മീഗൻ നായ്
| Personal information | |
|---|---|
| National team | |
| Born | 5 ഒക്ടോബർ 1988 വയസ്സ്) |
| Height | 1.74 m (5 ft 9 in) |
| Weight | 62 kg (137 lb) |
| Sport | |
| Sport | Swimming |
| Strokes | Backstroke, freestyle |
| Club | സെന്റ് പീറ്റേഴ്സ് വെസ്റ്റേൺ |
| Coach | മൈക്കൽ ബോൽ |
ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു മത്സരാധിഷ്ഠിത നീന്തൽതാരമാണ് മീഗൻ മാരി നായ് (ജനനം: 5 ഒക്ടോബർ 1988). 2008-ലെ ഒളിമ്പിക് ഗെയിംസിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ മത്സരിച്ച അവർ ഫൈനലിൽ ഏഴാം സ്ഥാനത്തെത്തി. 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ഓസ്‌ട്രേലിയൻ മുൻ റെക്കോർഡ് ഉടമകൂടിയാണ് നായ്.[1] 1972-ൽ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത റോബർട്ട് നായുടെ മകളാണ് മീഗൻ. അവരുടെ സഹോദരൻ ആമോസ് നായ് 2009 ജൂലൈയിൽ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.[2] 2009-ലെ ലോക ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കും 200 മീറ്റർ ഫ്രീസ്റ്റൈലും നീന്താനിരിക്കുകയായിരുന്നു നായ്. എന്നാൽ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയുടെ പ്രാഥമിക മത്സരങ്ങളിൽ നീന്തിയ ശേഷം സഹോദരന്റെ മരണത്തിന്റെ ഭാഗമായി അവർ നാട്ടിലേക്ക് മടങ്ങി. ആ മത്സരത്തിൽ ഫൈനലിൽ അവർ വെങ്കല മെഡൽ നേടി.[3]
ന്യൂഡൽഹിയിൽ നടന്ന 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ 2.0 മീറ്റർ ബാക്ക്സ്ട്രോക്ക് 2.07.56 സമയത്തിൽ ഗെയിംസ് റെക്കോർഡ് നേടി.
മൈക്കൽ ബോളിന് കീഴിലുള്ള സെന്റ് പീറ്റേഴ്സ് വെസ്റ്റേൺ നീന്തൽ ക്ലബിൽ സ്റ്റെഫാനി റൈസിനൊപ്പം നായ് പരിശീലനം നേടിയിരുന്നു.
2012-ലെ സമ്മർ ഒളിമ്പിക്സിൽ 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ മത്സരിച്ച് ഫൈനലിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ Nay's Official Swimming Australia Bio[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Swimming star Nay's brother killed". 26 July 2009. Archived from the original on 2011-02-01. Retrieved 2020-08-05.
- ↑ "Nay heads home". 28 July 2009. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Meagen Nay Bio, Stats, and Results". Olympics at Sports-Reference.com (in ഇംഗ്ലീഷ്). Archived from the original on 2020-04-18. Retrieved 2017-09-19.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- മീഗൻ നായ് at the Australian Olympic Committee
- മീഗൻ നായ് at the International Olympic Committee
- മീഗൻ നായ് at Olympics at Sports-Reference.com

- Meagen Nay at Swimming Australia at the Wayback Machine (archived 6 സെപ്റ്റംബർ 2015)
- മീഗൻ നായ് ട്വിറ്ററിൽ