മിർപൂർ ഖാസ്

Coordinates: 25°31′30″N 069°00′57″E / 25.52500°N 69.01583°E / 25.52500; 69.01583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിർപൂർ ഖാസ്

ميرپورخاص
The tomb of Mirpurkhas' nobility at Chitorri
The tomb of Mirpurkhas' nobility at Chitorri
ഔദ്യോഗിക ലോഗോ മിർപൂർ ഖാസ്
Emblem
മിർപൂർ ഖാസ് is located in Sindh
മിർപൂർ ഖാസ്
മിർപൂർ ഖാസ്
MPD
Coordinates: 25°31′30″N 069°00′57″E / 25.52500°N 69.01583°E / 25.52500; 69.01583
CountryPakistan
ProvinceSindh
ഭരണസമ്പ്രദായം
 • Chairman of MirpurkhasFarooq Jameel Durrani
 • Vice-Chairman of MirpurkhasFareed Ahmed
ജനസംഖ്യ
 • കണക്ക് 
(2011)
612,520
സമയമേഖലUTC+5 (PST)
Calling code0233
Number of towns5
അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ടെറക്കോട്ടയിൽ നിർമ്മിച്ച ബുദ്ധ പ്രതിമ. മിർപൂർ ഖാസിൽനിന്നു കണ്ടെടുത്ത പ്രതിമ, മുംബൈയിലെ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

മിർപൂർ ഖാസ്, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മിർപൂർ ഖാസ് ജില്ലയുടെ തലസ്ഥാനവും ഇതേ പേരിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു. സിന്ധ് പ്രവിശ്യയിലെ നാലാമത്തെ വലിയ നഗരമായി ഇവിടുത്തെ ജനസംഖ്യ 2009 ലെകണക്കുൾ പ്രകാരം 488,590 ആയിരുന്നു. ഈ നഗരത്തിലെ സാക്ഷരതാ നിരക്ക് 38ശതമാനമാണ്. ഈ പ്രദേശത്തെ മണ്ണ് ഫലഭൂയിഷ്ഠമായതിനാൽ, നഗരം അതിലെ കാർഷിക ഉത്പാദനത്തിൻറേയും പ്രത്യോകിച്ച് മാമ്പഴത്തോട്ടങ്ങൾക്കും പ്രസിദ്ധമാണ്. ഓരോ വർഷവും നൂറുകണക്കിന് ഇനം മാങ്ങകൾ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഐ.ടി സോഫ്റ്റ്‍വെയർ, വിദ്യാഭ്യാസം വ്യവസായം എന്നീ മേഖലകളിലും മിർപൂർ ഖാസ് വികസനത്തിൻറെ പാതയിലാണ്. സിന്ധിലെ വേഗത്തിൽ വികസിച്ചുകൌണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ മിർപൂർ ഖാസിൽ അനേകം ഭക്ഷണശാലകളും ഷോപ്പിംഗ് സെന്ററുകളും നിർമ്മിക്കപ്പെടുന്നുണ്ട്.

ചരിത്രം[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

മിർപുർ ഖാസ് സ്ഥിതി ചെയ്യുന്ന സ്ഥലം, മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിലുള്ള അറേബ്യൻ സൈന്യം സിന്ധ് കീഴടക്കിയതിനു മുൻപ് കഹൂ ജോ ദാരോ എന്ന് വിളിക്കപ്പെട്ടിരുന്നു ഒരു ബുദ്ധസങ്കേതമായിരുന്നു. അക്കാലത്തെ അവശേഷിക്കുന്ന സ്തൂപം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. സൈന്യം ഈ പ്രദേശത്ത് താമസമാക്കിയപ്പോൾ, പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുകയും പ്രദേശം വൻതോതിൽ പുരോഗതിയിലേയക്കു പ്രവേശിക്കുകയും ചെയ്തു. അക്കാലത്ത് തോട്ടക്കൃഷി, പരുത്തിക്കൃഷി എന്നിവ ഈ പ്രദേശത്ത് വികസിക്കുകയും ചെയ്തു.[1]

നാട്ടുരാജ്യം[തിരുത്തുക]

1806 ൽ മങ്കാനി തൽപർ വംശം 1801 ൽ ഇവിടെ തങ്ങളുടെ സ്വന്തം നാട്ടുരാജ്യത്തെ സ്ഥാപിക്കുകയും അവരുടെ തലസ്ഥാനം കെതി മിർ താരോയിൽ നിന്ന് മാറ്റി തറോ ഖാൻ ബിൻ ഫത്തേ ഖാൻറെ നേതൃത്വത്തിൽ മിർപൂർ ഖാസ് പട്ടണം തലസ്ഥാനമായി സ്ഥാപിക്കുകയും ചെയ്തു. മിർ തറോ ഖാനെ പിന്തുടർന്ന് മിർ അലി മുറാദ് താൽപർ ഭരണത്തിലെത്തി (1801 - 1829). അദ്ദേഹത്തിന്റെ രാജവംശം മിർപൂർ സ്വന്തം തലസ്ഥാനമാക്കി ഭരണം നടത്തി. മിർ അലി മൂറാദിനെ പിന്തുടർന്നു നാട്ടു രാജ്യത്തിൻറെ ഭരണത്തിലെത്തിയ മിർ ഷേർ മുഹമ്മദ് താൽപർ (1829-1843) ഇവിടെഒരു കോട്ട പണിതു. കോട്ടയ്ക്കുള്ളിൽ അദ്ദേഹം ഒരു കച്ചേരി പ്രവർത്തിപ്പിച്ചിരുന്നു. 1843 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കീഴിൽ സിന്ധ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതുവരെ മിർപുർ ഖാസ്, താൽപർ മീറുകളുടെ തലസ്ഥാനമായി തുടർന്നിരുന്നു. ചാൾസ് ജെയിംസ് നാപിയർ സിന്ധിനെ ആക്രമിച്ചപ്പോൾ, 1843 മാർച്ച് 24 ന് ഡബ്ബോ യുദ്ധക്കളത്തിൽ ബ്രിട്ടീഷുകാരെ നേരിട്ട അവസാനത്തെ താൽപർ ഭരണാധികാരി മിർ ഷേർ മുഹമ്മദ് താൽപർ ആയിരുന്നു.[2]

സിന്ധിന്റെ വിമോചനത്തിനായുള്ള അദ്ദേഹത്തിന്റെ പോരാട്ടം, "സിന്ധിന്റെ സിംഹം" എന്ന അപരനാമം അദ്ദേഹത്തിനു ചാർത്തിക്കിട്ടുന്നതിനിടയാക്കി. കോട്ടയിലെ പഴയ കച്ചേരിയുടെ പ്രവേശന കവാടത്തിൽ "ഈ കോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന കെട്ടിടം "സിന്ധിൻറെ സിംഹം" ആയിരുന്ന മിർ ഷേർ മുഹമ്മദ് ഖാൻറ വസതിയായിരുന്നു" എന്ന വാചകം ഉൾക്കൊള്ളുന്ന ഒരു ശാസനപ്പലക സ്ഥാപിച്ചിരിക്കുന്നു.

നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം[തിരുത്തുക]

പിന്നീട് കൊളോണിയൽ ബോംബെ പ്രസിഡൻസിയുടെ ഭാഗമായി മാറിയ സിന്ധിൽ മിർപുർ ഖാസും ഒരു ഭാഗമായിരുന്നു. ജില്ലാ തലസ്ഥാന നഗരമായി ഉമർകോട്ട് നിർമ്മിക്കപ്പെടുകയും സിൻഡെ റെയിൽവേയുടെ ഒരു സബ്സിഡിയറിയായ ജോധ്‍പൂർ-ബിക്കാനീർ റെയിൽവേയുടെ[3] ലൂനി-ഹൈദരാബാദ് ശാഖയുടെ പട്ടണത്തിലേയ്ക്കുള്ള ആഗമനം വരെ മിർപൂർ ഖാസ് അവഗണിക്കപ്പെട്ടുകിടക്കുകയും ചെയ്തു. 1900 ൽ ജാംറാവോ കനാൽ തുറന്നതോടെ മിർപൂർ ഖാസ് ജില്ലയിലെ മറ്റ് നഗരങ്ങളുടെ മുൻപന്തിയിലെത്തുന്നതിനു കാരണമായിത്തീർന്നു. 1901 ൽ[4] ഒരു മുനിസിപ്പാലിറ്റിയായിത്തീരുകയും 1906 ൽ ജില്ലാ ആസ്ഥാനമായി മാറുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ നഗരത്തിലെ ജനസംഖ്യ 2,787 ആയിരുന്നു, ഒരു ചതുരശ്ര മൈലിന് 82 വ്യക്തികൾ എന്നതായിരുന്നു അനുപാതം. എന്നിരുന്നാലും ജില്ല മുഴുവനായും 27,866 (1891) ൽ നിന്നും 37,273 (1901) ആയി ഉയർന്ന ജനസംഖ്യാ വർദ്ധനവു നേടിയിരുന്നു. മിർപൂർ ഖാസിൽ ഉത്പാദിപ്പിക്കപ്പെട്ട പരുത്തി രാജ്യത്തെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ ഈ മികച്ച പരുത്തി മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്ത് അവസരം ചൂഷണം ചെയ്തിരുന്നു.[5]

അവലംബം[തിരുത്തുക]

  1. "Archaeological heritage situation in Sindh". World Sindhi Congress. Archived from the original on 2008-04-04. Retrieved 2008-05-25.
  2. Hunter, William Wilson, Sir. Imperial Gazetteer of India. Vol. volume 17. Clarendon Press (Oxford, 1908–1931). p. 365. Retrieved 2008-05-25. {{cite book}}: |volume= has extra text (help)CS1 maint: multiple names: authors list (link)
  3. Hunter, William Wilson, Sir. Imperial Gazetteer of India. Vol. volume 17. Clarendon Press (Oxford, 1908–1931). p. 365. Retrieved 2008-05-25. {{cite book}}: |volume= has extra text (help)CS1 maint: multiple names: authors list (link)
  4. Hunter, William Wilson, Sir. Imperial Gazetteer of India. Vol. volume 17. Clarendon Press (Oxford, 1908–1931). p. 365. Retrieved 2008-05-25. {{cite book}}: |volume= has extra text (help)CS1 maint: multiple names: authors list (link)
  5. Hunter, William Wilson, Sir. Imperial Gazetteer of India. Vol. volume 17. Clarendon Press (Oxford, 1908–1931). p. 365. Retrieved 2008-05-25. {{cite book}}: |volume= has extra text (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മിർപൂർ_ഖാസ്&oldid=3641229" എന്ന താളിൽനിന്ന് ശേഖരിച്ചത്