മുഖവൂർ ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഖവൂരപ്പൻ
പേരുകൾ
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തിരുവനന്തപുരം,കേരളം
പ്രദേശം:മുഖവൂർ,കരിപ്പൂർ.പി.ഓ,നെടുമങ്ങാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാവിഷ്ണു
പ്രധാന ഉത്സവങ്ങൾ:ഭാഗവതസപ്തഹ യജ്ഞം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു വിഷ്ണുക്ഷേത്രമാണ് മുഖവൂർ ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രം. കേരള സംസ്ഥാന പുരാവസ്തു വകുപ്പ് ക്ഷേത്രത്തിലെ കരിങ്കൽ പാളികളിൽ കൊത്തിവച്ചിട്ടുള്ള ശിലാലിഖിതങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട്‌ ഇപ്രകാരമാണ് കൊല്ലവർഷം 700 (എ.ഡി. 1525) പരമ പരംഝോത ഒതനൻ ഉപകാരമായി നിർമിച്ചു നൽകിയതാണ് ഈ ശ്രീകോവിൽ. ക്ഷേത്ര മുറ്റത്തെ കരിങ്കൽ പാളികളിൽ കൊത്തിയിട്ടുള്ള ലിഖിതങ്ങൾ കൊല്ലവർഷം 3 മുതൽ 8 വരെ നിലനിന്നിരുന്ന വട്ടെഴുത്ത് ലിപിയിൽലുള്ളതാണ്.ശ്രീകോവിലിനുള്ളിലെ ഗർഭഗൃഹത്തിൻറെ കാലപ്പഴക്കം നിർണ്ണയിക്കുക അസാധ്യമാണ്.

പ്രത്യേകതകൾ[തിരുത്തുക]

കൃഷ്ണശിലയിൽ തീർത്ത ചതുർബാഹുവായ വിഷ്ണുരൂപം ഇവിടെയുണ്ട്. അനന്തശായിയായ ഭഗവൻ ഇവിടെ ഉപസ്ഥിതനാണ്. കിഴക്കോട്ട് ദർശനം.

ഉത്സവം[തിരുത്തുക]

മീന മാസത്തിലെ തിരുവോണത്തിനാണ് ഇവിടെത്ത ഉത്സവം തുടങ്ങുന്നത്.പുരാണങ്ങളിൽ ശ്രേഷ്‌ഠമായ ശ്രീമഹാഭാഗവതം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇവിടെ നടത്തുന്നു.ഉത്സവത്തിന്റെ രണ്ടാം ഉത്സവദിവസം തുടങ്ങി ഏഴാം ദിവസമാണ് സമാപ്പിക്കുന്നത്.

തൊട്ടിൽവയ്പ്പ്[തിരുത്തുക]

ഉത്സവത്തോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹത്തിൻറെ നാലാം ദിവസം ക്ഷേത്രസന്നിധിയിൽ നടക്കുന്ന ഏറ്റവും സവിശേഷമായ വഴിപാടാണ്‌ തൊട്ടിൽവയ്പ് .സന്താനങ്ങളില്ലാത്ത ദമ്പതിമാർ ഭഗവത് സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിക്കുന്ന അവസരത്തിൽ യജ്ഞപൗരാണികാരും ശ്രോതാക്കളും ഒരേ മനസ്സോടെ ഭഗവാനോട് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു.യജ്ഞ ശാലയിലെ ശ്രീകൃഷ്ണാവതാരത്തിനുശേഷം നടക്കുന്ന ഈ മഹനീയ കർമ്മത്തിൽ മുൻവർഷങ്ങളിൽ പങ്കെടുത്ത നിരവധി ഭക്തർക്ക് സന്താനഭാഗ്യം സിദ്ധിച്ചിരിക്കുകയാണ്.ഭഗവത് സന്നിധിയിൽ തൊട്ടിൽ വയ്ക്കുന്ന ഭക്തജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ഇത്തരം അനുഭവങ്ങൾ ഈ പ്രപഞ്ചത്തിൽ മുഖവൂരപ്പൻറെ സന്നിധിയിൽ മാത്രം കണ്ടു വരുന്നു.

ശാസ്ത്രം എത്ര വളർന്നാലും ലോകം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന വിശ്വാസം.ഇത് ഈ മഹാ ക്ഷേത്രത്തിൻ്റെ മാത്രം വരദാനം ഇത് മുഖവൂരപ്പൻ്റെ ഐശ്വര്യ പ്രതീകം.

ഉപദേവാലയങ്ങൾ[തിരുത്തുക]

ഗണപതി,ദേവി,നാഗർ തുടങ്ങിയവയാണ് ഇവിടെത്ത പ്രതിഷ്ഠകൾ .

ചിത്രശാല[തിരുത്തുക]

Old Photo



സമിപ ക്ഷേത്രങ്ങൾ[തിരുത്തുക]

പുറം കണ്ണി[തിരുത്തുക]