മിർസ ഖിസർ സുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ ഒമ്പതാമത്തെ പുത്രനായിരുന്നു മിർസ ഖിസർ സുൽത്താൻ (ജീവിതകാലം: 1834 - 1857). സഫറിന് ഒരു വെപ്പാട്ടിയിലുണ്ടായ പുത്രനായിരുന്നു ഇദ്ദേഹം. ഒരു കവി എന്ന പേരിലും ഉന്നമുള്ള വെടിവപ്പുകാരൻ എന്ന പേരിലും തന്റെ സൗന്ദര്യത്തിന്റെ പേരിലും അറിയപ്പെട്ടിരുന്നു. 1857-ലെ ലഹളക്കാലത്ത് വിമതശിപായിമാരോടൊപ്പം ചേർന്നിരുന്നെങ്കിലും ബാദ്ലി കി സെറായിലെ പോരാട്ടത്തിൽ പേടിച്ചോടുകയും വിമതസൈന്യത്തിനിടയിൽ പരിഭ്രാന്തി പടർത്താൻ കാരണമാകുകയും ചെയ്തു. യുദ്ധകാലത്തെ അഴിമതിയുടെ പേരിലും നഗരത്തിലെ പണമിടപാടുകാരെ തടവിലാക്കി അനധികൃതമായി പണം പിരിച്ചതിന്റെ പേരിലും കുപ്രസിദ്ധനാണ്.[1]

അവലംബം[തിരുത്തുക]

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XVI. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=മിർസ_ഖിസർ_സുൽത്താൻ&oldid=1795100" എന്ന താളിൽനിന്ന് ശേഖരിച്ചത്