Jump to content

മീര സന്യാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീര സന്യാൽ
റോയൽ ബാങ്ക് ഓഫ് സ്കോട്ട്‍ലാന്റിലെ സി.ഇ.ഒയും ചെയർപേഴ്‍സണുമായിരുന്നു.(ഇന്ത്യ)
ഓഫീസിൽ
1983–2013
വ്യക്തിഗത വിവരങ്ങൾ
ജനനം
മീരാ ഹീരാനന്ദിനി

(1961-10-15)15 ഒക്ടോബർ 1961
Cochin, Kerala, India
മരണം11 ജനുവരി 2019(2019-01-11) (പ്രായം 57)
Mumbai, Maharashtra, India
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിAam Aadmi Party
പങ്കാളിആഷിസ് ജെ സന്യാൽ
വസതിsMumbai, India
അൽമ മേറ്റർCathedral and John Connon School
University of Mumbai
INSEAD
വെബ്‌വിലാസംmeerasanyal.com

മീര സന്യാൽ ഇന്ത്യൻ പണവ്യവഹാരിയും രാഷ്ട്രീയക്കാരിയുമായിരുന്നു (മീരാ ഹിരാനനന്ദിനി 15 October 1961 – 11 January 2019). റോയൽ ബാങ്ക് ഓഫ് സ്കോട്ട്‍ലാന്റിലെ സി.ഇ.ഒയും ചെയർപേഴ്സണുമായി അവർ സേവനമനുഷ്ഠിച്ചു. നാവിക ഉദ്യോഗസ്ഥനായ വൈസ് അഡ്മിറൽ ഗുലാബ് മോഹൻലാൽ ഹിരാനന്ദാനിയുടെ മകളായ മീരാ സന്യാൽ ആർ‌.ബി‌.എസിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് 30 വർഷത്തിലേറെ ബാങ്കിംഗിൽ മേഖലയിൽ പ്രവർത്തിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ മുംബൈയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.മുംബൈ സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് 2009 ലോകസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ നേരത്തെ മത്സരിച്ചിരുന്നു. സംരംഭകത്വത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് പ്രവർത്തിക്കുന്ന പ്രദാൻ എന്ന ഇന്ത്യൻ എൻ‌ജി‌ഒയിലും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന റൈറ്റ് ടു പ്ലേ എന്ന ആഗോള സംഘടനയിലും അവർ സേവനമനുഷ്ഠിച്ചു. ജയ്ഹിന്ദ് കോളേജിന്റെയും ഇന്ത്യൻ ലിബറൽ ഗ്രൂപ്പിന്റെയും ബോർഡുകളിൽ അവർ ഉണ്ടായിരുന്നു.[1]സി‌.ഐ‌.ഐ, എഫ്‌.സി‌.സി‌.ഐ എന്നിവിടങ്ങളിലെ വിവിധ ദേശീയ കമ്മിറ്റികളിൽ അംഗമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ AIESEC യുടെ ഇന്ത്യൻ ഉപദേശക സമിതിയുടെ മുൻ ചെയർപേഴ്സണായിരുന്നു അവർ. 2019 ജനുവരി 11 ന് കാൻസർ ബാധിച്ച് മീര സന്യാൽ മരിച്ചു.

ആദ്യകാല ജീവിതം

[തിരുത്തുക]

ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ ഗുലാബ് മോഹൻലാൽ ഹിരാനന്ദിനിയുടെയും ഭാര്യ ബാനു ഹിരാനന്ദിനിയുടെയും മകളായി 1961 ൽ ​​മീര സന്യാൽ ജനിച്ചു. ഇന്ത്യ വിഭജന സമയത്ത് സിന്ധിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു സിന്ധി കുടുംബാംഗമാണ് ഇവരുടേത്. 1971 ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിൽ പാകിസ്താനിലെ കറാച്ചിയിൽ നടന്ന നാവിക ആക്രമണമായ ഓപ്പറേഷൻ ട്രൈഡന്റിന്റെ സൂത്രധാരനായിരുന്നു ​​മീര സന്യാലിന്റെ പിതാവ്.[2]1982 ൽ ബോംബെയിലെ സിഡെൻഹാം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി.1983 ൽ ഫ്രാൻസിലെ ഫോണ്ടെയ്‌ൻബ്ലോയിലെ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (INSEAD)നിന്ന് എം.ബി.എയും നേടി.[3] 2006 ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽ ആറ് ആഴ്ചത്തെ അഡ്വാൻസ്ഡ് മാനേജ്‍മെന്റ് പ്രോഗ്രാമിൽ പങ്കെടുത്തു.ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ (യു.കെ) ഒരു ഫെലോ കൂടിആയിരുന്നു ഇവർ.[4]

ഔദ്യോഗിക ജീവിതവും പൊതു ജീവിതവും

[തിരുത്തുക]

30 വർഷത്തെ ബാങ്കിംഗ് ജീവിതത്തിനുശേഷം പൊതു സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മീര സന്യാൽ 2013 ൽ റോയൽ ബാങ്ക് ഓഫ് സ്കോട്ട്‍ലാൻഡ് ഇന്ത്യയുടെ സി.ഇ.ഒയും ചെയർപേഴ്സൺ സ്ഥാനത്തു നിന്നും മാറിനിൽക്കുകയും ചെയ്തു.[5] ബാങ്കിംഗ് ജീവിതത്തിൽ ഗ്രാമീണ ഇന്ത്യയിലെ 650,000 സ്ത്രീകൾക്ക് ധനസഹായം നൽകിയ മൈക്രോഫിനാൻസ് പ്രോഗ്രാമിന് മീര സന്യാൽ മാർഗനിർദ്ദേശം നൽകി.ബാങ്കിന്റെ ഫൗണ്ടേഷന്റെ അദ്ധ്യക്ഷത വഹിച്ച മീര സന്യാൽ പരിസ്ഥിതി വ്യവസ്ഥകളാൽ ഭീഷണി നേരിടുന്ന ജീവിത പ്രാരാംബ്ദമുള്ള 75,000 സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങൾക്ക് അവർ ഉപജീവന സഹായം നൽകി.[6]അവളുടെ ബാങ്കിംഗ് ജീവിതം ഇന്ത്യയിലും വിദേശത്തും വേറിട്ടതും വ്യത്യസ്തവുമായിരുന്നു. കോർപ്പറേറ്റ് ഫിനാൻസിന്റെ തലവനും പിന്നീട് ഏഷ്യയിലെ എബിഎൻ ആംറോയുടെ സിഒഒയുമായി മാറി മീര സന്യാൽ.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2008 ലെ മുംബൈ ആക്രമണത്തെത്തുടർന്ന് ലോൿസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സന്യാൽ 2009 ൽ മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.[7] ഭർത്താവിനൊപ്പം 2013 ലെ ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്‍മി പാർട്ടിക്ക് വേണ്ടി തെരെഞ്ഞെടുപ്പു പ്രചരണത്തിലും പാ‍ർട്ടി ഫണ്ട് ശേഖരണത്തിനും പ്രചരണം നടത്തി. [8]ആം ആദ്‍മി പാർട്ടിയുടെ സാമ്പത്തിക നയത്തിനായുള്ള ദേശീയ സമിതിയിൽ അംഗമായിരുന്നു.[9]

2014 മെയ് മാസത്തിൽ മുംബൈ സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് ആം ആദ്‍മിപാർട്ടി സ്ഥാനാർത്ഥിയായി സന്യാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. .[10]ദക്ഷിണ മുംബൈ നിയോജകമണ്ഡലത്തിൽ 5.2% വോട്ട് നേടി നാലാം സ്ഥാനത്തെത്തി .[11] അരവിന്ദ് സാവന്ത് (ശിവസേന സ്ഥാനാർത്ഥി, വിജയി), മിലിന്ദ് ദിയോറ (ഐ‌എൻ‌സി സ്ഥാനാർത്ഥി), ബാല നന്ദഗോക്കർ (എം‌എൻ‌എസ് സ്ഥാനാർത്ഥി) എന്നിവരെക്കാൾ നാലാം സ്ഥാനത്താണ് അവർ തോറ്റത്. അരവിന്ദ് സാവന്ത് (ശിവസേന സ്ഥാനാർത്ഥി, വിജയി), മിലിന്ദ് ദിയോറ (ഐ‌എൻ‌സി സ്ഥാനാർത്ഥി), ബാല നന്ദഗോക്കർ (എം‌എൻ‌എസ് സ്ഥാനാർത്ഥി) എന്നീ പ്രമുഖരോടാണ് അവർ ഏറ്റുമുട്ടിയത്. [12]

രണ്ട് വർഷത്തെ ചികിത്സയ്ക്ക് ശേഷം 2019 ജനുവരി 11 ന് കാൻസർ ബാധിച്ച് മീര സന്യാൽ മരിച്ചു.[13]

അവലംബം

[തിരുത്തുക]
  1. Talk on Governance by Meera Sanyal, Former Country Head of RBS Archived 29 May 2014 at the Wayback Machine., CPPR
  2. "Vice-Admiral Hiranandani cremated with full Naval honours". The Hindu. 3 സെപ്റ്റംബർ 2009. Retrieved 13 ജനുവരി 2012.
  3. Subramanyam, Chitra; Ahmed, Bushra; Malhotra, Purvi; Khatri, Deepika (4 ജൂൺ 2008). "Iron maidens". India Today (in ഇംഗ്ലീഷ്). Retrieved 13 ജനുവരി 2019.
  4. "Meera Sanyal | Prominent Indian Women Executives | India Business Women". Amritt, Inc. (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 13 ജനുവരി 2019.
  5. Anita Bhoir (10 ഏപ്രിൽ 2013). "Meera Sanyal to quit Royal Bank of Scotland for a full-time career in politics". The Economic Times. ET Bureau. p. 1. Archived from the original on 5 മാർച്ച് 2016. Retrieved 23 ഫെബ്രുവരി 2020.
  6. "Meera Sanyal Interview- Globalinvesther". Archived from the original on 20 മാർച്ച് 2014.
  7. Anita Bhoir, Meera Sanyal to quit Royal Bank of Scotland for a full-time career in politics Archived 2016-03-05 at the Wayback Machine. The Economic Times, 10 April 2013
  8. "Meera Sanyal canvassing for AAP". Times of India. 23 ഒക്ടോബർ 2013. Archived from the original on 10 ഓഗസ്റ്റ് 2014. Retrieved 8 ഫെബ്രുവരി 2014.
  9. "AAP's National Economic Committee". The Financial Express. 19 ജനുവരി 2014. Archived from the original on 22 മാർച്ച് 2014. Retrieved 20 മാർച്ച് 2014.
  10. "Meera Sanyal on AAP candidate list". Archived from the original on 20 മാർച്ച് 2014.
  11. Arvind Kejriwal’s AAP needs a future plan; fatigue sets in for party’s small-time drama Archived 28 May 2014 at the Wayback Machine. The Economic Times
  12. Maharashtra – Mumbai South, Results Declared Archived 29 May 2014 at the Wayback Machine. Election Commission of India, 2014
  13. Nair, Arun (12 ജനുവരി 2019). "Meera Sanyal, Top Banker-Turned-AAP Leader, Dies After Battling Cancer". NDTV. Retrieved 12 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീര_സന്യാൽ&oldid=4134961" എന്ന താളിൽനിന്ന് ശേഖരിച്ചത്