മിൻക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ള മിൻക ഭവനം.

പരമ്പരാഗതരീതിയിലുള്ള ഒരു ജാപ്പനീസ് ഭവനമാണ് മിൻക. (Minka (民家 "ജനങ്ങളുടെ വീട്" എന്നർത്ഥം?) കൃഷിക്കാർ, വ്യാപാരികൾ, കലാകാരന്മാർ (സമുറായ് കുലത്തിൽ പെടാത്തവർ )‌ എന്നിവരാണ് മിൻക ഭവനങ്ങളിൽ താമസ്സിച്ചിരുന്നത്. പൂർണമായും പരിസ്ഥിതി സൗഹാർദ നിർമ്മാണസാമഗ്രികളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഭാഗങ്ങൾ[തിരുത്തുക]

പ്രധാനമായും രണ്ടുഭാഗങ്ങളാണ് മിൻക വീടുകൾക്കുള്ളത്. യൂകയും(yuka), നിവയും(niwa). ഇവയിൽ വലിപ്പത്തിൽ വലുത് യൂകയാണ്. പ്രധാനമായും അടുക്കളയുടെ ധർമ്മമാണ് നിവ നിറവേറ്റിയിരുന്നത്. നിദ്ര, ഭോജനം, സൂക്ഷിപ്പുശാല തുടങ്ങിയ ആവശ്യങ്ങൾക്കായി യൂകയും ഇവർ പ്രയോജനപ്പെടുത്തിയിരുന്നു.

നിർമ്മാണം[തിരുത്തുക]

നിർമിതിയുടെ ചട്ടക്കൂടൊരുക്കാൻ തടിയാണ് പ്രയോജനപ്പെടുത്തിയിരുന്നത്. പുറം ഭിത്തി നിർമ്മിക്കാൻ മുള, കളിമണ്ണ് എന്നിവയും ഉപയോഗിച്ചു. സാധാരണയായി പുല്ല്, വൈക്കോൽ തുടങ്ങിയവകൊണ്ട് മേഞ്ഞ വീടുകളാണ് മിൻകകൾ. ചിലപ്പോഴൊക്കെ മേൽക്കൂരമേയാൻ ഓടുകളും ഇവർ ഉപയോഗിച്ചിരുന്നു. ഷോജി(shoji) എന്നറിയപ്പെടുന്ന കടലാസും വീടിന്റെ ചിലഭാഗങ്ങൾക്കായി ഉപയോഗിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=മിൻക&oldid=2285095" എന്ന താളിൽനിന്നു ശേഖരിച്ചത്