ഉള്ളടക്കത്തിലേക്ക് പോവുക

മി. നട് വർലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മി. നട് വർലാൽ
പ്രമാണം:Mr. Natwarlal 1979 film poster.jpg
Film poster
സംവിധാനം[രാകേഷ് കുമാർ]]
കഥഗ്യാൻ ദേവ് അഗ്നിഹോത്രി(കഥy)
കേദാർഖാൻ (സംഭാഷണം)
രാകേഷ്കുമാർ ( തിരക്കഥ )
നിർമ്മാണംടോണി
അഭിനേതാക്കൾ[[അമിതാഭ് ബച്ചൻ]
രേഖ
അജിത് ഖാൻ
കാദർ ഖാൻ
അംജത് ഖാൻ | music = [രാജേഷ് രോഷൻ]]
ഛായാഗ്രഹണംഫാലി മിസ്ത്രി
ചിത്രസംയോജനംവാമൻ ബി. ഭോസ്ലെ
ഗുരുദത്ത് ശിരാലി
റിലീസ് തീയതി
June 8, 1979
ദൈർഘ്യം
148 mins
രാജ്യംIndia
ഭാഷഹിന്ദി

1979ൽ ടോണി ഗ്ലാദ് നിർമ്മിച്ച് രാകേഷ് കുമാർ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് മി. നട് വർലാൽ. അമിതാഭ് ബച്ചൻ,രേഖ,[[അജിത് ഖാൻ],കാദർ ഖാൻ,അംജത് ഖാൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഹാസ്യത്തിനും ആവേശത്തിനും നൃത്ത്ത്തിനും പ്രമുഖ്യം നൽകുന്ന ഈ ചിത്രം രേഖ-ബച്ചൻ വിജയജോഡി ഉറപ്പിച്ച ഒരു ചിത്രമാണ്.ഈ സിനിമയുടെ പേരു കുപ്രസിദ്ധ തട്ടിപ്പുകാരനായ നട് വർലാലിന്റെതാണ്[1]. ആനന്ദ് ഭക്ഷി എഴുതിയ വരികൾക്ക്ക്ക് രാജേഷ് റോഷൺ സംഗീതം നൽകിയിരിക്കുന്നു. കുട്ടികൾക്കുള്ള ഒരു പാട്ട് അമിതാഭ് ബച്ചൻ പാടി അഭിനയിച്ചു എന്ന് ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാശ്മീരിലെ ബീർവാ എന്ന സ്ഥലത്താണ് ഈ ചിത്രത്തിന്റെ ലൊക്കേഷൻ ആയിരിക്കുന്നത്. അക്കാലത്തെ ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു ഈ ചിത്രം.[2]

വളരെ വിശ്വസ്തനും സത്യസന്ധനുമായ ചേട്ടന്റെ ജീവിതം നശിപ്പിച്ച കൊള്ളക്കാരനെ തളക്കാൻ തട്ടിപ്പുകാരനായ ഒരനുജന്റെ കഥയാണിത്. ആ യാത്രക്കിടയിൽ ഒരു ഗ്രാമത്തിലെത്തുന്നതും അവിടെ പേടിച്ചു ജീവിക്കുന്ന ഗ്രാമീണരുടെ രക്ഷകനാകുന്ന നട് വർലാൽ അവിടുന്ന് തന്റെ കാമിനിയേയും കണ്ടെത്തുന്നു.

താരനിര

[തിരുത്തുക]
ക്ര.നം. താരം വേഷം
1 അമിതാഭ് ബച്ചൻ നട് വർലാൽ
2 രേഖ സനോ
3 അജിത്ഖാൻ ഗിരിധർ ലാൽ
4 അംജദ് ഖാൻ വിക്രം
5 കാദർ ഖാൻ ഗ്രാമമുഖ്യൻ/ മുഖിയ
6 രജനി ശർമ്മ രജോ
7 സത്യേന്ദ്രകപൂർ മിക്കി

പാട്ടരങ്ങ്

[തിരുത്തുക]

ആനന്ദ് ഭക്ഷി എഴുതിയ വരികൾക്ക്ക്ക് രാജേഷ് റോഷൺ സംഗീതം നൽകിയിരിക്കുന്നു. രാജേഷ് റോഷന് ആ വർഷത്തെ സംഗീതസംവിധായകനുള്ള സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടിരുന്നു.

ക്ര.നം. പാട്ട് പാട്ടുകാർ
1 മേരേപാസ് ആവോ അമിതാഭ് ബച്ചൻ
2 ഊഞ്ചി ഊഞ്ചി പാർത്തി സംഘം
3 ഊഞ്ചി ഊഞ്ചി ബാത്തേം മുഹമ്മദ് റാഫി,ഉഷ മങ്കേഷ്കർ
4 പർദ്ദേശിയാ ലത ,കിഷോർ കുമാർ
5 ഖയാമത് ഹേ മുഹമ്മദ് റാഫി,അനുരാധ പട്വാൾ
6 തൗബ തൗബ ആശ

അവലംബം

[തിരുത്തുക]
  1. "The name [[Natwarlal]] is taken from a thug of the 1980s, alias Mithilesh Kumar Srivastava". Archived from the original on 2013-01-23. Retrieved 2017-08-06.
  2. [1][Trade Guide Verdict]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മി._നട്_വർലാൽ&oldid=3971299" എന്ന താളിൽനിന്ന് ശേഖരിച്ചത്