മിർസ ജഹാംഗീർ
മിർസ ജഹാംഗീർ | |
---|---|
മുഗൾ സാമ്രാജ്യത്തിലെ രാജകുമാരൻ | |
പൂർണ്ണനാമം | മിർസ മുഹമ്മദ് ജഹാംഗീർ ബഖ്ത് ബഹാദൂർ |
ജനനം | 1791 |
ജന്മസ്ഥലം | ചെങ്കോട്ട, ഡെൽഹി |
മരണം | 1821 ജൂലൈ 18 |
മരണസ്ഥലം | ഖുശ്രു ബാഗ്, അലഹബാദ് |
അടക്കം ചെയ്തത് | നിസാമുദ്ദീൻ ദർഗ |
ഭാര്യമാർ |
|
അനന്തരവകാശികൾ | സുലൈമാൻ ജാ, സിഫ്രുദ്ദൗള, ഷംസുൽ മമാലിക്, മിർസ മുഹമ്മദ് തിമൂർ ഷാ ബഹാദൂർ, സഫർ യാബ് ജംഗ്, നവാബ് അസ റാഫത് സുൽത്താൻ ബീഗം സാഹിബ (പുത്രി), നവാബ് ഖുറൈഷ സുൽത്താൻ ബീഗം സാഹിബ (പുത്രി) |
രാജവംശം | തിമൂറി |
പിതാവ് | അക്ബർഷാ രണ്ടാമൻ |
മാതാവ് | മുംതാസ് മഹൽ |
മുഗൾ ചക്രവർത്തിമാരായിരുന്ന അക്ബർഷാ രണ്ടാമന്റെ പുത്രനും ബഹാദൂർഷാ സഫറിന്റെ ഇളയ സഹോദരനുമായിരുന്നു മിർസ ജഹാംഗീർ ബഖ്ത് ബഹാദൂർ എന്ന മിർസ ജഹാംഗീർ (ജീവിതകാലം: 1791– 1821 ജൂലൈ 18 [1]).
അക്ബർഷായുടെ പ്രിയപുത്രനായിരുന്ന മിർസ ജഹാംഗീറിനെയായിരുന്നു അദ്ദേഹം പിൻഗാമിയാക്കാമെന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇക്കാലത്തെ മുഗൾ ചക്രവർത്തി വെറും നാമമാത്രഭരണാധികാരിയായിരുന്നു. നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു. മൂത്ത പുത്രനായ ബഹാദൂർഷാ സഫറിനെ പിൻഗാമിയാക്കണമെന്ന ബ്രിട്ടീഷുകാരുടെ നിർദ്ദേശം അക്ബർഷാക്ക് അംഗീകരിക്കേണ്ടി വരുകയായിരുന്നു. ബ്രിട്ടീഷുകാരുടെ തീരുമാനത്തിൽ കുപിതനായ മിർസ ജഹാംഗീർ ബ്രിട്ടീഷ് റെസിഡന്റായ ആർച്ചിബോൾഡ് സെറ്റണ് നേരെ വെടിയുതിർക്കുകയും അദ്ദേഹത്തിന്റെ തൊപ്പി തെറിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1809-ൽ മിർസ ജഹാംഗീറിനെ അലഹബാദിലേക്ക് നാടുകടത്തി. അമിതമദ്യപാനം മൂലം 1821-ൽ മുപ്പത്തൊന്നാം വയസിൽ മിർസ ജഹാംഗീർ മരണമടഞ്ഞു.[2]
അവലംബം[തിരുത്തുക]
- ↑ INDIA The Timurid Dynasty GENEALOGY http://www.royalark.net/India4/delhi19.htm
- ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറങ്ങൾ. 46–47. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി