മുണ്ടൂർ രാവുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രമുഖ നക്സലൈറ്റ് നേതാവാണ് എം.എൻ.രാവുണ്ണി

മുണ്ടൂർ രാവുണ്ണി

ജീവിതരേഖ[തിരുത്തുക]

പാലക്കാട് മുണ്ടൂർ സ്വദേശിയായ എം.എൻ. രാവുണ്ണി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. തമിഴ്നാട്ടിൽ പാർട്ടി സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടു. തമിഴിലെ പാർട്ടി പത്രമായ തീക്കതിരിൽ പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് നക്സൽബാരി കലാപത്തിന് ശേഷം സി.പി.എം. വിട്ട് സി.പി.ഐ. (എം.എൽ) പ്രവർത്തകനായി. തലശേരി പൊലീസ് സ്റ്റേഷനാക്രമണത്തിൽ പങ്കെടുത്തു. പിന്നീട് പാലക്കാട് കോങ്ങാട് ജന്മി ഉന്മൂലന കേസിൽ തടവിലാക്കപ്പെട്ടു. ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 1984 ലാണ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജയിൽ മോചിതനാകുന്നത്. ജയിൽ മോചിതനായ ശേഷം സി.ആർ.സി, സി.പി.ഐ (എം.എൽ) എന്ന സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. മുന്നണിപ്പോരാളി മാസിയുടെ പത്രാധിപരാണ്. ഇപ്പോൾ പോരാട്ടം സംഘടനയുടെ നേതാവാണ്.

അവലംബം[തിരുത്തുക]

www.mathrubhumi.com/wayanad/news/2124170-local_news-Wayanad-%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%8D%E0%B4%B1.html www.mangalam.com/print-edition/keralam/34768 socialistplatform.blogspot.in/2008/09/peoples-human-rights-oranisation.html articles.timesofindia.indiatimes.com/2011-09-24/kochi/30198108_1_naxalbari-nepali-maoists-maoist-movement

"https://ml.wikipedia.org/w/index.php?title=മുണ്ടൂർ_രാവുണ്ണി&oldid=3604794" എന്ന താളിൽനിന്ന് ശേഖരിച്ചത്