മിസ്റ്റി കോപ്ലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്റ്റി കോപ്ലാന്റ്
From the ballet Coppelia cropped.jpg
Copeland in Coppélia in 2014
ജനനം
Misty Danielle Copeland

(1982-09-10) സെപ്റ്റംബർ 10, 1982  (40 വയസ്സ്)
Kansas City, Missouri, United States
വിദ്യാഭ്യാസംSan Pedro High School
തൊഴിൽBallet dancer
സജീവ കാലം1995–present
Current groupAmerican Ballet Theatre
വെബ്സൈറ്റ്www.mistycopeland.com

മിസ്റ്റി ഡാനിയേൽ കോപ്ലാന്റ് (ജനനം സെപ്റ്റംബർ 10, 1982)[1] അമേരിക്കയിലെ മൂന്നു പ്രമുഖ ക്ലാസ്സിക്കൽ ബാലെ കമ്പനികളിലൊന്നായ അമേരിക്കൻ ബാലറ്റ് തിയേറ്റർ (എബിടി) നുവേണ്ടി ബാലെ നൃത്തം അവതരിപ്പിക്കുന്ന നർത്തകിയാണ്.[2] 2015 ജൂൺ 30 ന്, കോപ്ലാന്റ് എബിടി യുടെ 75 വർഷത്തെ ചരിത്രത്തിലെ പ്രധാന നർത്തകിയായി ഉന്നതപദവിയിലേക്കുയർന്ന ആദ്യ- ആഫ്രിക്കൻ അമേരിക്കൻ വനിതയായി മാറി[3]

13 വയസ്സ് വരെ ബാലെ ആരംഭിച്ചിട്ടില്ലെങ്കിലും കോപ്ലാൻഡിനെ ഒരു പ്രഗൽഭയായി കണക്കാക്കപ്പെട്ടിരുന്നു. രണ്ട് വർഷത്തിന് ശേഷം, 1998-ൽ, അവളുടെ സൂക്ഷിപ്പ്‌ രക്ഷാധികാരികളായി സേവനമനുഷ്ഠിച്ചിരുന്ന അവളുടെ ബാലെ അധ്യാപകരും അമ്മയും അവർക്കെതിരെ കസ്റ്റഡി യുദ്ധം നടത്തി. അതേസമയം, ഇതിനകം ഒരു അവാർഡ് നേടിയ കോപ്ലാന്റ് പ്രൊഫഷണൽ അവസരങ്ങൾ ലഭിക്കുന്ന നർത്തകിയായി മാറിയിരുന്നു. [4]നിയമപരമായ പ്രശ്‌നങ്ങളിൽ കോപ്ലാൻഡിന്റെ വിമോചനത്തിനായി ഫയൽ ചെയ്യുന്നതും അമ്മയുടെ ഉത്തരവുകൾ നിയന്ത്രിക്കുന്നതും ഉൾപ്പെടുന്നു.[5]ഇരുപക്ഷവും നിയമനടപടികൾ ഉപേക്ഷിച്ചതിനുശേഷം കോപ്ലാന്റ് വീട്ടിലേക്ക് മാറി മുൻ എബിടി അംഗമായിരുന്ന ഒരു പുതിയ അദ്ധ്യാപകന്റെ കീഴിൽ പഠനം ആരംഭിച്ചു. [6]

1997-ൽ, കോപ്ലാന്റ് ലോസ് ഏഞ്ചൽസ് മ്യൂസിക് സ്പോട്ട്ലൈറ്റ് അവാർഡ് നേടുകയും സതേൺ കാലിഫോർണിയയിലെ മികച്ച നർത്തകിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എബിടിയുമായുള്ള രണ്ട് സമ്മർ പരിശീലനക്കളരികൾക്ക് ശേഷം, 2000-ൽ എബിടിയുടെ സ്റ്റുഡിയോ കമ്പനിയിലും 2001-ൽ കോർപ്സ് ഡി ബാലെയിലും അംഗമായി. 2007-ൽ എബിടി സോളോയിസ്റ്റായി.[7]2007 മുതൽ 2015 പകുതി വരെ ഒരു സോളോയിസ്റ്റ് എന്ന നിലയിൽ, പക്വത പ്രാപിച്ച സമകാലീനവും ആധുനികവുമായ നർത്തകിയായി അവർ വിശേഷിപ്പിക്കപ്പെട്ടു.[8]തന്റെ നൃത്ത ജീവിതത്തിനൊപ്പം കോപ്ലാന്റ് പബ്ലിക്ക് സ്പീക്കർ, സെലിബ്രിറ്റി വക്താവ്, സ്റ്റേജ് അഭിനേത്രി എന്നിവ ആയിത്തീർന്നു. രണ്ട് ആത്മകഥാഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തന്റെ കരിയർ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് എ ബല്ലേറിനസ് ടെയിൽ. 2015-ൽ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച നൂറുപേരിൽ ഒരാളായി അവർ അറിയപ്പെട്ടു. ഓൺ ദ് ടൗണിലെ ബ്രാഡ്വേയിൽ പ്രിൻസ് (സംഗീതജ്ഞൻ)നോടൊപ്പം ഒരു ഡാൻസറായി അവതരിപ്പിച്ചു. അവർ എ ഡേ ഇൻ ദ ലൈഫ്, സോ യു തിൻക് യു കാൻ ഡാൻസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു. ടി-മൊബൈൽ, കോച്ച്, ഇൻകോർപ്പറേറ്റ്, ഡോ. പെപ്പർ, സെക്കോ, ദ ഡനോൺ കമ്പനി, അണ്ടർ അംവർ തുടങ്ങിയ കമ്പനികളുടെ ഉല്പന്നങ്ങൾക്കുവേണ്ടി മോഡലായിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കോപ്ലാന്റ് കൻസാസ് സിറ്റിയിലെ മിസ്സോറിലാണ് ജനിച്ചത്. കാലിഫോർണിയയിലെ ലോസ് ആഞ്ചെലസിലുള്ള സാൻ പെഡ്രോ കമ്മ്യൂണിറ്റിയിൽ അവർ ജനിച്ചു.[9]കോപ്ലാന്റ്ന്റെ പിതാവ് ഡൗഗ് കോപ്ലാന്റ് ജർമ്മൻ-ആഫ്രിക്കൻ, ആഫ്രിക്കൻ- അമേരിക്കൻ ആയിരുന്നു.[10]അമ്മ, സിൽവിയാ ഡെലകേർണ, ആഫ്രിക്കൻ- അമേരിക്കൻ മാതാപിതാക്കൾ ദത്തെടുത്ത് വളർത്തിയ ഇറ്റാലിയൻ- അമേരിക്കൻ, ആഫ്രിക്കൻ- അമേരിക്കൻ വംശജയായിരുന്നു[11]. [12]മിസ്റ്റി കോപ്ലാന്റ് അമ്മയുടെ രണ്ടാം വിവാഹത്തിലെ ഏറ്റവും ഇളയ കുട്ടിയാണ്. കോപ്ലാന്റ് രണ്ട് വയസ്സിനും ഇരുപത്തിരണ്ട് വയസ്സിനും ഇടയ്ക്കുള്ള കാലയളവിൽ തന്റെ പിതാവിനെ കണ്ടിരുന്നില്ല.[13]അവളുടെ അമ്മയും മുൻ കൻസാസ് സിറ്റി ചീഫ് ചീർലീഡറിൽ നിന്നും ഡാൻസ് പഠിച്ചിരുന്നു. പരിശീലനം ലഭിച്ച ഒരു മെഡിക്കൽ സഹായിയായ അവർ കൂടുതലും സെയിൽ വിഭാഗത്തിൽ ജോലിചെയ്തിരുന്നു.[14]

മൂന്ന് മുതൽ ഏഴ് വയസ്സിനിടയിൽ, അമ്മയും അമ്മയുടെ മൂന്നാമത്തെ ഭർത്താവുമായ അറ്റ്കിസൺ ടോപെക ആൻഡ് സാന്ത ഫെ റെയിൽവേ സെയിൽസ് എക്സിക്യൂട്ടീവ് ഹരോൾഡ് ബ്രൌണനോടൊപ്പം കാലിഫോർണിയയിലെ ബെൽഫ്ലവർ എന്ന സ്ഥലത്ത് ആണ് കോപ്ലാന്റ് താമസിച്ചിരുന്നത്.[15]കുടുംബം സാൻ പെഡ്രോയിലേക്ക് താമസം മാറുകയും അവിടെ സിൽവിയ നാലാമത്തെ ഭർത്താവായ റേഡിയോളജിസ്റ്റായ റോബർട്ട് ഡെല സെനണയെ വിവാഹം കഴിച്ചു. അവിടെ മിസ്റ്റി ഫുരിൻ എലിമെന്ററി സ്കൂളിൽ പ്രവേശനം നേടുകയും ചെയ്തു.[16]ഏഴ് വയസ്സുള്ളപ്പോൾ കോപ്ലാന്റ് നാദിയ എന്ന സിനിമ ടെലിവിഷനിൽ കാണുകയും പിന്നീട് നദിയ കൊമനേച്ചി അവളുടെ പുതിയ റോൾ മോഡൽ ആയി മാറുകയും ചെയ്തു.[17]കൌമാരപ്രായം വരെ കോപ്ലാന്റ് ബാലെ അല്ലെങ്കിൽ ജിംനാസ്റ്റിക്സ് ഔദ്യോഗികമായി പഠിച്ചിരുന്നില്ല. എന്നാൽ ചെറുപ്പത്തിൽ മറായ കേറിയുടെ ഗാനങ്ങളും നൃത്തചലനങ്ങളും അവൾ ആസ്വദിക്കുകയും ചുവടുവയ്ക്കുകയും ചെയ്തിരുന്നു.[18]

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

 • Copeland, Misty (with Charisse Jones) (2014). Life in Motion: An Unlikely Ballerina. Simon & Schuster. ISBN 978-1-4767-3798-0.
 • Copeland, Misty (2014). Firebird. G.P. Putnam's Sons Books for Young Readers. ISBN 978-0-399-16615-0.
 • Copeland, Misty (with Charisse Jones) (2017). Ballerina Body. Grand Central Life & Style. ISBN 978-1455596300.

അവലംബം[തിരുത്തുക]

 1. "Minkus – "Don Quixote" – Ballet ~ Misty Copeland – 15 – 1997 – VOB". YouTube. Retrieved June 30, 2015.
 2. Jennings, Luke (February 18, 2007). "One step closer to perfection: The best of Balanchine lights up London – but Stravinsky in Birmingham must not be missed". The Observer. Retrieved August 26, 2008.
 3. Cooper, Michael (June 30, 2015). "Misty Copeland Is Promoted to Principal Dancer at American Ballet Theater". The New York Times. Retrieved June 30, 2015.; and Feeley, Sheila Anne (July 1, 2015). "Historic 1st for ballet company". A.M. New York. p. 3. Retrieved July 1, 2015.
 4. "Custody Hearing for Ballerina Rescheduled". Los Angeles Times. August 28, 1998. Retrieved August 24, 2008.
 5. Hastings, Deborah (November 1, 1998). "Teen dancer stumbles in adults' tug-of-war". SouthCoast Today. AP. Retrieved December 12, 2014.
 6. Farber, Jim (March 27, 2008). "This Swan is More than Coping". LA.com. Archived from the original on July 13, 2011. Retrieved January 17, 2011.
 7. "Misty Copeland". Ballet Theatre Foundation, Inc. Retrieved August 24, 2008.
 8. Dunning, Jennifer (May 19, 2007). "For Ballet's Shifting Casts, a Big Question: Who Will Lift It to the Realm of Poetry?". The New York Times. Retrieved August 26, 2008.
 9. "Misty Copeland". Ballet Theatre Foundation, Inc. Retrieved August 24, 2008.
 10. Turits, Meredith (April 23, 2012). "Misty Copeland, American Ballet Theatre's First African-American Soloist in 20 Years, Talks Breaking Barriers with Aplomb". Glamour. Retrieved December 30, 2015.
 11. Copeland and Jones, pp. 13–14
 12. Adato, Allison (December 5, 1999). "Solo in the City". Los Angeles Times. Retrieved August 24, 2008.
 13. Copeland and Jones, p. 9
 14. Copeland and Jones, p. 55
 15. Copeland and Jones, pp. 10–14
 16. Copeland and Jones, pp. 14–16
 17. Copeland and Jones, p. 21
 18. Winter, Jessica (June 17, 2010). "5 Things Misty Copeland Knows for Sure". O: The Oprah Magazine. ശേഖരിച്ചത് January 22, 2011.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മിസ്റ്റി_കോപ്ലാന്റ്&oldid=3865849" എന്ന താളിൽനിന്ന് ശേഖരിച്ചത്