മുഖത്തെഴുത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുള്ളിക്കരിങ്കാളിത്തെയ്യത്തിനു വേണ്ടിയുള്ള മുഖത്തെഴുത്ത്
വേട്ടക്കൊരുമകൻ തെയ്യത്തിന്റെ മുഖത്തെഴുത്ത്

-- >

ഉത്തര കേരളത്തിലെ അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം, തിറയാട്ടം എന്നിവയിൽ കോലധാരിയുടെ മുഖത്ത് നിറം പകർത്തുന്ന ജോലിയാണ്‌ മുഖത്തെഴുത്ത് എന്നറിയപ്പെടുന്നത്. പ്രകൃതിയിൽ നിന്നും സുലഭമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ്‌ മുഖത്തെഴുത്ത് നടത്തുന്നത്.വേഷപ്രധാനമായ തെയ്യത്തിൽ മുഖത്തെഴുത്തിലൂടെ ദേവതയുടെ ഭാവാദികൾ വെളിപ്പെടുത്തുന്നു. വേലൻ സമുദായത്തിൽ പെട്ടവർ കെട്ടിയാടുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തിന്‌ അരിച്ചാന്ത്, കരി, മഞ്ഞൾ , ചുണ്ണാമ്പ് തുടങ്ങിയവ മാത്രം ആണുപയോഗിക്കുന്നത്. എന്നാൽ വണ്ണാൻ, മലയൻ തുടങ്ങിയ സമുദായക്കാർ ചായില്യം, മനയോല തുടങ്ങിയ വില കൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നു[1]. തെക്കൻ മലബാറിലെ കാവുകളൽ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപമായ തിറയാട്ടത്തിലും മുഖത്തെഴുത്തിനു ഏറെ പ്രാധാന്യമുണ്ട്. കോലങ്ങളുടെ പൂർണ്ണതയും വൈവിധ്യവും വെളിവാകുന്നത് മുഖത്തെഴുത്തിലൂടെയാണ്.

നാഗക്കാളി തെയ്യത്തിന്റെ മുഖത്തെഴുത്ത്

തെയ്യത്തിലെ മുഖത്തെഴുത്തുകൾ[തിരുത്തുക]

 • മാങ്കെണ്ണുവെച്ചെഴുത്ത്
 • നരികുറിച്ചെഴുത്ത്
 • വട്ടക്കണ്ണിട്ടെഴുത്ത്
 • കൂക്കിരിവാല്‌ വെച്ചെഴുത്ത്
 • കോയിപ്പൂവിട്ടെഴുത്ത്
 • കട്ടാരവും പുള്ളിയും
 • ഇരട്ടച്ചുരുളിട്ടെഴുത്ത്
 • മഞ്ഞയും വെള്ളയും
 • കട്ടാരപ്പുള്ളി
 • പ്രാക്കെഴുത്ത്
 • വെരദളം
 • അഞ്ചുപുള്ളി
 • വട്ടക്കണ്ണും പുള്ളിയും
 • കോയിപ്പൂവിട്ടേഴുത്ത്
 • അഞ്ചുപുള്ളിയും ആനക്കാലും
 • നാഗം താഴ്ത്തി എഴുത്ത്.

തിറയാട്ടത്തിലെ മുഖത്തെഴുത്തുകൾ[തിരുത്തുക]

ചായങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN 81-7638-566-2
"https://ml.wikipedia.org/w/index.php?title=മുഖത്തെഴുത്ത്‌&oldid=2489623" എന്ന താളിൽനിന്ന് ശേഖരിച്ചത്