മിസിസിനേവ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസിസിനേവ നദി
The Mississinewa River near Marion, Indiana
CountryUnited States
Physical characteristics
പ്രധാന സ്രോതസ്സ്Darke County, Ohio
നദീമുഖംWabash River near Peru, Indiana
നീളം120 mi (190 km)

മിസിസിനേവ നദി അമേരിക്കൻ ഐക്യനാടുകളിലെ കിഴക്കൻ ഇന്ത്യാനയിലൂടെയും ഒരു ചെറിയ ഭാഗം പടിഞ്ഞാറൻ  ഒഹായോയിലൂടെയും ഒഴുകുന്ന വാബാഷ് നദിയുടെ ഒരു പോഷകനദിയാണ്. 120 മൈൽ (190 കിലോമീറ്റർ) നീളവും വൈറ്റ് റിവർ, ലിറ്റിൽ വാബാഷ് നദികൾക്ക് പിന്നിൽ വാബാഷ് നദിയുടെ മൂന്നാമത്തെ വലിയ പോഷകനദിയുമായ ഇത് എംബാറസ്, വെർമിലിയൻ നദികളേക്കാൾ നേരിയ വലിപ്പക്കൂടുതലുണ്ട്.[1] വബാഷ്, ഒഹായോ നദികളോടൊപ്പം ഇത് മിസിസിപ്പി നദീതടപ്രദേശത്തിന്റെ ഭാഗമാണ്.

1812 ലെ യുദ്ധത്തിൽ, മിസിസിനേവ യുദ്ധഭൂമിയായിരുന്ന നദിതടപ്രദേശം മയാമി ഇന്ത്യക്കാർക്കെതിരെ അമേരിക്കൻ സൈന്യത്തെ അണിനിരത്തിയിരുന്നു. യുഎസ് നാവികസേനയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നദിയുടെ പേരിൽ യുഎസ്എസ് മിസിസിനേവ എന്ന് പേരിട്ടു. ഒരു ചരിവിൽ കിടക്കുന്നു എന്ന അർത്ഥം വരുന്ന മയാമി ഇന്ത്യൻ പദമായ nimacihsinwi എന്നതിൽ നിന്നാണ മിസിസിനേവ എന്ന പദം ഭാഗികമായി ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed May 19, 2011
  2. Godfroy, Clarence (1987) [1961]. Miami Indian Stories. Winona Lake, IN: Life and Life Press. p. 164.
"https://ml.wikipedia.org/w/index.php?title=മിസിസിനേവ_നദി&oldid=3789001" എന്ന താളിൽനിന്ന് ശേഖരിച്ചത്