മിർസ മസറൂർ അഹമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മിർസ മസ്റൂർ അഹമദ് (ഉർദു: مرزا مسرور احمد) (ജനനം 15 September 1950).

Mirza Masroor Ahmad
Caliph of the Messiah
Amir al-Mu'minin

Khalifatul Masih V
ഭരണകാലം 22 April 2003–present
മുൻഗാമി Mirza Tahir Ahmad
Spouse Sahibzadi Amatul Sabooh Begum (വി. 1977–ഇപ്പോഴും) «start: (1977)»"Marriage: Sahibzadi Amatul Sabooh Begum to മിർസ മസറൂർ അഹമദ്" Location: (linkback://ml.wikipedia.org/wiki/%E0%B4%AE%E0%B4%BF%E0%B5%BC%E0%B4%B8_%E0%B4%AE%E0%B4%B8%E0%B4%B1%E0%B5%82%E0%B5%BC_%E0%B4%85%E0%B4%B9%E0%B4%AE%E0%B4%A6%E0%B5%8D)
മക്കൾ
2 children
പേര്
Mirza Masroor Ahmad
مرزا مسرور احمد
പിതാവ് Mirza Mansoor Ahmad
മാതാവ് Sahibzadi Nasira Begum
ഒപ്പ്

ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിന്റെ അഞ്ചാമത്തേതും ഇപ്പോഴത്തേതുമായിട്ടുള്ള നേതാവ്. ഖലീഫത്തുൽ മസീഹ് അഞ്ചാമൻ എന്നാണ് ഒഔദ്യോഗിക സ്ഥാനനാമം. (Arabic: خليفة المسيح الخامس‎‎, khalīfatul masīh al-khāmis), മുൻഗാമിയും നാലാമത്തെ ഖലീഫത്തുൽ മസീഹുമായ മിർസ താഹിറിന്റെ മരണത്തെതുടർന്ന് 2003 ഏപ്രിൽ 22നു സ്ഥാനാരോഹണം. പാകിസ്താൻ സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജ്യം വിടേണ്ടി വന്ന മസ്റൂർ അഹമദ് ഇപ്പോൾ ലണ്ടൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

ആദ്യ കാലം[തിരുത്തുക]

ആഗോള അഹമദിയ്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന പാകിസ്താനിലെ റബ് വ (rabwah) യിൽ 1950ൽ ജനനം. 1976ൽ agricultural Economics ൽ Msc ബിരുദം

ഘാനയിൽ[തിരുത്തുക]

അഹമദിയ്യ പ്രസ്ഥാനത്തിന്റെ ഘാന ശാഖയിൽ എട്ട് വർഷം സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ ഒരു സെക്കൻഡറി  സ്കൂൾ സ്ഥാപിക്കുകയും മറ്റൊന്നിന്റെ പ്രിൻസിപൾ ആയിരിക്കുയുംചെയ്തു.ഗോതമ്പ് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ഘാനയിൽ ആദ്യമായി വിജയകരമായി നടപ്പിൽ വരുത്തിയത് മസ് റൂർ അഹമദിന്റെ നേതൃത്തതിലാണ്

തിരികെ പാകിസ്താനിൽ[തിരുത്തുക]

തിരികെ സ്വദേശത്തെത്തിയ മസ്റൂർ അഹമദിയ്യ ജമാ അത്തിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷം 1997ൽ പാകിസ്താൻ അഹമദിയയ്യുടെ പരമാധ്യക്ഷൻ ആയി  അവരോധിക്കപ്പെട്ടു.

തടവിൽ[തിരുത്തുക]

അഹമദിയ്യ ആസ്ഥാനമായ റബ്വ (Rabwah) യുടെ പേര് മാറ്റി  ചേനാബ് നഗർ (Chenab Nagar)എന്നാക്കി കൊണ്ട് പഞ്ചാബ് അസംബ്ലി In 1999 ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. റബ് വ എന്ന വാക്ക് ഖുർആനിക പദമാണ് എന്നതായിരുന്നു  പേരുമാറ്റത്തിനു സർക്കാർ പറഞ്ഞിരുന്ന കാരണം. പുതിയ പേരെഴുതിയ ബോർഡുകളെക്കുറിച്ചുള്ള തർക്കത്തിൽ മസ്റൂർ അഹമദും ചില സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായി. പതിനൊന്ന്  ദിവസം തടവിൽ കഴിഞ്ഞ ശേഷം കുറ്റം ചുമത്താതെ വിട്ടയക്കപ്പെടുകയായിരുന്നു ഏവരും.

അഭിസംബോധനകൾ[തിരുത്തുക]

ബ്രിട്ടിഷ് അധോസഭയിൽ[തിരുത്തുക]

2008 ഒക്ടോബർ 22നു അഹമദിയ്യ ഖിലാഫത്തിന്റെ നൂറാം വാർഷികാഘോഷ വേളയി നൽകിയ വിരുന്നിൽ Islamic Perspective on the Global crisis എന്ന് വിഷയത്തെ അധികരിച്ച് പ്രസംഗിച്ചു.

ബ്രസ്സൽസിലെ യൂറോപ്യൻ പാർലമെന്റിൽ[തിരുത്തുക]

2012 ഡിസംബർ 4 ആം തിയതി"responding to the challenge of extremism" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം.[1][2]

ജർമ്മൻ സൈനിക ആസ്ഥാനം Koblenz[തിരുത്തുക]

2012ൽ തന്നെ കോബ്ല്ൻസിലെ സൈനിക ആസ്ഥാനത്തിൽ Islam’s Teachings of Loyalty and Love for One’s Nation എന്ന പ്രസംഗം.

അമേരിക്കൻ പാർലമെന്റിൽ[തിരുത്തുക]

അമേരിക്കൻ നിയമനിർമ്മാണ സഭകളുടെ സംയുക്ത സദസ്സിനെ കാപ്പിറ്റൽ ഹില്ലിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തി  സംബോധന ചെയ്തു."The Path to Peace: Just Relations Between Nations".

പ്രമാണം:Capitolhill.jpg
Khalifa speaking at Capitol Hill in USA

Tom Lantos Human Rights Commission നും United States Commission on International Religious Freedom എന്നിർ ആയിരുന്നു സമ്മേളനത്തിന്റെ സ്പോൺസർമാർ.

കാനേഡിയൻ പാർലമെന്റിൽ[തിരുത്തുക]

2016 ഒക്ടോബർ 17നു കാനേഡിയ പാർലമെന്റിന്റെ ഇരുസഭകളും മസ് റൂർ അഹമദിനു സ്വീകരണമേകി. പ്രധാന മന്ത്രി ജ്സ്റ്റിൻ ട്രൂഡോ, കാബിനറ്റ് അംഗങ്ങൾ എം.പി മാർ എന്നിവർ സന്നിഹിതരായിരുന്നു === [3] [4]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിർസ_മസറൂർ_അഹമദ്&oldid=2915675" എന്ന താളിൽനിന്ന് ശേഖരിച്ചത്