മുണ്ടിഗാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വെങ്കലയുഗ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട അഫ്ഘാനിസ്ഥാനിലെ ഒരു പ്രദേശമാണ് മുണ്ടിഗാക്. കന്ദഹാറിന് 35 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അർഘന്ദാബ് നദിയുടെ ഒരു കൈവഴിയായ കുഷ്ക് ഇ നഖുദ് റൂദ്-ന് അരികിലായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

1951-ൽ ഫ്രഞ്ച് പുരാവസ്തുഗവേഷകരാണ് ഈ പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തത്. വടക്കുള്ള മലമ്പ്രദേശങ്ങളേയും തെക്കുള്ള ഫലഭൂയിഷ്ടമായ കന്ദഹാർ മരുപ്പച്ചപ്രദേശത്തേയും ബന്ധിപ്പിക്കുന്ന പാതയിലെ വളരെ തന്ത്രപ്രധാനമായ മേഖലയാണ് മുണ്ടിഗാക്. കന്ദഹാർ പ്രദേശത്ത് അറിയപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ ജനവാസപ്രദേശമാണ് മുണ്ടിഗാക്[1]‌.

ജനവാസത്തിന്റെ വിവിധ കാലയളവുകൾ[തിരുത്തുക]

മുണ്ടിഗാകിൽ നടന്ന ഉൽഖനനങ്ങളിൽ നിന്ന് ഏഴു കാലഘട്ടങ്ങളിലെ ചരിത്രാവശിഷ്ടങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതിൽ ഒന്നു മുതൽ 4 വരെയുള്ള കാലയളവുകൾ ചെമ്പുയുഗവും വെങ്കലയുഗവുമാണ്‌. ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിലേതെന്നു കണക്കാക്കുന്ന അഞ്ചാം ഘട്ടത്തിൽ ഇവിടത്തെ ജനവാസത്തിൽ കാര്യമായ കുറവ് കാണപ്പെട്ടിട്ടുണ്ട്. യഥാക്രമം ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യഭാഗത്തേയും മദ്ധ്യകാലത്തേയുമായി കണക്കാക്കപ്പെടുന്ന ആറും ഏഴും കാലയളവുകൾ അയോയുഗത്തിലാണ്‌[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 Voglesang, Willem (2002). "3-Early Years". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 41–42. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുണ്ടിഗാക്&oldid=1687591" എന്ന താളിൽനിന്ന് ശേഖരിച്ചത്