Jump to content

മുതീഉർറഹ്മാൻ നിസാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതീഉർറഹ്മാൻ നിസാമി
നിസാമി
Leader of ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി
ഓഫീസിൽ
2000–2016
മുൻഗാമിGhulam Azam
കൃഷി-വ്യവസായ മന്ത്രി
ഓഫീസിൽ
10 October 2001 – 22 May 2003
വ്യാവസായിക മന്ത്രി
ഓഫീസിൽ
22 May 2003 – 28 October 2006
Member of Parliament
for Pabna-1
ഓഫീസിൽ
1 October 2001 – 28 October 2006
മുൻഗാമിProfessor Abu Sayed
പിൻഗാമിMd. Shamsul Haque
ഭൂരിപക്ഷം135,982 (57.68%)
ഓഫീസിൽ
27 February 1991 – 16 February 1996
പിൻഗാമിAbu Sayed
ഭൂരിപക്ഷം55,707 (36.85%)
വ്യക്തിഗത വിവരങ്ങൾ
ജനനം(1943-03-31)31 മാർച്ച് 1943
Santhia Upazila, Pabna, Bengal Presidency, British India
മരണം11 മേയ് 2016(2016-05-11) (പ്രായം 73)
ധാക്ക, ബംഗ്ലാദേശ്
Cause of deathHanging (capital punishment)
രാഷ്ട്രീയ കക്ഷിJamaat-e-Islami
പങ്കാളിശംസുന്നഹർ നിസാമി
അൽമ മേറ്റർUniversity of Dhaka
തൊഴിൽPolitician

മുതീഉർറഹ്മാൻ നിസാമി( Motiur Rahman Nizami) (ബംഗാളി: মতিউর রহমান নিজামী; 31 March 1943 – 11 May 2016)[1][2]ബംഗ്ലാദേശിലെ രാഷ്ട്രീയ നേതാവും ഇസ്ലാമിക പണ്ഡിതനും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി മുൻ നേതാവുമായിരുന്നു. 1991 മുതൽ 1996 വരെയുള്ള കാലയളവിലും 2001 മുതൽ 2006 വരെയുള്ള കാലയളവിലും പബ്ന മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പാർലമെന്ററി അംഗമായിരുന്നു. [1] ബംഗ്ലാദേശിലെ കൃഷി - വ്യവസായ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ലോകത്ത് സ്വാധീനം ചെലുത്തിയ 500 പ്രമുഖരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു.[3][4]

അൽ ബദർ എന്ന സൈനിക ഗ്രൂപ്പിന്റെ മേധാവിയായിരുന്നു എന്ന കാരണം ചുമത്തി 2014 ഒക്ടോബർ 29 ന് 1971 ൽ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തിന്റെ പേരിൽ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്രൂണൽ ബംഗ്ലാദേശ് യുദ്ധകുറ്റം ചുമത്തി. [5] വിധിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശലംഘനവും നീതിനിഷേധവും വ്യക്തമായ സാഹചര്യത്തിൽ അന്താരഷ്ട്രാ തലത്തിൽ ശക്തമായ വിമർശനങ്ങൾ നിലനിൽക്കെ ധാക്കാ സെന്റ്രൽ ജയിലിൽ വെച്ച് 2016 മെയ് 11ന് മുതീഉർറഹ്മാൻ നിസാമിയെ തൂക്കിലേറ്റുകയായിരുന്നു. [6] ബംഗ്ലാദേശിൽ തൂക്കിലേറ്റപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണിദ്ദേഹം.[7] . ലോക മുസ്‌ലിം പണ്ഡിതവേദി ജനറൽ സെക്രട്ടറി ഡോ. അലി ഖറദാഗി,[8] തുർക്കി പ്രസിഡന്റ് ഉർദുഗാൻ, ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫിൽ റോബർട്‌സൺ,[9] ആംനസ്റ്റി ഇൻറർനാഷണൽ തെക്കനേഷ്യൻ റീജണൽ ഡയറക്ടർ ചമ്പ പട്ടേൽ തുടങ്ങിയവർ വിധിയിലെ നീതിനിഷേധവും മനുഷ്യാവകാശ ലംഘടനവും ചൂണ്ടിക്കാട്ടി.

ജീവിതരേഖ

[തിരുത്തുക]

1943 മാർച്ച് 31 ന് പാബ്നയിലെ മോൻമോത്ത്പൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവ് ലുതുഫുർറഹ്മാൻ ഖാൻ. മദ്രസയിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. 1963 ൽ ധാകയിലെ മദ്രസായെ ആലിയയിൽ നിന്നും കാമിൽ ബിരുദവും 1967 ല് ധാക്കാ സർവ്വകലാശാലയിൽ നിന്നും ബാച്ചിലർ ബിരുദവും കരസ്ഥമാക്കി.[1]

നിയമ പോരാട്ടം

[തിരുത്തുക]

ബംഗ്ലാദേശിൽ നടന്ന മുതീഉർറഹ്മാൻ വധശിക്ഷ മനുഷ്യാവകാശത്തിനും എതിരാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമായില്ലെന്നും ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ലോക മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണൽ വിമർശിച്ചു. 2016 മെയ് 10 ന് ആംനസ്റ്റി പുറത്ത് വട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.[10] യുദ്ധകുറ്റങ്ങൾ വിചാരണ ചെയ്യാൻ 2010ൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകൂടം സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണൽ ഇതിനകം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് വധശിക്ഷയും തടവും വിധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പ്രതികാരത്തോടെയാണ് ട്രൈബ്യൂണലിന്റെ പ്രവർത്തനമെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. [11]2011 നവംബറിൽ ഹൂമൺ റൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യവകാശ സംഘടനകൾ കേസ് മുന്നോട്ട് പോവുന്നതിലുള്ള ഗൂഢാലോചനയും ദുരൂഹതയും സുതാര്യതയും അഭാവവും കാരണം കേസിന്റെ പുരോഗതിയിൽ സംശയം രേഖപ്പെടുത്തുകയും വിവമർശന വിധേയമാവുകയും ചെയ്തിട്ടുണ്ട്.പ്രതിവിഭാഗം അഭിഭാഷകരും സാക്ഷികളും പീഡനത്തിരയായ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.[12][13][14]. യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യുന്ന ട്രീ ബുണലിൽ അന്താരാഷ്ട്ര പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല.[15]. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബംഗ്ലാദേശ് ക്രൈംസ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. കോടതിയിൽ തന്റെ വാദം അവതരിപ്പിക്കാൻ നിസാമിക്ക് വേണ്ടത്ര അവസരം പോലും കോടതി നൽകിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫിൽ റോബർട്‌സൺ പറഞ്ഞു. [9].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Mohiuddin Faruq (May 5, 2016). "Noose tightens on Nizami for war crimes as Bangladesh Jamaat chief loses last legal battle". bdnews24.com. Retrieved May 5, 2016.
  2. "Bangladesh hangs Jamaat-e-Islami chief Nizami for 1971 war crimes to protect Pakistan". bdnews24.com. Retrieved 2016-05-10.
  3. Schleifer, S. Abdallah (ed.). The Muslim 500: The World's 500 Most Influential Muslims, 2013/14 (PDF). Amman: Royal Islamic Strategic Studies Centre. p. 145. ISBN 978-9957-428-37-2. Retrieved 13 September 2014. {{cite book}}: Unknown parameter |editorlink= ignored (|editor-link= suggested) (help)
  4. S Abdallah Schleifer. "The Muslim 500 : The World's 500 Most Influential Muslims" (PDF). The Muslim 500. Retrieved May 10, 2016.
  5. Karlekar, Hiranmay (13 December 2005). Bangladesh: The Next Afghanistan?. Sage. p. 152. ISBN 978-0761934011.
  6. "Nizami executed". Prothom Alo. Retrieved 2016-05-10.
  7. "Bangladesh hangs Jamaat-e-Islami chief Nizami for 1971 war crimes to protect Pakistan". bdnews24.com. Retrieved 2016-05-10.
  8. "നിസാമിയുടെ വധശിക്ഷയിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ ദേശീയ പണിമുടക്ക്". IslamOnlive. May 11, 2016. Retrieved May 12, 2016.
  9. 9.0 9.1 "Bangladesh buries Motiur Rahman Nizami amid protests". Al Jazeera 11.05.2016. Retrieved 2016-05-16.
  10. "Nizami execution in Bangladesh will not deliver justice". Amnestyusa.org 10.05.2016. Retrieved 2016-05-16.
  11. "ബംഗ്ളാദേശിൽ മുതീഉർറഹ്മാൻ നിസാമിയെ തൂക്കിലേറ്റി". മാധ്യമം ദിനപത്രം 11.05.2016. Archived from the original on 2016-05-12. Retrieved 2016-05-16.
  12. "Bangladesh: Stop Harassment of Defense at War Tribunal". Human Rights Watch. 2 November 2011.
  13. Karim, Bianca; Tirza Theunissen (29 September 2011). Dinah Shelton (ed.). International Law and Domestic Legal Systems: Incorporation, Transformation, and persuasion. Oxford University Press. p. 114. ISBN 978-0199694907.
  14. Ghafour, Abdul (31 October 2012). "International community urged to stop 'summary executions' in Bangladesh". Arab News.
  15. "ബംഗ്ലാദേശ്: ഭരണകൂട ഭീകരത അവസാനിപ്പിക്കുക- ജമാഅത്തെ ഇസ്ലാമി". jihkerala 11.05.2016. Retrieved 2016-05-16.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മുതീഉർറഹ്മാൻ_നിസാമി&oldid=3789058" എന്ന താളിൽനിന്ന് ശേഖരിച്ചത്