മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ മുതുകുറുശ്ശിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീകിരാതമൂർത്തി ക്ഷേത്രം[1]. കിരാതമൂർത്തിയായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദൈവങ്ങളായി പാർവ്വതി ,ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്‌. ജലധാരയാണു പ്രധാന വഴിപാട്. ശിരോരോഗങ്ങൾ മാറാൻ ഈ വഴിപാട് ഉത്തമമാണെന്നു വിശ്വസിക്കപ്പെടുന്നു. കുംഭമാസത്തിലെ ശിവരാത്രിയാണ്‌ ഇവിടത്തെ പ്രധാന വിശേഷ ദിവസം. അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിയാണ്‌ ഇപ്പോൾ ഈ ക്ഷേത്രത്തിലെ തന്ത്രി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]