Jump to content

മീനെണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fish oil capsules

ചിലതരം മത്സ്യങ്ങളുടെ പേശികളിൽനിന്നോ വയറ്റിൽ കുടൽവ്യൂഹത്തിന്ന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്നോ ലഭിക്കുന്നതും മനുഷ്യർക്ക് ഭക്ഷ്യയോഗ്യവുമായ എണ്ണകളെ ആണ് മീനെണ്ണ എന്നു പറയുന്നത്. ഈ എണ്ണകളിൽ ഒമേഗ-3 ഫാറ്റി ആസിഡ്ഡുകളും, ഡി.എച്.എ.,ഇ.പി.എ. തുടങ്ങിയ മറ്റ് ആസിഡ്ഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നീർക്കെട്ട് തുടങ്ങി പല അസുഖങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു. ഒമേഗ ഫാറ്റി ആസിഡ്ഡുകൾ മത്സ്യങ്ങൾ സ്വയം നിർമ്മിക്കുന്നവല്ല; നേരേ മറിച്ച് അവ ധാരാളമുള്ള ആൽഗേകളും ചെറുമത്സ്യങ്ങളും ഭക്ഷിക്കുന്നതു വഴി മത്സ്യങ്ങളുടെ ശരീരത്തിൽ അവ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=മീനെണ്ണ&oldid=3436181" എന്ന താളിൽനിന്ന് ശേഖരിച്ചത്