മീഡിയവിക്കി:Uploadtext/ml-ownwork

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താങ്കള്‍ നിര്‍മ്മിച്ച പ്രമാണം (ഫയല്‍) അപ്‌ലോഡ് ചെയ്യാന്‍

ഈ താള്‍ നിങ്ങളുടെ സൃഷ്ടിയായ പ്രമാണം അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയുള്ളതാണ്. ഇതര സ്രോതസുകളില്‍ നിന്നുള്ള പ്രമാണം അപ്‌ലോഡ് ചെയ്യുവാന്‍ ദയവായി അപ്‌ലോഡ് സൂത്രം താളിലേക്ക് തിരിച്ചു പോവുക.

ദയവായി ഈ പ്രധാന സന്ദേശം ആദ്യം വായിക്കുക
തുടക്കം മുതല്‍ പൂര്‍ണ്ണമായും താങ്കളുടെ പ്രയത്നഫലമായ സൃഷ്ടികള്‍ക്കു മാത്രമേ ഈ ഫോംഉപയോഗിക്കുവാന്‍ പാടുള്ളൂ. മറ്റുള്ളവരുടെ സൃഷ്ടികള്‍ സ്കാന്‍ ചെയ്യുകയോ ഫോട്ടോകോപ്പി എടുക്കുകയോ ചെയ്യുന്നത് താങ്കളുടെ രചനയായി പരിഗണിക്കാവുന്നതല്ല. അതുപോലെ താങ്കളുടെ സൃഷ്ടികളില്‍ പൊതുസഞ്ചയത്തില്‍ ഉള്‍പെടാത്ത, മറ്റൊരാളുടെ നുറുങ്ങ് കലകള്‍ (ക്ലിപ്പ് ആര്‍ട്ട്) ഉപയോഗിക്കാന്‍ പാടില്ല. ചിത്രങ്ങള്‍ പൂര്‍ണ്ണമായും താങ്കളുടെ രചനയായിരിക്കണം - അതായത് താങ്കള്‍ എടുക്കുകയോ വരക്കുകയോ ചെയ്ത ചിത്രങ്ങളായിരിക്കണം.

സ്വതന്ത്ര അനുമതിയോടെയുള്ള പ്രമാണങ്ങളുടെ ഒരു ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. അവ സ്വയം എല്ലാ വിക്കിമീഡിയ സംരഭങ്ങളിലും ലഭ്യമാണ്, അതായത് ഇതര ഭാഷകളിലുള്ള വിക്കിപീഡിയകള്‍ പോലെയുള്ള സംരഭങ്ങളില്‍.

ഘട്ടം 1. ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക.
  • ചിത്രവുമായി ബന്ധപ്പെട്ടു എന്തെങ്കിലും അര്‍ത്ഥമുള്ള ഒരു പേര്‌ കൊടുക്കുന്നതാണു നല്ലതു. പിന്നീട് വിക്കിയില്‍ ചിത്രം തിരയുന്നതിനും മറ്റും ഇതാണ്‌ നല്ലത്‌. ഉദാ: നിങ്ങള്‍ എടുത്ത/വരച്ച യേശുദാസിന്റെ ഒരു ചിത്രത്തിനു കൊടുക്കാവുന്ന പേരുകളുടേയും കൊടുക്കരുതാത്ത പേരുകളുടേയും ഉദാഹരണം താഴെ കൊടുക്കുന്നു.
    കൊടുക്കാവുന്ന പേരുകള്‍: yesudas.jpg, യേശുദാസ്.jpg
       കൊടുക്കരുതാത്ത പേരുകള്‍: IMG0592.JPG, DSC0592.JPG
  • ചുരുക്കം ബോക്സില്‍ ചിത്രത്തെ പറ്റിയുള്ള ഒരു ലഘു വിവരണം നല്‍കുക. അതോടൊപ്പം ഈ ചിത്രം എന്തിന്റേതാണ്‌, ആരു എടുത്തതാണ്‌ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തുക. നിങ്ങള്‍ ചിത്രം അപ്‌ലോഡ് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എങ്കില്‍ ഏതു ലേഖനത്തില്‍ ഈ ചിത്രം ഉപയോഗിക്കാം എന്നതു കൂടി രേഖപ്പെടുത്തുക.
ഘട്ടം 2. ഏതെങ്കിലും സൗജന്യ ലൈസന്‍സ് (അനുമതിപത്രം) തിരഞ്ഞെടുക്കുക.

വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങള്‍ക്കും അനുയോജ്യമായ ലൈസന്‍സ് നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. വിക്കിപീഡിയയില്‍ മാത്രം വാണിജ്യേതര ആവശ്യത്തിനു എന്ന എന്ന ലൈസന്‍‌സോടെ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തുന്നതല്ല. ഇത്തരം ചിത്രങ്ങള്‍ പുനരുപയോഗത്തിന് അനുമതി‍ ആവശ്യമുള്ളവയും അല്ലെങ്കില്‍ പ്രസ്തുത ചിത്രത്തെ അധികരിച്ച് മറ്റു ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ അനുമതി ഇല്ലാത്തതും ആണ് എന്നതാണ് ഇതിനു കാരണം‍. ഈ മാര്‍ഗ്ഗരേഖക്ക് പല കാരണങ്ങളുമുണ്ട്.സ്വതന്ത്രവും കോപ്പിറൈറ്റ് വിമുക്തവുമായ ഉള്ളടക്കം എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം.പുനരുപയോഗത്തിനും വിതരണത്തിനും തടസ്സങ്ങള്‍ ഉള്ള ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. ചരടുകളുള്ള ലൈസന്‍സുമായി വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഒക്കെ വിക്കിപീഡിയയില്‍ നിന്നു നീക്കം ചെയ്യപ്പെടും.

നിങ്ങള്‍ക്കു തിരഞ്ഞെടുക്കാവുന്ന ലൈസന്‍സുകളില്‍ ചിലത്

  • Public domain - ഈ സൃഷ്ടി പബ്ലിക് ഡൊമെയ്ന്‍ ലൈസന്‍സില്‍ പുറത്തുവിടുമ്പോള്‍ നിങ്ങള്‍ ഇതിലുള്ള എല്ലാ അവകാശങ്ങളും ദാനം കയ്യൊഴിയുന്നു.
  • GFDL - വിക്കിപീഡിയയില്‍ നിങ്ങളെഴുതുന്ന എല്ലാ ലേഖനങ്ങള്‍ക്കും വരുന്ന അതേ ലൈസന്‍സാണ് ഇത്.
  • Creative Commons CC-BY-SA - ഈ ലളിതമായ ലൈസന്‍സ് അനുസരിച്ച് നിങ്ങള്‍ സംഭാവനചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിങ്ങള്‍ക്ക് കടപ്പാട് ചേര്‍ക്കണം.
"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി:Uploadtext/ml-ownwork&oldid=171237" എന്ന താളിൽനിന്ന് ശേഖരിച്ചത്