മുണ്ടിഞ്ചിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുണ്ടിഞ്ചിയേസീ
സിങ്കപ്പൂർ ചെറിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Muntingiaceae

Genera

Dicraspidia
Muntingia
Neotessmannia

മാൽവേൽസ് നിരയിൽപ്പെട്ട ഒരു സപുഷ്‌പി സസ്യകുടുംബമാണ് മുണ്ടിഞ്ചിയേസീ (Muntingiaceae). ഇവയിൽ ആകെയുള്ള മൂന്നുജനുസുകളിൽ ഓരോ സ്പീഷിസുകൾ മാത്രമേ ഉള്ളൂ. Dicraspidia, Muntingia, Neotessmannia എന്നിവയാണ് ആ ജനുസുകൾ.[2] മരങ്ങളായ ഇവ അമേരിക്കയിലെ ഉഷ്ണമേഖലാവാസികളാണ്. ഭക്ഷ്യയോഗ്യമായ പഴങ്ങൾ ഉള്ള സിങ്കപ്പൂർ ചെറി (Muntingia calabura) ഉഷ്ണമേഖലാ രാജ്യങ്ങളിൽ എല്ലാം തന്നെ എത്തിയിട്ടുണ്ട്. ഈ കുടുംബത്തിലെ മറ്റു രണ്ടു സ്പീഷിസുകൾ Dicraspidia donnell-smithii യും Neotessmannia uniflora യും ആണ്. ഇതിൽ രണ്ടാമത്തേതിനെപ്പറ്റി സൂക്ഷിച്ചുവച്ചിട്ടുള്ള മാതൃകകളിൽ നിന്നും മാത്രമേ അറിവു ലഭിച്ചിട്ടുള്ളൂ.

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Christenhusz, M. J. M., and Byng, J. W. (2016).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുണ്ടിഞ്ചിയേസീ&oldid=3807266" എന്ന താളിൽനിന്ന് ശേഖരിച്ചത്