മുണ്ടാരി ഭാഷ
| മുണ്ടാരി | |
|---|---|
| 𞓞𞓐𞓪𞓐 𞓖𞓕𞓦𞓕𞓣 , ഹോറോ ജഗർ | |
| 𞓧𞓟𞓨𞓜𞓕𞓣𞓚 ମୁଣ୍ଡାରୀ • मुंडारी • মুন্ডারি | |
മുണ്ടാരി എന്ന് മുണ്ടാരി ബാനി ലിപിയിൽ എഴുതിയിരിക്കുന്നു. | |
| ഉച്ചാരണം | [muɳɖaːriː] |
| ഉത്ഭവിച്ച ദേശം | ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ |
| ഭൂപ്രദേശം | കിഴക്കൻ ഇന്ത്യയിലെ ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലും, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും.
പ്രധാനമായും ബംഗ്ലാദേശിലെ രാജ്ഷാഹി ഡിവിഷനിലും, കൂടാതെ രംഗ്പൂർ, സിലറ്റ് ഡിവിഷനുകളിലെ ചില പ്രദേശങ്ങളിലും
നേപ്പാളിലെ കോശി മേഖലയിൽ ഏകദേശം 7,700 പേർ സംസാരിക്കുന്നു. |
| സംസാരിക്കുന്ന നരവംശം | മുണ്ഡകൾ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.6 ദശലക്ഷം (2011 സെൻസസ്)[a][3] |
| ഭാഷാഭേദങ്ങൾ |
|
| മുണ്ടാരി ബാനി (മാതൃലിപി) മറ്റുള്ളവ: | |
| ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി |
|
| ഭാഷാ കോഡുകൾ | |
| ഐ.എസ്.ഒ. 639-3 | Either:unr – Mundariunx – Munda |
ഇന്ത്യയിലെ ഛോട്ടാ നാഗ്പൂർ പീഠഭൂമി പ്രദേശത്തെ തദ്ദേശീയരായ മുണ്ഡ ഗോത്രവർഗ്ഗക്കാർ സംസാരിക്കുന്ന, ഓസ്ട്രോ-ഏഷ്യാറ്റിൿ ഭാഷാകുടുംബത്തിൽപ്പെട്ട ഒരു മുണ്ട ഭാഷയാണ് മുണ്ടാരി (മുണ്ടാരി ബാനി: 𞓧𞓟𞓨𞓜𞓕𞓣𞓚, ലത്തീൻ: Muṇḍārī, ഐ.പി.എ.: Mundari pronunciation: [muɳɖaːriː]).
1.5 ദശലക്ഷത്തിലധികം ആളുകൾ ഇത് മാതൃഭാഷയായി സംസാരിക്കുന്നു.[4] ഹോ, സന്താലി ഭാഷകളുമായി അടുത്ത ബന്ധമുള്ളതാണ് ഇത്. ഭൂമിജിനൊപ്പം ഈ നാല് ഭാഷകളാണ് മുണ്ട ഭാഷകുടുംബത്തിലെ പ്രധാന കണ്ണികൾ.[5] മുണ്ടാരി ഝാർഖണ്ഡ് സംസ്ഥാനത്തിലെ ഒരു അധിക ഔദ്യോഗിക ഭാഷയാണ്. കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷയിലും പശ്ചിമ ബംഗാളിലും, അയൽരാജ്യമായ ബംഗ്ലാദേശിലെ വടക്കൻ രംഗ്പൂർ ഡിവിഷനിലും ഇത് സംസാരിക്കുന്നവരുടെ എണ്ണം ഗണ്യമാണ്. ഇന്ത്യയിൽ മുണ്ടാരി ഒരു പ്രധാന ന്യൂനപക്ഷ ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അത് സംസാരിക്കുന്നവർ പലപ്പോഴും ഹിന്ദിയിലോ മറ്റൊരു സംസ്ഥാന ഭാഷയിലോ ദ്വിഭാഷികളാണ്.
വ്യാകരണപരമായ ബന്ധങ്ങൾ അറിയിക്കുന്നതിനായി വേരുകളിലേക്ക് ഒന്നിലധികം അഫിക്സുകൾ ചേർക്കുന്ന സങ്കീർണ്ണമായ രൂപഘടനയുടെ സവിശേഷതയുള്ള ഒരു സംയോജന ഭാഷയാണ് മുണ്ടാരി.[6] ചരിത്രപരമായി വാമൊഴിയായിട്ടാണ് കൈമാറ്റം ചെയ്യപ്പെട്ടിരുന്നതെങ്കിലും, മുണ്ടാരി ഇപ്പോൾ നിരവധി ലിപികളിൽ എഴുതപ്പെടുന്നുണ്ട്; മുണ്ടാരി എഴുതുന്നതിനായി രോഹിദാസ് സിംഗ് നാഗ് പ്രത്യേകമായി വികസിപ്പിച്ചെടുത്ത 'മുണ്ടാരി ബാനി'യാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം.[7] ദേവനാഗരി, ഒഡിയ, ബംഗാളി, ലത്തീൻ ലിപികളിലും ഇത് എഴുതപെടാറുണ്ട്.
യുനെസ്കോയുടെ ലോകത്തെ അപകടഭീഷണി നേരിടുന്ന ഭാഷകളുടെ അറ്റ്ലസിൽ മുണ്ടാരിയെ ഒരു 'ദുർബല' ഭാഷയായി തരംതിരിച്ചിരിക്കുന്നു.[8] സവിശേഷമായ വ്യാകരണ ഘടനയും ദക്ഷിണേഷ്യ ഓസ്ട്രോ-ഏഷ്യൻ സംസാരിക്കുന്നവരുടെ കുടിയേറ്റ രീതികൾ മനസിലാക്കുന്നതിൽ വഹിക്കുന്ന പങ്കും കാരണം ഇത് വിപുലമായ ഭാഷാപരമായ പഠന വിഷയമായി തുടരുന്നു.
ലിപി
[തിരുത്തുക]
1980-കളിൽ രോഹിദാസ് സിംഗ് നാഗ് വികസിപ്പിച്ചെടുത്ത തനതായ മുണ്ടാരി ബാനി (മുണ്ടാരി: 𞓧𞓟𞓨𞓜𞓕𞓣𞓚 𞓗𞓕𞓨𞓚) ലിപിയിലാണ് മുണ്ടാരി ഭാഷ പ്രധാനമായും എഴുതുന്നത്. സാഹിത്യം, വിദ്യാഭ്യാസം, കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിൽ ഇതിന്റെ ഉപയോഗം ഇപ്പോൾ വർദ്ധിച്ചുവരുന്നുണ്ട്. പ്രകൃതിയിലെ രൂപങ്ങളെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്തിട്ടുള്ള ഈ ലിപിയിൽ 27 അക്ഷരങ്ങളും 5 ഉച്ചാരണചിഹ്നങ്ങളുമുണ്ട്. ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഈ ലിപിയിൽ വലിയക്ഷര-ചെറിയക്ഷര വ്യത്യാസങ്ങളില്ല. കൂടാതെ വ്യഞ്ജനാക്ഷരങ്ങൾക്ക് അന്തർലീനമായ സ്വരശബ്ദങ്ങളുമില്ല. അക്ഷരങ്ങളെ അഞ്ച് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ കൂട്ടവും ആരംഭിക്കുന്നത് ഒരു പ്രധാന സ്വരാക്ഷരത്തിലാണ്. വ്യഞ്ജനാക്ഷരങ്ങളുടെ പേരിലെ ആദ്യ അക്ഷരം അവ ഉൾപ്പെടുന്ന കൂട്ടത്തിലെ സ്വരാക്ഷരവുമായി പൊരുത്തപ്പെടുന്നു.[9]
𞓐 ഒ ഐ.പി.എ: /o/ |
ഒപ് 𞓐𞓑 𞓑 പ ഐ.പി.എ: /p/ |
𞓐𞓒 𞓒 l ഐ.പി.എ: /l/ |
𞓐𞓓 𞓓 y ഐ.പി.എ: /j/ |
𞓐𞓔 𞓔 ṅ ഐ.പി.എ: /ŋ/ | ||
𞓕 a ഐ.പി.എ: /a/ |
𞓕𞓖 𞓖 j ഐ.പി.എ: /d͡ʑ/ |
𞓕𞓗 𞓗 b ഐ.പി.എ: /b/ |
𞓕𞓘 𞓘 ñ ഐ.പി.എ: /ɲ/ |
𞓕𞓙 𞓙 ḥ ഐ.പി.എ: /ʔ/ | ||
𞓚 i ഐ.പി.എ: /i/ |
𞓚𞓛 𞓛 s ഐ.പി.എ: /s̪/ |
𞓚𞓜 𞓜 ḍ ഐ.പി.എ: /ɖ/ |
𞓚𞓝 𞓝 t ഐ.പി.എ: /t̪/ |
𞓚𞓞 𞓞 h ഐ.പി.എ: /h/ | ||
𞓟 u ഐ.പി.എ: /u/ |
𞓟𞓠 𞓠 ch ഐ.പി.എ: /t͡ʃ/ |
𞓟𞓡 𞓡 d ഐ.പി.എ: /d̪/ |
𞓟𞓢 𞓢 k ഐ.പി.എ: /k/ |
𞓟𞓣 𞓣 r ഐ.പി.എ: /ɾ/ | ||
𞓤 e ഐ.പി.എ: /e/ |
𞓤𞓥 𞓥 ṇ ഐ.പി.എ: /ɳ/ |
𞓤𞓦 𞓦 g ഐ.പി.എ: /g/ |
𞓤𞓧 𞓧 m ഐ.പി.എ: /m/ |
𞓤𞓨 𞓨 n ഐ.പി.എ: /ɳ/ |
𞓤𞓩 𞓩 ṭ ഐ.പി.എ: /ʈ/ |
𞓤𞓪 𞓪 ṛ / ḷ ഐ.പി.എ: /ɽ/,/ɭ/ |
𞓐𞓖𞓐𞓡 𞓫 OJOD |
𞓧𞓟𞓬𞓞𞓐𞓣 ◌𞓬 MUHOR ഐ.പി.എ: /◌̃/ |
𞓝𞓐𞓓𞓐𞓣 ◌𞓭 TOYOR ഐ.പി.എ: /ʷ/ |
𞓚𞓢𞓚𞓣 ◌𞓮 IKIR ഐ.പി.എ: /ː/ |
𞓛𞓟𞓝𞓟𞓙 ◌𞓯 SUTUH |
മുണ്ടരി ബാനിക്ക് പുറമെ ഒഡിയ, ദേവനാഗരി, ബംഗാളി എന്നീ ലിപികളിലും ഈ ഭാഷ എഴുതാറുണ്ട്.
ഉദാഹരണ വാചകങ്ങൾ
[തിരുത്തുക]മുണ്ടാരിയിൽ എഴുതിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വകുപ്പ് 1 ആണ് ഇനിപ്പറയുന്ന വാചകം: [11]
മുണ്ടാരി ലിപി
[തിരുത്തുക]ഒഡിയ ലിപി
[തിരുത്തുക]ദേവനാഗരി ലിപി
[തിരുത്തുക]ബംഗാളി ലിപി
[തിരുത്തുക]ലത്തീൻ വൽക്കരണം
[തിരുത്തുക]ഐ.പി.എ. അനുലേഖനം
[തിരുത്തുക]മലയാളം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ জনশুমারি ও গৃহগণনা ২০২২: প্রাথসিক প্রতিবেদন [Census and Housing Census 2022: Preliminary Report] (PDF). Bangladesh Bureau of Statistics (in Bengali). p. 32.
- ↑ "C-16: Population by mother tongue, India - 2011". Office of the Registrar General & Census Commissioner, India.
- ↑ "Statement 1: Abstract of speakers' strength of languages and mother tongues – 2011" (PDF). www.censusindia.gov.in. Office of the Registrar General & Census Commissioner, India. Archived from the original on 6 March 2021. Retrieved 2018-07-07.
- ↑ "Mundari alphabet, pronunciation and description".
- ↑ "Mundari Bani".
- ↑ Andersen, Gregory D. S. (2008). "Mundari". The Munda Languages. Routledge. pp. 121–150. ISBN 978-0415328906.Andersen, Gregory D. S. (2008).
- ↑ "BMS to intensify agitation on Mundari language". oneindia.com. Retrieved 4 April 2018.
- ↑ Moseley, Christopher (2010). Moseley, Christopher (ed.). Atlas of the World's Languages in Danger (PDF) (3rd ed.). Paris: UNESCO Publishing. p. 205. ISBN 978-92-3-104096-2. Retrieved 22 February 2025.
- ↑ Wolf-Sonkin, Lawrence; Mandal, Biswajit (8 January 2021). "L2/21-031: Proposal to Encode the Mundari Bani Script in the Universal Character Set" (PDF). Retrieved 19 February 2026.
- ↑ Wolf-Sonkin, Lawrence; Mandal, Biswajit (8 January 2021). "L2/21-031: Proposal to Encode the Mundari Bani Script in the Universal Character Set" (PDF). Retrieved 10 May 2021.
- ↑ "Mundari Alphabet and Language". Omniglot.com. Retrieved 15 February 2026.