മുകുന്ദൻ സി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകുന്ദൻ സി. മേനോൻ
മുകുന്ദൻ സി. മേനോൻ
ജനനം
ചെമ്പകശ്ശേരിയിൽ മുകുന്ദൻ മേനോൻ

(1948-11-21)നവംബർ 21, 1948
മരണംഡിസംബർ 12, 2005(2005-12-12) (പ്രായം 57)
ദേശീയത ഇന്ത്യ
തൊഴിൽപത്രപ്രവർത്തകൻ
അറിയപ്പെടുന്നത്മനുഷ്യാവകാശപ്രവർത്തകൻ

പത്രപ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്നു മുകുന്ദൻ സി. മേനോൻ (1948 നവംബർ 21 - 2005 ഡിസംബർ 12) . മനുഷ്യവകാശ ഏകോപന സമിതി കേരളം (CHRO Keralam) ജനറൽ സെക്രട്ടറി, തേജസ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ ചെമ്പകശ്ശേരിയിൽ വീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെയും പുലിപ്പറ അച്യുതമേനോന്റെയും ഇളയ മകനായി 1948 നവംബർ 21-നാണ് ഇദ്ദേഹം ജനിച്ചത്. സരസ്വതി, പാർവ്വതി, പ്രൊഫ. സുലോചന, പരേതരായ കമലം, കുമാരി, ഗംഗാധരമേനോൻ, സാംസ്കാരിക പ്രവർത്തകനും ഉത്സവസംഘാടകനുമായിരുന്ന സി.എ. മേനോൻ (സി. അരവിന്ദാക്ഷമേനോൻ) എന്നിവരായിരുന്നു സഹോദരങ്ങൾ. ഇദ്ദേഹം രണ്ടുതവണ വിവാഹിതനായി. ലളിത സാമുവലായിരുന്നു ആദ്യഭാര്യ. 1973-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ അഷിൻ, അമിത്, അമർ എന്നിങ്ങനെ മൂന്ന് പുത്രന്മാർ ഇദ്ദേഹത്തിനുണ്ടായി. എന്നാൽ, 1986-ൽ ഇളയ മകൻ അമറിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെ ലളിത അന്തരിച്ചു. തുടർന്ന് തിരുവനന്തപുരം സ്വദേശിനിയായ രമയെ വിവാഹം കഴിച്ച മേനോൻ സ്ഥിരതാമസം തിരുവനന്തപുരത്താക്കി. 2005 ഡിസംബർ 12-ന് 57-ആം വയസ്സിൽ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1].

മുകുന്ദൻ സി മേനോൻ അവാർഡ്[തിരുത്തുക]

മുകുന്ദൻ സി മേനോന്റെ സ്മരണാർഥം ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്റർ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികൾക്ക് നൽകിവരുന്ന അവാർഡാണിത് , പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. എല്ലാവർഷവും മനുഷ്യാവകാശദിനമായ ഡിസംബർ പത്തിനാണ് അവാർഡ് നൽകിവരുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-24.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുകുന്ദൻ_സി._മേനോൻ&oldid=3807243" എന്ന താളിൽനിന്ന് ശേഖരിച്ചത്