ഉള്ളടക്കത്തിലേക്ക് പോവുക

മിൽട്ടൺ ഫ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽട്ടൺ ഫ്രോം
Frome in Ride em Cowgirl (1939)
ജനനം(1909-02-24)ഫെബ്രുവരി 24, 1909
മരണംമാർച്ച് 21, 1989(1989-03-21) (80 വയസ്സ്)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ – ഹോളിവുഡ് ഹിൽസ് സെമിത്തേരി
തൊഴിൽഅഭിനേതാവ്
സജീവ കാലം1934–1977
ജീവിതപങ്കാളിമാർജോറി ഫ്രോം
കുട്ടികൾ1

മിൽട്ടൺ ഫ്രോം (ജീവിതകാലം: ഫെബ്രുവരി 24,1909-മാർച്ച് 21,1989) ഒരു അമേരിക്കൻ സ്വദേശിയായ സ്വഭാവ നടനായിരുന്നു.

പെൻസിൽവാനിയയിലെ ഫിലാഡൽഫിയ നഗരത്തിൽ ജനിച്ച മിൽട്ടൺ ഫ്രോമിന് 1934ൽ ഡേർഡെവിൾ ഒ 'ഡേർ എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. 1939ൽ റൈഡ് എം കൌഗേൾ എന്ന ചിത്രത്തിലെ ഒലിവർ ഷിയാഹെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുവരെ അദ്ദേഹം തുടർന്ന് അവസരം ലഭിച്ചില്ല.

1950 ൽ ഐ ലവ് ലൂസി, അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പർമാൻ, ലാസ്സി തുടങ്ങിയ ടെലിവിഷൻ പരിപാടികളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതുവരെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ചില ഇടവേളകൾ ഉണ്ടായി. കൊളംബിയ പിക്ചേഴ്സിന്റെ ഹ്രസ്വ ചിത്ര വിഭാഗത്തിനു കീഴിൽ ദി ത്രീ സ്റ്റൂജസ് എന്നറിയപ്പെട്ടിരുന്ന കോമഡി ടീമിനോടൊപ്പം അവരുടെ അവസാന വർഷങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം പൈസ് ആൻഡ് ഗൈസ്, ക്വിസ് വിസ് എന്നീ ഹ്വസ്വ ചിത്രങ്ങളിലും ഇതിനിടെ പ്രത്യക്ഷപ്പെട്ടു.

1960കളിൽ ടെലിവിഷനിൽ അവതരിപ്പിക്കപ്പെട്ട പരിപാടികളിലെ സ്വഭാവ കഥാപാത്രങ്ങളുടെ അവതരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഫ്രോം അക്കാലത്ത് വളരെ തിരക്കുള്ള നടനായിരുന്നു. നിരവധി ജെറി ലൂയിസ് സിനിമകളിൽ അദ്ദേഹം ഹാസ്യവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. നിസ്സഹായരായ മനുഷ്യർ, കോളേജ് പ്രൊഫസർമാർ മുതൽ തലക്കനമുള്ളവർ, സെയിൽസ്മാൻമാർ, പോലീസുകാർ തുടങ്ങി എല്ലാത്തരം വ്യക്തികളെയും അദ്ദേഹം തന്റെ സിനിമാ വേഷങ്ങളിൽ ഉൾപ്പെടുത്തി. ഹെന്നസി, ദി ലോളസ് ഇയേഴ്സ്, 77 സൺസെറ്റ് സ്ട്രിപ്പ്, ദി ഡിക്ക് വാൻ ഡൈക്ക് ഷോ, ബാറ്റ് മാസ്റ്റേഴ്സൺ, ദി ട്വിലൈറ്റ് സോൺ, ദി ന്യൂ ഫിൽ സിൽവേഴ്സ് ഷോ, ദി ആഡംസ് ഫാമിലി, ബാറ്റ്മാൻ, ആദം-12, ബിവിച്ഡ്, അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പർമാൻ (ടിവി പരമ്പര), ദി ബെവർലി ഹിൽബില്ലീസ്, ദി മോങ്കീസ്, എ ടച്ച് ഓഫ് ഗ്രേസ് തുടങ്ങിയ ടെലിവിഷൻ ഷോകളിലും ഫ്രോമിനെ അക്കാലത്ത് കാണാൻ കഴിഞ്ഞു.

1977 വരെ അഭിനയം തുടർന്ന ഫ്രോമിന്റെ അവസാന വേഷം ടെലിവിഷനു വേണ്ടി നിർമ്മിച്ച ക്യാപ്റ്റൻസ് കറേജിയസ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. 1989 മാർച്ച് 21 ന് തന്റെ 80 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണമടയുകയും ഫോറസ്റ്റ് ലോൺ-ഹോളിവുഡ് ഹിൽസ് സെമിത്തേരി സംസ്കരിക്കപ്പെടുകയും ചെയ്തു.[1]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

 

പരാമർശങ്ങൾ

[തിരുത്തുക]
  1. Wilson, Scott. Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed.: 2 (Kindle Locations 25047-25048). McFarland & Company, Inc., Publishers. Kindle Edition.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിൽട്ടൺ_ഫ്രോം&oldid=4522154" എന്ന താളിൽനിന്ന് ശേഖരിച്ചത്