മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
The Great Mumbai Trans Harbour Link | |
---|---|
![]() മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, അനിമേഷൻ ചിത്രം | |
Coordinates | 18°58′52″N 72°55′01″E / 18.9811°N 72.9169°ECoordinates: 18°58′52″N 72°55′01″E / 18.9811°N 72.9169°E |
Carries | മോട്ടോർ വാഹനങ്ങൾ |
Crosses | താനെ ഉൾക്കടൽ |
Locale | മുംബൈ, മഹാരാഷ്ട്ര |
Other name(s) | ശിവ്‌രി- നവ ഷേവാ ട്രാൻസ് ഹാർബർ ലിങ്ക് |
Owner | മുംബൈ മെട്രോപൊളീറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റി |
Preceded by | വാശി പാലം |
Characteristics | |
Material | കോൺക്രീറ്റ്, |
Total length | 21.8 കിലോമീറ്റർ (13.5 mi) |
Width | 27 മീറ്റർ (89 അടി) |
Height | 25 മീറ്റർ (82 അടി) |
Longest span | 180 മീറ്റർ (590 അടി)[1] |
No. of lanes | 6 |
Design life | 100+ years |
History | |
Engineering design by | consortium formed by AECOM Asia Co Ltd, Padeco India Pvt. Ltd, Dar Al-Handsah and TY Lin International as the general consultant |
Constructed by |
|
Construction start | 24 ഏപ്രിൽ 2018 |
Construction cost | ₹14,262 കോടി (US$2.2 billion) |
Opening | 2023[2] |
ഇന്ത്യൻ നഗരമായ മുംബൈയെ അതിന്റെ ഉപഗ്രഹ നഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ (13.5 മൈൽ) നീളമുള്ള ഒരു പാലമാണ് ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. ഇപ്പോൾ ഇത് നിർമ്മാണദശയിലാണ്. പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽ പാലമായിരിക്കും.[3] ദക്ഷിണ മുംബൈയിലെ ശിവ്‌രിയിൽ നിന്നും ആരംഭിച്ച് ഖാരാപുരി ദ്വീപിന്റെ വടക്ക് താനെ ക്രീക്ക് കടന്ന് പാലം നവ ഷേവായ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിൽ അവസാനിക്കും. കിഴക്ക് മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയുമായും പടിഞ്ഞാറ് നിർദ്ദിഷ്ട വെസ്റ്റേൺ ഫ്രീവേയുമായും റോഡ് ബന്ധിപ്പിക്കും. 27 മീറ്റർ വീതിയിൽ ആറുവരിപ്പാതയുള്ള ഒരു ഹൈവേ ആയിരിക്കും ഇത്.[4][5][6] രണ്ട് അടിയന്തര എക്സിറ്റ് പാതകൾ, എഡ്ജ് സ്ട്രിപ്പ്, ക്രാഷ് ബാരിയർ എന്നിവയും ഉണ്ടായിരിക്കും.[7][8][9] പദ്ധതിക്ക് 14,262 കോടി രൂപ (2.0 ബില്യൺ യുഎസ് ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി എംഎംആർഡിഎ 2017 നവംബറിൽ കരാർ നൽകി. നാലര വർഷത്തിനുള്ളിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2018 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു. പാലം തുറക്കുന്നതോടെ ദിവസവും ഏകദേശം 70,000 വാഹനങ്ങൾ ഈ പാത ഉപയോഗിക്കുമെന്ന് എംഎംആർഡിഎ കണക്കാക്കുന്നു.[10]
നിർമ്മാണം[തിരുത്തുക]
മൂന്ന് പാക്കേജുകളായാണ് ഈ കടൽപാലത്തിന്റെ നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നത്.
പാക്കേജ് | നീളം | വിവരണം | കരാറുകാർ | ചിലവ് |
---|---|---|---|---|
1 | 10.38 km | താനെ ക്രീക്കിനു കുറുകെ ശിവ്‌രി ഇന്റർചേഞ്ച് ഉൾപ്പെടുന്ന ഭാഗം | ലാർസൺ ആൻഡ് ടൂബ്രോ, ഐ.എച്ച്.ഐ കോർപ്പറേഷൻ | ₹7,637.3 കോടി (US$1.2 billion) |
2 | 7.807 km | താനെ ക്രീക്കിനു കുറുകെ ശിവാജി നഗർ ഇന്റർചേഞ്ച് ഉൾപ്പെടുന്ന ഭാഗം | ടാറ്റാ പ്രൊജക്റ്റ്സ് ലിമിറ്റഡ്, ദേവൂ ഇ&സി | ₹5,612.61 കോടി (US$880 million) |
3 | 3.613 km | സ്റ്റേറ്റ് ഹൈവേ 52, സ്റ്റേറ്റ് ഹൈവേ 54, നാഷണൽ ഹൈവേ 4B എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന പാതകൾ | ലാർസൺ ആൻഡ് ടൂബ്രോ | ₹1,013.79 കോടി (US$160 million) |
ഇവ കൂടാതെ നാലാമത്തെ പാക്കേജായി ഈ പാതയിലെ ടോൾ സംവിധാനങ്ങളും ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങളും പ്രാവർത്തങ്കമാകും.[11]
ടോൾ നിരക്ക്[തിരുത്തുക]
ഈ പാലത്തിലൂടെയുള്ള ഗതാഗതത്തിന് 2045 വരെ ടോൾ പിരിവ് ഉണ്ടാകുമെന്ന് എംഎംആർഡിഎ വ്യക്തമാക്കിയിട്ടുണ്ട്. 2016-ൽ നിർദ്ദേശിക്കപ്പെട്ടതുപ്രകാരമുള്ള ടോൾ നിരക്ക് താഴെ പറയുന്ന വിധമാണ്.
വാഹനം | ടോൾ നിരക്ക് |
---|---|
കാറുകൾ | ₹175 |
ലഘു വാണിജ്യ വാഹനങ്ങൾ | ₹265 |
ബസുകൾ, ട്രക്കുകൾ | ₹525 |
മൾട്ടി ആക്സിൽ വാഹനങ്ങൾ | ₹790 |
പദ്ധതിക്ക് ധനസഹായം നൽകുന്നതിൽ പ്രമുഖ ഏജൻസിയായ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA)[12] ടോൾ നിരക്ക് ഉയർത്തണമെന്ന് നിർദ്ദേശിക്കുകയുണ്ടായി.
അവലംബം[തിരുത്തുക]
- ↑ Nair, Aishwarya (16 May 2018). "Longest steel span for MTHL". The Asian Age. ശേഖരിച്ചത് 27 April 2019.
- ↑ "Mumbai trans-harbour link: MMRDA to collect toll for Rs 22,000-crore project". 22 February 2019.
- ↑ മാതൃഭൂമി, 17 സെപ്റ്റംബർ 2017
- ↑ [1] Archived 29 February 2012 at the Wayback Machine.
- ↑ "Trans Harbour Link switches tracks to Metro". The Indian Express. 2011-01-20. ശേഖരിച്ചത് 2013-07-21.
- ↑ "YouTube". ശേഖരിച്ചത് 2013-07-21 – via YouTube.
- ↑ "Mumbai Trans Harbour Link expected to be built by 2021; Will it make your travel easier?". Moneycontrol. ശേഖരിച്ചത് 26 November 2017.
- ↑ "The Pioneer". The Pioneer. India. ശേഖരിച്ചത് 2013-07-21.
- ↑ "Tv9 Gujarat - Trans Harbour link in Mumbai would be ready in 2017". 2012-02-18. ശേഖരിച്ചത് 2013-07-21 – via YouTube.
- ↑ "Mumbai may have to pay toll for 23 years to cruise on MTHL". dna. 4 February 2018. ശേഖരിച്ചത് 15 October 2018.
- ↑ https://mmrda.maharashtra.gov.in/mthl#
- ↑ https://www.jica.go.jp/india/english/office/topics/press200327_06.html