മിഹായേല നൊറോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മിഹായേല നൊറോക്ക് ഒരു റൊമാനിയൻ ഫോട്ടോഗ്രാഫറാണ്. സൊന്ദര്യം എല്ലായിടത്തുമുണ്ടെന്നു വിശ്വസിക്കുന്ന അവരുടെ "അറ്റ്ലസ് ഓഫ് ബ്യൂട്ടി" എന്ന ഛായാചിത്ര പുസ്തകം ഏറെ പ്രശസ്തമാണ്. ലോകത്തിലെ വൈവിദ്ധ്യമാർന്ന പെൺ മുഖങ്ങൾ ചിത്രീകരിക്കുന്നതിനായി അവർ സ്വദേശമായ റൊമാനിയയിൽനിന്ന് തൻറെ ജോലിയുപേക്ഷിച്ചു പുറപ്പെടുകയും ഏകദേശം അമ്പതിലധികം രാജ്യങ്ങളിൽ ചുറ്റിസഞ്ചരിക്കുകയും ഈ രാജ്യങ്ങളിൽനിന്നു പകർത്തിയ ചിത്രങ്ങളുടെ സാമഹാരം "അറ്റ്ലസ് ഓഫ് ബ്യൂട്ടി"[1] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആദ്യകാല ജീവിതം[തിരുത്തുക]

മിഹായേല നൊറോക്ക് 1985 മെയ് 18 നാണ് ജനിച്ചത്. മിഹായേലയുടെ പിതാവ് ഒരു ചിത്രകാരനായിരുന്നതിനാൽ അതിനാൽ ചെറുപ്പം മുതലേ അവർക്ക് നിറങ്ങളോട് അതിയായ അഭിനിവേശം തോന്നിയിരുന്നു.[2] ബുക്കാറസ്റ്റിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ ഫോട്ടോ വീഡിയോ വിഭാഗത്തിൽ അവർ പഠനം നടത്തിയിരുന്നു. നിരവധി മേഖലകളിൽ ഏറെക്കാലം ജോലി ചെയ്തതിനുശേഷം 2012 ൽ മിഹായേല ഫോട്ടോഗ്രാഫിയിൽ തൻറെ എല്ല ശ്രദ്ധയും കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചു. ആദ്യയാത്ര നടത്തിയെ എത്യോപ്യയിൽനിന്നു ലഭിച്ച സ്ത്രീമുഖങ്ങളുടെ വ്യത്യസ്തങ്ങളും അവിശ്വസനീയവുമായ ദൃശ്യങ്ങൾ "അറ്റ്ലസ് ഓഫ് ബ്യൂട്ടി" എന്ന പ്രസിദ്ധീകരണത്തിന് അവർക്കു പ്രചോദനമായിത്തീർന്നു. അതിനുശേഷം, ലോകമെമ്പാടുമായി ഒരു 15 മാസ യാത്ര നടത്തുകയും, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് വൈവിധ്യമാർന്ന സ്ത്രീമുഖങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചുകൊണ്ട് അവർ യാത്ര തുടരുകയും ചെയ്തു. സൗന്ദര്യം എല്ലായിടത്തും ഉണ്ടെന്നുള്ളതാണ് മിഹായേലയുടെ മതം, പണം, പ്രവണത അല്ലെങ്കിൽ വർഗ്ഗം എന്നിവയെ ആശ്രയിച്ചല്ല, മറിച്ച് ലാളിത്യവും ആധികാരികതയുമാണ് ഇതിനെ നിലനിറുത്തുന്നത്. മിഹായേലയുടെ അതുല്യമായ ഈ സമീപനം ലോകത്തിലെ മികച്ച വിവിധങ്ങളായ പ്രസിദ്ധീകരണങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ചിത്രീകരിക്കപ്പെട്ട ഫോട്ടോകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. 'ദ അറ്റ്ലസ് ഓഫ് ബ്യൂട്ടി' സമകാലീന റുമാനിയൻ ആർട്ട് പ്രോജക്ടുകളിൽ ഏറ്റവും കൂടുതൽ മാധ്യമങ്ങളിൽ പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. തൻറെ ഉദ്യമം തുടർന്നു നടത്തുവാനാവശ്യമായ ഫണ്ട് ലഭിക്കാൻ ഇത് സഹായിക്കുമെന്ന് മിഹായേല പ്രതീക്ഷ വച്ചുപുലർത്തുന്നു. നമ്മുടെ ലോകത്തിൻറെ ഏറ്റവും വലിയ നിക്ഷേപം വൈവിധ്യമാണെന്നുള്ള സന്ദേശം ഉദ്ഘോഷിക്കുവാനായി, ലോകമെമ്പാടുമുള്ള നൂറുകണക്കിന് വനിതകളുടെ ചിത്രങ്ങൾ ഈ ആൽബത്തിൽ ഉൾപ്പെടുത്തണമെന്നുള്ളതാണ് മിഹായേല നൊറോക്കിൻറെ ആഗ്രഹം.

അവലംബം[തിരുത്തുക]

  1. "theatlasofbeauty". Retrieved 6/1/2018. {{cite web}}: Check date values in: |access-date= (help)
  2. "The Atlas of Beauty". The Atlas of Beauty. Archived from the original on 2020-05-13. Retrieved 1/6/2018. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=മിഹായേല_നൊറോക്ക്&oldid=3807201" എന്ന താളിൽനിന്ന് ശേഖരിച്ചത്