ഞൊടിഞെട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുട്ടമ്പുളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഞൊടിഞെട്ട
ഞൊടിഞെട്ടയുടെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. minima
Binomial name
Physalis minima

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ[1] മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ[2] നൊട്ടങ്ങ[3] മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊട്ടാഞൊടിയൻ എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്. ഹവായിയാണ് ഈ ചെടിയുടെ സ്വദേശം.

കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.

രൂപവിവരണം[തിരുത്തുക]

അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പോഹാബെറി". രാജേഷ് കാരപ്പള്ളിൽ. മാതൃഭൂമി - കാർഷികം. Archived from the original on 2013-06-09. Retrieved 2013 ജൂൺ 14. {{cite web}}: Check date values in: |accessdate= (help)
  2. http://www.mathrubhumi.com/agriculture/kitchen-garden/%E0%B4%AA%E0%B5%8B%E0%B4%B9%E0%B4%BE%E0%B4%AC%E0%B5%86%E0%B4%B1%E0%B4%BF-1.151922[പ്രവർത്തിക്കാത്ത കണ്ണി]
  3. http://mashithantu.com/dictionary/wall.php?word=%E0%B4%A8%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞൊടിഞെട്ട&oldid=3909544" എന്ന താളിൽനിന്ന് ശേഖരിച്ചത്