മി ബിഫോർ യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മി ബിഫോർ യു
കർത്താവ്Jojo Moyes
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗം
  • Adult novel
  • Realistic fiction
പ്രസിദ്ധീകരിച്ച തിയതി
5 January 2012
(Penguin Books)
മാധ്യമംPrint (hardcover, paperback)
e-book
ഏടുകൾ480
ISBN0-71-815783-4

മി ബിഫോർ യു, ജോജോ മോയെസ് എഴുതിയ ഒരു പ്രണയ നോവലാണ്. 2012 ജനുവരി 5 ന് യു.കെ.യിലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ നോവലിന് അനുബന്ധമായി “ആഫ്റ്റർ യു” എന്ന മറ്റൊരു നോവൽ 2015 സെപ്റ്റംബർ 29 ന് പമേല ഡോർമാൻ ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.[1][2]

കഥാസന്ദർഭം[തിരുത്തുക]

26 വയസു പ്രായമുള്ള ലൂയിസ ക്ലാർക്ക് എന്ന യുവതി ജോലിക്കാരായ കുടുംബത്തോടൊപ്പം കഴിയുന്നു. കൂടുതൽ മോഹങ്ങളൊന്നുമില്ലാത്ത വളരെക്കുറച്ച് യോഗ്യതകൾ മാത്രമുള്ള അവർ ഒരു പ്രാദേശിക കോഫി ഷോപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. തൻറെ ജോലിയിൽനിന്നു ലഭിക്കുന്ന തുഛമായ വരുമാനത്തിലൂടെ കുടുംബത്തെ സഹായിച്ചുവരവേ പെട്ടെന്നൊരു ദിവസം അവൾക്ക് ജോലി നഷ്ടമായി. ഒരു തൊഴിൽ സഹായകേന്ദ്രത്തിലൂടെ പുതിയ ജോലിയ്ക്ക് പലതവണ ശ്രമിച്ചതിനുശേഷം അവർക്ക് അത്യപൂർവ്വമായ ഒരു ജോലി ചെയ്യാനുള്ള അവസരം കൈവന്നു. രണ്ടുവർഷങ്ങൾക്കു മുമ്പ് ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് ശരീരം പൂർണ്ണമായി തളർന്നു പോയ വിൽ ടെയ്നർ എന്ന സുമുഖനും ധനാഢ്യനും ഒരിക്കൽ സാഹസികതകൾ ഇഷ്ടപ്പെടുകയും ചെയ്തിരുന്നയാളെ പരിചരിക്കലായിരുന്നു അവരെ ഏൽപ്പിക്കപ്പെട്ട ജോലി. അവരുടെ ജോലിയിലെ മുൻപരിചയമില്ലായ്മ വകവയ്ക്കാതെ വിൽ ടെയിനറുടെ മാതാവ് കാമില്ല അവരെ ഈ ജോലിയ്ക്കു നിയമിക്കുകയായിരുന്നു. അയാളുടെ ആത്മബലത്തെ ഉദ്ദീപിപ്പിക്കുവാൻ ലൂയിസയ്ക്കു സാധിക്കുമെന്ന് അവർ കണക്കുകൂട്ടി. ജോലിയുടെ ഭാഗമായി ആദ്യദിവസം അവർ വില്ലിന്റെ ഔഷധ സംബന്ധിയായ കാര്യങ്ങൾ നോക്കിയിരുന്ന നാതനുമായും വില്ലിൻറെ പിതാവ് സ്റ്റീവൻ എന്നിവരുമായി കണ്ടുമുട്ടി. സൌഹൃദമനസ്ഥിതിയുള്ള ഉയർന്ന പദവിയിലുള്ള വ്യവസായിയായിരുന്ന സ്റ്റീവൻ തന്റെ പത്നി കാമില്ലയുമായി ഒരു സ്വരച്ചേർച്ചയില്ലാത്ത ജീവിതമായിരുന്നു നയിച്ചിരുന്നത്.  

വിൽട്രെയിനറുടെ താൻ നിഷ്ക്രിയനായതിലുള്ള അമർഷവും അയാളുടെ കടുംപിടുത്തവും മറ്റുള്ളവരോടുള്ള നീരസവും കാരണമായി ജോലിയുടെ ആദ്യദിവസങ്ങൾ അവൾക്ക് പിരിമുറുക്കം നിറഞ്ഞതായിരുന്നു. വിൽ ടെയിനറുടെ മുൻകാമുകി അലിഷ്യയും ഉറ്റ സുഹൃത്ത് റൂപർട്ടും തമ്മിൽ വിവാഹതരാകാൻ പോകുന്നവെന്ന വാർത്തയറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ മോശമായ സ്ഥിതിയിലെത്തിച്ചേർന്നു. ലൂയിസയുടെ പരിചരണത്തിൽ വിൽ ക്രമേണ വാചാലനാവുകയും തുറന്ന ചിന്താഗതിക്കാരനാവുകയും ലൂയിസയുമായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. McClurg, Jocelyn. "Moyes writes sequel to 'Me Before You'". USA Today. ശേഖരിച്ചത് 1 June 2015.
  2. "Pamela Dorman Books/Viking to Publish Jojo Moyes' After You, the Sequel to Me Before You". Penguin Books. മൂലതാളിൽ നിന്നും 2021-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 March 2016.
"https://ml.wikipedia.org/w/index.php?title=മി_ബിഫോർ_യു&oldid=3788957" എന്ന താളിൽനിന്ന് ശേഖരിച്ചത്