മിൽഹ് തടാകം

Coordinates: 32°45′09″N 43°38′06″E / 32.75250°N 43.63500°E / 32.75250; 43.63500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽഹ് തടാകം
മിൽഹ് തടാകം ബഹിരാകാശത്ത് നിന്ന് (ജൂൺ 1996)
നിർദ്ദേശാങ്കങ്ങൾ32°45′09″N 43°38′06″E / 32.75250°N 43.63500°E / 32.75250; 43.63500
Typeഉപ്പുകലർന്ന തടാകം
പ്രാഥമിക അന്തർപ്രവാഹംയൂഫ്രട്ടീസ് നദിയിൽ നിന്ന് വരുന്ന, ഹബ്ബാനിയ തടാകത്തിൽ നിന്നുള്ള കനാൽ
Primary outflowsയൂഫ്രട്ടീസ് നദി
Basin countriesഇറാഖ്
ഉപരിതല വിസ്തീർണ്ണം1,562.34 km2 (603.22 sq mi)

മിൽഹ് എന്ന അറബി പദത്തിൻ്റെ അർത്ഥം ഉപ്പ് എന്നാണ്. മിൽഹ് തടാകം ( അറബി: بحيرة ملح, അറബി ഭാഷയിൽ അർത്ഥം ഉപ്പ് കടൽ, ബഹർ അൽ- മിൽഹ് എന്ന് ഉച്ചരിക്കുന്നു). റസാസ തടാകം എന്നും അറിയപ്പെടുന്ന ഇത്, ഇറാഖിലെ കർബലയിൽ നിന്ന് കുറച്ച് മൈൽ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു (32°41′N 43°40′E / 32.683°N 43.667°E / 32.683; 43.667 ). ഇതിനെ റസാസ തടാകം എന്ന് മാറിമാറി വിളിക്കുന്നു ( അറബി: بحيرة الرزازة ). യൂഫ്രട്ടീസ് നദിയിൽ നിന്ന് വരുന്ന ഹബ്ബനിയ തടാകത്തിൽ നിന്നുള്ള അധിക ജലം നിയന്ത്രിത എസ്‌കേപ്പ് ചാനൽ അല്ലെങ്കിൽ കനാൽ വഴി തിരിച്ചുവിടുന്ന ഒരു താഴ്‌ചയാണ് മിൽഹ് തടാകം. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു തണ്ണീർത്തടമായി ഈ തടാകം പട്ടികപ്പെടുത്തിയിട്ടുണ്ട് [1] ആഴം കുറഞ്ഞതായ ഈ തടാകത്തിലെ ജലനിരപ്പ് കാലത്തിനനുസരിച്ച് മാറുന്നു. ലവണങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജലനിരപ്പും കാരണം, ഇറാഖിലെ ഈ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന് അതിന്റെ പ്രധാന മത്സ്യയിനങ്ങളുടെ ശേഖരം നഷ്ടപ്പെട്ടു. തടാകത്തിന് ചുറ്റും വളരെ കുറച്ച് വിനോദസഞ്ചാര മേഖലകൾ മാത്രമേ ഉള്ളൂ.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

2010-ൽ എടുത്ത മിൽഹ് തടാകത്തിന്റെ ഉപഗ്രഹ ചിത്രം

"കെർബല ഗ്യാപ്പ്"[3] എന്നും അറിയപ്പെടുന്ന ഈ തടാകത്തിന് ഏകദേശം 156,234 hectares (386,060 acres) വിസ്‌തൃതിയുണ്ട്. അത് അതിൻ്റെ തീരപ്രദേശം കുറച്ച് താഴ്ന്ന കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. തടാകവും അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളും 28-തൊട്ട് 56 മീറ്റർ വരെ ( അതായത് 92 തൊട്ട് 184 അടി വരെ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മണൽ/മണൽ തടത്തിൽ ആഴത്തിൽ അടഞ്ഞ തടാകമാണിത്. തടാകത്തിന്റെ പടിഞ്ഞാറൻ താഴ്‌വരയിൽ സമൃദ്ധമായ വനമേഖലയുണ്ട്. അതിനടുത്തായി കായ്‌കനിത്തോട്ടങ്ങളുമുണ്ട്. അതിൻ്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലെ ഭൂപ്രദേശം പരന്ന വരണ്ട/അർദ്ധ മരുഭൂമിയാണ്. കായലിൽ വേലിയേറ്റസമയത്ത്‌ ചെളി അടിഞ്ഞുണ്ടാകുന്ന നദീമുഖപ്പരപ്പ്‌ അവിടത്തെ ഒരു പൊതു സവിശേഷതയാണ്.[4]

തടാകത്തിനും ചുറ്റുപാടുമുള്ള ഭൂമിശാസ്ത്രപരമായ ഘടനയിൽ കളിമണ്ണ്‌, എക്കൽമണ്ണ്, ജിപ്സം/അൻഹൈഡ്രൈറ്റ്, ചുണ്ണാമ്പുകല്ലിൻ്റെ പട്ടകൾ എന്നിവ അടങ്ങിയിരിക്കുന്നുവെങ്കിലും കൂടുതലും ചെളിയാണ്.[5]

തടാകം സ്ഥിതി ചെയ്യുന്നത് ബാഗ്ദാദിന്റെ 95 കിലോമീറ്റർ (59 മൈൽ) തെക്ക്-പടിഞ്ഞാറ് ആണ്.[6] (കർബല ഗവർണറേറ്റിലെ കർബലയുടെ 10 കിലോമീറ്റർ (6.2 മൈൽ) പടിഞ്ഞാറ് ഭാഗത്ത്)[7]

ചരിത്രം[തിരുത്തുക]

യൂഫ്രട്ടീസ് നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള വെള്ളപ്പൊക്ക നിയന്ത്രണ നടപടിയായി 1970 കളുടെ അവസാന പകുതിയിലാണ് ഹൗർ അൽ ഹബ്ബാനിയയ്ക്ക് താഴെയായി ഈ തടാകം നിർമ്മിക്കപ്പെട്ടത്.[8]

സവിശേഷതകൾ[തിരുത്തുക]

ഹബ്ബനിയ തടാകത്തിന്റെ മജോറ എസ്കേപ്പിൽ നിന്ന് വഴിതിരിച്ചുവിട്ട അധിക വെള്ളത്തിൽ നിന്നാണ് തടാകത്തിലേക്ക് വെള്ളം എത്തുന്നത് . [9] വഴിതിരിച്ചുവിട്ട അധിക വെള്ളത്തിൻ്റെ ഒഴുക്ക് സിൻ-അൽ-തിബ്ബാൻ കനാൽ വഴി തിരിച്ചുവിടുന്നു. ഇത് ഒരു അർദ്ധ-മരുഭൂമി പ്രദേശത്ത് കൂടെ വിന്യസിച്ചിരിക്കുന്ന ഒരു ഇടുങ്ങിയ ചാനലാണ്.[10] ഈ വഴിതിരിച്ചുവിടൽ വടക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തടയുന്നു. [9] ലിങ്ക് കനാലിൽ നിന്ന് വേണ്ടത്ര വെള്ളം ലഭിക്കാത്തതിന്റെ ഫലമായി മിൽഹ് തടാകത്തിലെ ലവണാംശം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തിന്റെ ലാൻഡ്‌സാറ്റ് ഇമേജറിയെക്കുറിച്ചുള്ള ഒരു USGS പഠനമനുസരിച്ച്, ആഴം കുറഞ്ഞ തടാകത്തിന്റെ ജലനിരപ്പ് ഋതുക്കൾക്കനുസരിച്ച് ചാഞ്ചാടുന്നു, 1995, 2003, 2013 വർഷങ്ങളിൽ തടാകത്തിന്റെ വിസ്തീർണ്ണം ഗണ്യമായി കുറഞ്ഞു. [11] 1993 മുതൽ, സദ്ദാം ഹുസൈന്റെ ഭരണകാലത്ത് തടാകത്തിലെ ജലത്തിന്റെ ആഴം ഏകദേശം 5–10 metres (16–33 ft) വരെ കുറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു . ജലസേചനത്തിന് മുൻഗണന നൽകുന്ന ഹബ്ബനിയ തടാകത്തിൽ നിന്നുള്ള വെള്ളം അപര്യാപ്തമായതാണ് വിസ്തൃതി കുറയുന്നതിന് കാരണം. വഴിതിരിച്ചുവിടൽ 15 ദിവസത്തിലൊരിക്കൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ വർഷം മുഴുവനും നടന്നിരുന്ന കായലിലെ മത്സ്യബന്ധന പ്രവർത്തനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. തൽഫലമായി, തടാകത്തിൽ അവശേഷിക്കുന്ന ഒരേയൊരു മത്സ്യയിനം കടലിൽ ജീവിക്കുന്ന "അൽ-ഷാനിക്" [12] അല്ലെങ്കിൽ ഷാനക്, ( അകാന്തോപാഗ്രസ് സി.എഫ്. അറബിക്കസ് ) ആണ്. ആ മത്സ്യ ഇനം, സർക്കാർ ആണ് തടാകത്തിൽ സംഭരിച്ചത് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗൾഫ് യുദ്ധകാലത്ത് ഈ പ്രദേശത്ത് ഒരു സൈനിക സ്ഥാപനം ഉണ്ടായിരുന്നു.

സസ്യജാലങ്ങൾ[തിരുത്തുക]

തടാകത്തിന്റെ ചുറ്റളവിലുള്ള സസ്യജാലങ്ങളിൽ ഏലൂറോപ്പസ് ലഗാപോയിഡ്സ്, ജങ്കസ് അക്യുട്ടസ്, ഫ്രാഗ്മിറ്റ്സ് ഓസ്ട്രാലിസ്, സാലിക്കോർണിയ ഹെർബേഷ്യ, ഷോനോപ്ലെക്റ്റസ് ലിറ്റൊറാലിസ് എന്നിവ ഉൾപ്പെടുന്നു. ഹാലോക്സിലോൺ സാലികോർണിക്കം, നൈട്രേറിയ റെറ്റൂസ, പ്രോസോപിസ് ഫാർക്റ്റ, ടാമറിക്സ് ഓച്ചെറാന, ടാമറിക്സ് മാക്രോകാർപ, സൈഗോഫില്ലം ഫാബാഗോ എന്നീ മരുഭൂമിയിൽ കാണപ്പെടുന്ന ഇനങ്ങളായ കുറ്റിച്ചെടികളും അവിടെ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [13]

ജന്തുജാലങ്ങൾ[തിരുത്തുക]

തടാകത്തിന്റെ പ്രദേശത്ത് ധാരാളം ശീതകാല ജലപക്ഷികൾ ഉണ്ട്. മർമറോനെറ്റ ആംഗുസ്റ്റിറോസ്ട്രിസ്, പോഡിസെപ്സ് ക്രിസ്റ്ററ്റസ്, പോഡിസെപ്സ് നിഗ്രിക്കോളിസ്, ഫാലക്രോകോറാക്സ് കാർബോ, പെലെക്കാനസ് ഓനോക്രോട്ടലസ്, മെർജെല്ലസ് ആൽബെല്ലസ്, ഫുലിക്ക അട്ര എന്നിവയാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ചില സ്പീഷീസുകൾ. ഒരു സർവേ പ്രകാരം അവിടെ 42 ഇനം പക്ഷികൾ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. [14]

അവിടെ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സസ്തനികൾ ഇവയാണ്: റപ്പൽസ് ഫോക്സ് ( വൾപ്സ് റൂപ്പെല്ലി ), ഗോൾഡൻ കുറുക്കൻ ( കാനിസ് ഓറിയസ് ), ഇന്ത്യൻ ഗ്രേ മംഗൂസ് (ഉർവ എഡ്വാർഡ്സി), ജംഗിൾ ക്യാറ്റ് ( ഫെലിസ് ചൗസ് ), കാട്ടുപൂച്ച ( ഫെലിസ് സിൽവെസ്ട്രിസ് ). [15]

റഫറൻസുകൾ[തിരുത്തുക]

  1. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  2. "Iraq: Livelihoods at risk as level of Lake Razaza falls". IRIN News. 5 March 2008. Retrieved 25 November 2015.
  3. Under Fire: Untold Stories from the Front Line of the Iraq War. Reuters Prentice Hall. January 2004. p. 15. ISBN 978-0-13-142397-8.
  4. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  5. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  6. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  7. Scott 1995, പുറം. 225.
  8. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  9. 9.0 9.1 Division 2014, പുറം. 29.
  10. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  11. "Bahr al Milh". USGS: Earth Resources Observation and Science (EROS) Center. Retrieved 25 November 2015.
  12. "Iraq: Livelihoods at risk as level of Lake Razaza falls". IRIN News. 5 March 2008. Retrieved 25 November 2015.
  13. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  14. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.
  15. "Razzaza Lake (Bahr Al Milh)". Birdlife International. Retrieved 25 November 2015.

ഗ്രന്ഥസൂചിക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിൽഹ്_തടാകം&oldid=3823995" എന്ന താളിൽനിന്ന് ശേഖരിച്ചത്