മീനാക്ഷിയമ്മ
Jump to navigation
Jump to search
മീനാക്ഷിയമ്മ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ആയോധനകലാ വിദഗ്ദ്ധ |
ജീവിതപങ്കാളി(കൾ) | വി.പി.രാഘവൻഗുരുക്കൾ |
കുട്ടികൾ | സജീവ്കുമാർ ചന്ദ്രപ്രഭ റൂബി പ്രദീപ്കുമാർ |
കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.[1]2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ[2]