മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി
മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി മൗലവി
മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി മൗലവി
Occupationഇസ്ലാമിക പണ്ഡിതൻ, ഖുർ‌ആൻ വിവർത്തകൻ,ഗ്രന്ഥകാരൻ
Nationality ഇന്ത്യ
Notable worksമുഖദ്ദിമ(മലയാളം)

കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ[1][2] ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു[3] 2013 മെയ് 27 ന് അന്തരിച്ചു‌[4].

ജീവതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1926 ആഗസ്റ്റ് 14 ന്‌ എം. മുഹമ്മദ് കുഞ്ഞിന്റേയും ഔകാദർ ഉമ്മയുടെയും മകനായി ജനനം[5]. എരുവകിഴക്ക് മുഹമ്മദൻ എൽ. പി. സ്‌കൂൾ, കായംകുളം എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.ഇഞ്ചക്കൽ അബ്ദുൽ ഖാദർ മുൻഷി, ഓച്ചിറ അസ്സനാർ കുഞ്ഞ് മൗലവി, ഉമർ കുട്ടി മൗലവി , കരുനാഗപ്പള്ളി യൂനുസ് മൗലവി എന്നിവർ ഗുരുനാഥന്മാരാണ്. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എൻ കോളേജിൽ പഠിച്ച് ഫിസിക്‌സിൽ ബിരുദം നേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.1951 മുതൽ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തിൽ ഏർപ്പെട്ടു. ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. ബഹുഭാഷാപണ്ഡിതനുമായ ഇദ്ദേഹം 'ഒമാൻ ഒബ്‌സർവറി'ൽ കോളമിസ്റ്റായി മൂന്നുവർഷം പ്രവർത്തിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും പ്രാവീണ്യമുണ്ട്. അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചു.[6] ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഹരിപ്പാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് 2013 മെയ് 27 ന് അന്തരിച്ചു.[7]

ഗവേഷണം[തിരുത്തുക]

ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനം നടത്തി. 19 എന്ന അക്കവും വിശുദ്ധ ഖുർആന്റെ അക്ഷരങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഗവേഷണ പഠന വിധേയമാക്കിയ ചാലഞ്ച് എന്ന ഇംഗ്ലീഷ് ഗ്രന്ഥം 1997ൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പഠന വിധേയമായ ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 2004ൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് ക്ഷണം ലഭിച്ചത്. ഈ വിഷയത്തിലുള്ള മലയാളം കൃതിയാണ്'ശാസ്ത്രവേദ സംഗമം ഖുർആനിൽ'.റഹ്മാൻ മുന്നൂരുമായി പ്രബോധനം വാരികയിൽ നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്.[8]

ഗ്രന്ഥരചന[തിരുത്തുക]

മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി

ഇബ്നു ഖൽദൂന്റെ മുഖദ്ദിമ എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർ‌വ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ ഡി.സി. ബുക്സും പ്രസിദ്ധീകരിച്ചു. ഇതാണ് മൗലവിയുടെ പ്രധാനകൃതി. 1994 ൽ ഇമാം ഗസ്സാലിയുടെ 'മിശ്കാത്തുൽ അൻവാർ' വിവർത്തനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികൾ.

1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ ടി.പി. കുട്ടിയാമുവിന്റെ സഹകരണത്തോടെ വിശുദ്ധ ഖുർആൻ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. മലയാളത്തിൽ പ്രചാരം സിദ്ധിച്ച ആദ്യ സമ്പൂർണ ഖുർആൻ പരിഭാഷയാണിത്. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ് ലഭിച്ചു.

1993 ൽ അബുൽ ഹസൻ അലി മൗലവിയുടെ പാരായണ സഹിതം ഖുർആനിന്റെ സമ്പൂർണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി.[7]

പ്രധാന കൃതികൾ[തിരുത്തുക]

 1. പരിശുദ്ധ ഖുർ‌ആൻ സമ്പൂർണ്ണ മലയാള പരിഭാഷ, (പ്രസാധനം:ഉമ്മഹാത് പബ്ലിക്കേഷൻസ്.)
 2. ഇബ്നു ഖൽദൂന്റെ "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം (1984)
 3. ഖുർ ആൻ പാരായണ സഹായി - 1995 താഹാ ബുക്‌സ്, എറണാകുളം
 4. മിഷ്‌കാത്തുൽ അൻവാർ : ഇമാം ഗസാലി 1965ൽ ലേഖാ പബ്ലിക്കേഷൻസ്
 5. Fact or fallacy
 6. Science ENSHRINED IN THE GLORIOUS QURAN
 7. SCIENCE BEHIND THE MIRACLE
 8. THE CHALLEGE
 9. CHALLENGE ന്റെ മലയാള വിവർത്തനം ശാസ്ത്രവേദ സംഗമം. (ഡോ. ബിലാൽ ഫിലിപ്‌സ് തുടങ്ങി യൂറോപ്യൻ നിരൂപകർക്കുള്ള മറുപടി)
 10. METHOD IN THE QURAN – 1987
 11. THEORY OF EVOLUTION AND THE QURAN
 12. ESSAYS : THOUGHTS ON THE QURAN : EIGHTY ESSAYS Published in the OMAN OBSERVER (2000 – 2003)
 13. WASHONGTON SPEECHES : TWENTY LECTURES DELIVERED IN ISLAMIC CANTRE, MARYLAND, U.S.A., READY FOR PUBLICATION, OCTOBER 2003.
 14. ഇസ്‌ലാം ഒരു വിശകലന പഠനം
 15. ഖുർആനിലെ ഉപമകൾ
 16. ആദ്യത്തെ അഞ്ചു സൂക്തങ്ങൾ (ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട് -2001)
 17. ഖുർആൻ പഠനത്തിന് പുതിയ മാതൃക
 18. പ്രകാശങ്ങളുടെ ദിവ്യമാളം
 19. യേശു ക്രൂശിക്കപ്പെട്ടുവോ?

അക്കാദമിക രംഗം[തിരുത്തുക]

തറവാട് മുറ്റത്ത്

മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങൾ, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങളിൽ പ്രൗഢമായ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സർവ്വകലാശാല ഇസ്‌ലാമിക് ചെയർ വിസിറ്റിങ് പ്രൊഫസർ (1994-95) ആയിരുന്നു. 1986 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ചെയർമാനായിട്ടുണ്ട്. വർക്കലയിലെ മന്നാനിയ കോളേജ്, അൻവാർശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്.

ലേഖനങ്ങൾ[തിരുത്തുക]

 • പ്രകാശവേഗം[9]
 • ത്യാഗാർപ്പണത്തിന്റെ പെരുനാൾ [10]

അവാർഡുകൾ[തിരുത്തുക]

 • 1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ്
 • 2008 ലെ സി.എൻ. അഹ്മദ് മൗലവി അവാർഡ്
 • 2009 ലെ കുട്ട്യാമു സാഹിബ് സ്മാരക അവാർഡ്[11]
 • എം.എം. കൾചറൽ ആൻഡ് സോഷ്യൽ ഫോറം ചാരും‌മൂട് 2008 അവാർഡ്.

പര്യാടനം[തിരുത്തുക]

അമേരിക്കയിലേതുൾപ്പെടെ ഏതാനും വിദേശ സർവ്വകലാശാലകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കക്ക് പുറമെ സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

ഭാര്യമാർ: നഫീസബീവി,ആമിന. ഏഴു മക്കൾ. മക്കൾ: മുഹമ്മദ് ഹുസൈൻ എഞ്ചിനീയർ, താഹാ ഹുസൈൻ, മഖ്ബൂൽ ഹുസൈൻ, നസീമ, അമീന, തസ്‌നീം, ശാദിയ.

ചിത്രശാല[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 • മുഖദ്ദിമയുടെ മലയാള വിവർത്തനം (ഡി.സി ബുക്സ് 2008)
 1. "വാർത്ത". മാതൃഭൂമി ഓൺലൈൻ. 2013 മെയ് 28. മൂലതാളിൽ നിന്നും 2013-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 25language = ഇംഗ്ലീഷ്. {{cite news}}: Check date values in: |accessdate= and |date= (help)
 2. "ഡി.സി. ബുക്സ്". ഡി.സി.ബി ന്യൂസ്. 2013-05-27. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-06language = മലയാളം. {{cite news}}: Check date values in: |accessdate= (help)
 3. "അഭിമുഖം [[പ്രബോധനം വാരിക]] 2007 ജൂലൈ 21" (PDF). മൂലതാളിൽ (PDF) നിന്നും 2013-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-07.
 4. "മലയാള മനോരമ ഓൺലൈൻ-28 മെയ് 2013-മുട്ടാണിശേരിൽ കോയാക്കുട്ടി മൗലവി അന്തരിച്ചു". മൂലതാളിൽ നിന്നും 2013-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-28.
 5. "മുസ്‌ലിം ഹെറിറ്റേജ്.ഇൻ". മൂലതാളിൽ നിന്നും 2017-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-18.
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-28.
 7. 7.0 7.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-27.
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-27.
 9. മാതൃഭൂമി ഓൺലൈൻ റംസാൻ സ്പെഷൽ 2008 Archived 2009-09-23 at the Wayback Machine. സെപ്റ്റംബർ 18 ന്‌ ശേഖരിച്ചത്
 10. മനോരമ ഓൺലൈൻ Archived 2009-12-03 at the Wayback Machine. 07/01/2010 ശേഖരിച്ചത്
 11. "കുട്ടിയമ്മു പുരസ്‌കാരം കോയക്കുട്ടി മൗലവിക്ക് സമ്മാനിച്ചു"[പ്രവർത്തിക്കാത്ത കണ്ണി]-മാതൃഭൂമി ദിനപത്രം ഫെബ്രുവരി 9,2010