ഫ്രാൻസിസ് ഇഗ്നേഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മിസ്റ്റർ ഡിപ്പൻഡബിൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഫ്രാൻസിസ് ഇഗ്നേഷ്യസ്
Personal information
Full name ഫ്രാൻസിസ് ഇഗ്നേഷ്യസ്
Place of birth തൃശ്ശൂർ, കേരളം, ഇന്ത്യ
Date of death ഡിസംബർ 1, 2020(2020-12-01) (പ്രായം 55–56)
Place of death ബെംഗളൂരു, കർണാടക, ഇന്ത്യ
Height 1.8796 m (6 ft 2 in)
Position(s) ഗോളി
Senior career*
Years Team Apps (Gls)
1984 - 1986 കേരള പോലീസ്
1986 - 2000 ഐ.ടി.ഐ. എഫ്.സി.
1986 - 1993 കർണാടക ഫുട്ബോൾ ടീം
National team
1989 - 1990 ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം‌
*Club domestic league appearances and goals, correct as of 12:26, 2 ഡിസംബർ 2020 (UTC)
‡ National team caps and goals, correct as of 12:26, 2 ഡിസംബർ 2020 (UTC)

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മലയാളിയായ മുൻ ഗോളിയായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ്. വിക്ടർ മഞ്ഞിലയ്ക്ക് ശേഷം കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിൽ ശ്രദ്ധനേടിയ അദ്ദേഹം ഗോൾമുഖം കാക്കുന്നതിലെ മിടുക്കുമൂലം മിസ്റ്റർ ഡിപ്പൻഡബിൾ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

1964-ൽ തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ സി.എൽ. ഇഗ്നേഷ്യസിന്റെയും റോസിയുടെയും മകനായിട്ടാണ് ഫ്രാൻസിസിന്റെ ജനനം. 1981-ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. ഈ കാലയളവിൽ, മറ്റൊരു ഫുട്ബോൾ താരമായിരുന്ന യു. ഷറഫലി അദ്ദേഹത്തിന്റെ സഹകളിക്കാരനായിരുന്നു. ശേഷം കേരള പോലീസിൽ ഹവിൽദാറായി ജോലിയിൽ പ്രവേശിച്ചു.[2]

കളിജീവിതം[തിരുത്തുക]

1984-ൽ കേരള പോലീസിന് വേണ്ടി കളിച്ചാണ് ഫ്രാൻസിസ് പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് വരുന്നത്. 1986-ൽ കോട്ടയത്ത് നടന്ന മാമ്മൻ മാപ്പിള ട്രോഫിയിൽ തിരുവനന്തപുരം ടൈറ്റാനിയത്തെ പരാജയപ്പെടുത്തി കേരളാ പോലീസ് ടീമിനെ ജേതാക്കളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു.[3] പിന്നീട്, ബെംഗളൂരുവിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിയിൽ (ഐ.ടി.ഐ.) നിന്ന് വാഗ്ദാനം വന്നപ്പോൾ പോലീസ് ടീം വിടാൻ രാജി സമർപ്പിച്ചെങ്കിലും ഡി.ജി.പിയിൽ നിന്നും അനുമതി ലഭിച്ചില്ല. തുടർന്ന് ഹൈക്കോടതിയിൽ കേസ് നടത്തി, 1987 ഓഗസ്റ്റ് 3-ന് അനുകൂല വിധി ലഭിച്ചതിന് ശേഷമാണ് രാജി വെക്കാൻ ഫ്രാൻസിസിന് സാധിച്ചത്.[2] ഐ.ടി.ഐയിൽ ചേർന്നതിന് ശേഷം, സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടി 1993 വരെ ഫ്രാൻസിസ് കളിച്ചിരുന്നു. ഫെഡറേഷൻ കപ്പ്, സിസേഴ്‌സ് കപ്പ്, ഡ്യൂറൻഡ് കപ്പ്, സിക്കിം ഗോൾഡ് കപ്പ്, ഭൂട്ടാൻ കിങ് കപ്പ് എന്നിങ്ങനെയുള്ള ടൂർണമെന്റുകളിലും അദ്ദേഹം ഐ.ടി.ഐക്ക് വേണ്ടി ഗോൾമുഖം കാത്തു. 1992-ൽ ബ്രസീലിലെ സാവോ പോളോ ടീമിനെതിരെ കൊച്ചിയിലും ചെന്നൈയിലുമായി നടന്ന അന്തർദേശീയമത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഗോളി ഫ്രാൻസിസായിരുന്നു. 1993-ൽ സ്റ്റാഫോർഡ് കപ്പിൽ ബെംഗളൂരു ജേതാക്കളായപ്പോൾ ഫ്രാൻസിസ് ടീം ക്യാപ്റ്റനായിരുന്നു.[4]

മരണം[തിരുത്തുക]

ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം, 2020 ഡിസംബർ 1-ന്, ഫ്രാൻസിസ് അന്തരിച്ചു.[5]

അവലംബങ്ങൾ[തിരുത്തുക]

  1. "'മിസ്റ്റർ ഡിപ്പൻഡബ്ൾ' ഓർമയായി". മലയാള മനോരമ. 2 December 2020. Retrieved 2 December 2020.
  2. 2.0 2.1 "ദേശീയ ഫുട്ബോൾ താരം ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു". മാതൃഭൂമി. 2 ഡിസംബർ 2020. Archived from the original on 2020-12-02. Retrieved 2 ഡിസംബർ 2020.
  3. "മുൻ ഇന്ത്യൻ ഗോളി ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു". മലയാള മനോരമ. 2 ഡിസംബർ 2020. Retrieved 2 ഡിസംബർ 2020.
  4. "മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു സംസ്കാരം തൃശൂരിൽ". ജന്മഭൂമി. 2 ഡിസംബർ 2020. Retrieved 2 ഡിസംബർ 2020.
  5. "മലയാളിയായ മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു; സംസ്കാരം തൃശൂരിൽ". 24 ന്യൂസ്. 2 ഡിസംബർ 2020. Retrieved 2 ഡിസംബർ 2020.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ഇഗ്നേഷ്യസ്&oldid=3806435" എന്ന താളിൽനിന്ന് ശേഖരിച്ചത്