയ വനിതകൾ (വിവർത്തനങ്ങൾ).