മിഹിർസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഹിർസെൻ
ജനനം(1930-11-16)16 നവംബർ 1930
മരണം11 ജൂൺ 1997(1997-06-11) (പ്രായം 66)
തൊഴിൽSwimmer, businessman
പങ്കാളി(കൾ)Bella Weingarten Sen
അവാർഡുകൾPadma Shri in 1959
Padma Bhushan in 1967
Blitz Nehru Trophy in 1967

ഇംഗ്ലണ്ടിനെ ഫ്രാൻസിൽ നിന്നും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമാണ് മിഹിർസെൻ.[1] ഇംഗ്ലണ്ടിലെ ഡോയറിൽ നിന്നും ഫ്രാൻസിലെ കാലൈസ് വരെ നീളുന്ന, 38.5 കിലോമീറ്റർ ദൂരമുള്ള ഈ കടലിടുക്കിൽ നല്ല അടിയൊഴുക്കും അതിശൈത്യവും അനുഭവപ്പെടാറുണ്ട്. മൂന്നു വർഷത്തെ നിരന്തര പരിശീലനം കൊണ്ട് 1958 സെപ്റ്റംബർ 27 ന് മിഹർസെൻ ഇതു നീന്തിക്കടന്നു. 14 മണിക്കൂറും 45 മിനിറ്റും എടുത്ത് ഈ സമുദ്രഭാഗം നീന്തിക്കടക്കുമ്പോൾ ഇദ്ദേഹത്തിനു പ്രായം 28 വയസ്സായിരുന്നു.

1966 ഇൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്ക്, തുർക്കിയെ വിഭജിക്കുന്ന ദാർദ്നെല്ലസ്-പോറസ് കടലിടുക്ക്, പനാമാ കനാൽ, ജിബ്രാൾട്ടൻ കടലിടുക്ക് എന്നീ നാലു കടലിടുക്കുകൾ കൂടി പിന്നീടു മിഹിർസെൻ നീന്തിക്കടന്നു. ഗിന്നസ്ബുക്കിൽ ഇടം തേടാൻ ഇതു വഴിയൊരുക്കി. ഇന്ത്യ പത്മശ്രീയും പത്മഭൂഷണും നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.[2]

ജീവിതം[തിരുത്തുക]

ലണ്ടനിലെ ഇന്ത്യാ ഹൗസിൽ നടന്ന ചടങ്ങിൽ നീന്തൽ അസോസിയേഷൻ കൗൺസലിനുവേണ്ടി സർട്ടിഫിക്കറ്റ് പ്രഭു ഫ്രീബെർഗ് സെന്നിനു സമ്മാനിക്കുന്ന ചിത്രം

പശ്ചിമബംഗാളിൽ ആയിരുന്നു മിഹിർസെൻ ജനിച്ചത് (നവംബർ 16, 1930 – ജൂൺ 11, 1997). അഭിഭാഷകനായിട്ടായിട്ടായിരുന്നു ജോലി നോക്കിയത്. വ്യത്യസ്തങ്ങളായ വ്യാപാരമേഖലകളിലും ഇദ്ദേഹം കൈവെച്ചിരുന്നു. തൊഴിൽ പ്രശ്നങ്ങൾ മൂലം സർക്കാരുമായി നിയമയുദ്ധങ്ങൾ വരെ നടത്തേണ്ടി വന്നിരുന്നു. തൊഴിൽമേഖലകളെല്ലാം ഉപേക്ഷിക്കാം അദ്ദേഹം പ്രേരിതനായി. കേസുകൾ എല്ലാം തോൽക്കുകയും വസ്തുവകകളും പാസ്‌പോർട്ടും കണ്ടുകെട്ടുകയും ചെയ്തു. അവസാനകാലം അൽഷിമേഴ്സ് എന്ന മറവിരോഗം പിടിപെട്ട് കിടപ്പിലായിരുന്നു. ഇതൊക്കെ പുറം‌ലോകം അറിയാൻ വൈകിയിരുന്നു. 1997 ജൂണിൽ അന്തരിച്ചു.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഹിർസെൻ&oldid=3462833" എന്ന താളിൽനിന്ന് ശേഖരിച്ചത്